Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ്ങിന്റെ പുത്തന്‍ താരോദയം വരുന്നു, ഈ സ്മാര്‍ട്ട്‌ഫോണ്‍ ചുരുട്ടിയെടുക്കാം; വമ്പന്‍ ഫീച്ചറുകളും

സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് തീപ്പാറുന്ന വിപ്ലവത്തിന് ഒരുങ്ങി സാംസങ്ങ്. എല്ലാ ഫ്‌ളാഗ്ഷിപ്പ് ഫോണുകളുടെയും രാജാവായി മാറാന്‍ പുതിയൊരു മോഡലാണ് അവര്‍ പുറത്തിറക്കാന്‍ പോകുന്നത്. ടെക് മേഖലയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോള്‍ഡബിള്‍ ഫോണിന് ശേഷം പുതിയൊരു മോഡലാണ് സാംസങ്ങ് അവതരിപ്പിക്കാന്‍ പോകുന്നത് ഈ ഫോണ്‍ ചുരുട്ടിയെടുക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആപ്പിള്‍ മുതല്‍ ഷവോമിയും, ഓപ്പോയും വരെയുള്ളവര്‍ സാംസങ്ങിന്റെ പുതിയ മോഡല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ്. കാരണം ഫോള്‍ഡബിള്‍ ഫോണിലേക്ക് തന്നെ പലരും ഇപ്പോള്‍ എത്തിയതേയുള്ളൂ. അതിനുള്ളിലാണ് പുതിയൊരു മോഡലുമായി സംസങ്ങ് വരുന്നത്. സാംസങ്ങിന്റെ ചുരുട്ടിയെടുക്കാവുന്ന ഫോണ്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയിലാണ് വരുന്നത്. 2025ല്‍ ഇവ റിലീസാവുമെന്നാണ് റിപ്പോര്‍ട്ട്. അതീവ രഹസ്യമായിട്ടാണ് ഇവയുടെ നിര്‍മാണം. ഒരു വിവരം പോലും പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

samsung-rollable-phone

എന്നാല്‍ ഇതിനോടകം വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അണ്ടര്‍ പാനല്‍ ക്യാമറയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണീയത. ബെസല്‍ ലെസ് ഡിസ്‌പ്ലേയാണ് സാംസങ്ങ് ഒരുക്കിയിരിക്കുന്നത്. വന്‍ തോതില്‍ ഇവ നിര്‍മിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ലിമിറ്റഡ് എഡിഷനായിട്ടായിരിക്കും പുറത്തിറക്കുക. ഇന്ത്യയില്‍ ഇത് ഇറങ്ങുമോ എന്നും വ്യക്തമല്ല. മുന്‍പുള്ള മോഡലെല്ലാം ഇന്ത്യയില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് സാധ്യത കൂടുതലാണ്.

നൂതന സാങ്കേതിക വിദ്യ റോളബിള്‍ ഫോണില്‍ ഉണ്ടായിരിക്കും. അവരുടെ റോളബിള്‍ ഫ്‌ളക്‌സിന് സമാനമായ സാങ്കതിക വിദ്യയായിരിക്കും ഇതിനും ഉണ്ടായിരിക്കും. ഫോള്‍ഡബിളിനെ പോലെയല്ല റോളബിള്‍ ഡിവൈസുകള്‍. ഇതില്‍ ഫ്‌ളെക്‌സിബിളായിട്ടുള്ള സ്‌ക്രീനായിരിക്കും. ഇവയുടെ ഡിസ്‌പ്ലേ വളരെ ചെറുതില്‍ നിന്ന് ടാബ്ലറ്റ് സൈസിലേക്ക് വരെ മാറ്റാന്‍ സാധിക്കും.

പ്രത്യേക ഡിവൈസുകള്‍ ഇതിന് വേണമെന്ന ആവശ്യത്തെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. ടെക് വിവരങ്ങള്‍ ചോര്‍ത്തി റിപ്പോര്‍ട്ട് ചെയ്യുന്ന റിവഞ്ചസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുവരെ കാണാത്ത തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണായിരിക്കും സാംസങ്ങ് പുറത്തിറക്കുന്നതെന്നാണ് റിവഞ്ചസ് അവകാശപ്പെടുന്നത്. ഒഎല്‍ഇഡി ഡിസ്‌പ്ലേ തന്നെയാണ് ഇതിലെ പ്രധാന ആകര്‍ഷണം.

വെറുമൊരു കണ്‍സപ്റ്റ് ഫോണായിരിക്കില്ല ഇതെന്നാണ് റിവഞ്ചസ് അവകാശപ്പെടുന്നത്. പകരം വ്യവസായാടിസ്ഥാനത്തില്‍ തന്നെ വിപണിയിലെത്തുന്നതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. 2025 ഇതിന്റെ നിര്‍മാണം വന്‍ തോതില്‍ ആരംഭിക്കും. അതേസമയം റോളബിള്‍ ഫോണുകള്‍ക്കായി വിവിധ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാംസങ്ങിനോളം വിജയിച്ചിട്ടില്ല.

പക്ഷേ അവരെല്ലാം ഇക്കാര്യത്തില്‍ വലിയ താല്‍പര്യമുള്ളവരാണ്. നേരത്തെ മെയ് മാസത്തില്‍ നടന്ന സിഡ് ഡിസ്‌പ്ലേ വീക്കില്‍ റോളബിള്‍ ഫ്‌ളക്‌സിന്റെ ഡിസ്‌പ്ലേ സാംസങ്ങ് അവതരിപ്പിച്ചിരുന്നു. 12.4 ഇഞ്ച് വരെയാണ് ഇതിന്റെ ഡിസ്‌പ്ലേ. കോമ്പാറ്റ് സ്‌ക്രീന്‍ സൈസില്‍ നിന്ന് ടാബ്ലെറ്റ് സൈസ് ഡിസപ്ലേയിലേക്ക് മാറാനുള്ള ഫീച്ചറും ഇതിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+