ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 5 വാങ്ങാന്‍ റെഡിയായിക്കോ? കിടിലന്‍ ഡിസ്‌കൗണ്ട്, ക്രിസ്മസ് ഓഫര്‍ എത്തി മക്കളേ
ക്രിസ്മസ് ഓഫറുമായി സാംസങ്ങ്. കിടിലന്‍ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ടാണ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് അഞ്ചിനായി അവര്‍ നല്‍കുന്നത്. ഇത്തവണ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് കിടിലന്‍ ഓഫറുള്ളത്. സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിന് വമ്പന്‍ ഡിസ്‌കൗണ്ടാണ് സാംസങ്ങ് ഇന്ത്യ വെബ്‌സൈറ്റില്‍ നല്‍കുന്നത്. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് അഞ്ചിന് 16000 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്.
ആര്‍ക്കാണ് അല്ലേ ഒരു ഫോള്‍ഡബിള്‍ ഫോണ്‍ വാങ്ങാന്‍ ഇഷ്ടമില്ലാത്തത്. സാംസങ്ങ് അക്കാര്യത്തില്‍ ഏറ്റവും മികച്ച ഓപ്ഷനാണ്. ബാങ്ക് ഓഫറുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളുമെല്ലാം ചേര്‍ന്നതാണ് ഈ ഡിസ്‌കൗണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് വാങ്ങാനുള്ള അവസരം കൂടിയാണ് കൈവന്നിരിക്കുന്നത്. ഇതുവരെ വില കാരണം വാങ്ങാതിരുന്നവര്‍ക്ക് മികച്ച അവസരം കൂടിയാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.

ക്രിസ്മസിന് ഗിഫ്റ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ഫോണ്‍ ട്രൈ ചെയ്യാവുന്നതാണ്. ഡിസ്‌കൗണ്ട് ഒന്നുമില്ലാതെ 1,54999 രൂപയാണ് സെഡ് ഫോള്‍ അഞ്ചിന് വില വരുന്നത്. എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ 9000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നിങ്ങള്‍ക്ക് ലഭിക്കും. ഇതിലൂടെ വില 1,45999 രൂപയായി കുറയും. ഇതിന് പുറമേ ഏഴായിരം രൂപയുടെ ഡിസ്‌കൗണ്ട് എക്‌സ്‌ചേഞ്ച് ബോണസ് ഓഫറിലും സാംസങ്ങ് നല്‍കുന്നുണ്ട്.
അതേസമയം ഈ രണ്ട് ഡിസ്‌കൗണ്ടുകളും ചേരുന്നതോടെ വില കാര്യമായി തന്നെ കുറയും. ഇനി സ്ഥിരം എക്‌സ്‌ചേഞ്ച് വിലയും സാംസങ്ങ് നല്‍കുന്നുണ്ട്. അതും വളരെ ഉയര്‍ന്ന തുക തന്നെയാണ് നല്‍കുന്നത്. 75000 രൂപ വരെ നിങ്ങള്‍ക്ക് എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കും. അതായത് നിങ്ങളുടെ ഡിവൈസ് ആപ്പിളിന്റെ ഐഫോണാണെങ്കില്‍ മികച്ച തുക തന്നെ എക്‌സ്‌ചേഞ്ചിലൂടെ ലഭിക്കും.
നേരത്തെ പറഞ്ഞ രണ്ട് ബോണസും കൂടി ചേരുന്നതോടെ ഇതുവരെ ലഭിക്കാത്ത തുകയ്ക്ക് സാംസങ്ങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 5 ലഭ്യമാവും. ഡിസ്‌കൗണ്ട് ലഭ്യമാവുക ഏതാണ് നിങ്ങളുടെ ഫോണും മോഡലും എന്നൊക്കെ പരിശോധിച്ച ശേഷമായിരിക്കും. എല്ലാ ഫോണുകള്‍ക്കും 75000 രൂപ ലഭിക്കുമെന്ന് കരുതരുത്. പ്രീമിയം മോഡലുകള്‍ക്കാണ് 75000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുക.
നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ പരിശോധിച്ചാല്‍ ഡിസ്‌കൗണ്ട് വാല്യു എത്രയുണ്ടെന്ന് അറിയാന്‍ സാധിക്കും.നിങ്ങള്‍ക്കിനി എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടിന്റെ ആവശ്യമില്ലെങ്കില്‍ 9000 രൂപയുടെ ഡിസ്‌കൗണ്ട് എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കും. അതേസമയം ഇനിയും വില കുറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ച് സമയം കൂടി കാത്തിരിക്കാം. അടുത്ത വര്‍ഷം ജനുവരിയില്‍ റിപബ്ലിക് ദിന ഓഫര്‍ വരാനുണ്ട്. അതില്‍ ഇനിയം വില കുറയുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications