44999 രൂപയ്ക്ക് സാംസങ്ങ് എസ്23 വാങ്ങിയാലോ? ഫ്‌ളിപ്പ്കാര്‍ട്ടില്‍ മെഗാ ഓഫര്‍; ഡിസ്‌കൗണ്ട് ഇങ്ങനെ
ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് ഓഫറുകളുടെ കാര്യമാണ്. സാംസങ് ഫോണുകള്‍ക്ക് ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകളാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ അടക്കം ലഭിക്കുന്നത്. സാംസങ്ങ് അവരുടെ ബെസ്റ്റ് സെല്ലറിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ്ങിന്റെ എസ് സീരീസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല.
ഒരുപാട് കാരണങ്ങള്‍ അതിനുണ്ട്. പ്രീമിയം ഫോണുകളാണ് എന്നതാണ് അതിലെ ആദ്യത്തെ പ്രത്യേകത. ക്യാമറയും പ്രൊസസറും റാമുമെല്ലാം മികവേറിയതുമാണ് എന്നതാണ് എസ് സീരീസിനെ പ്രിയപ്പെട്ടതാക്കുന്നത്. ഈ സീരീസില്‍ ഏറ്റവും പുതിയതായി ഇറങ്ങിയത് എസ്24 സീരീസാണ്. ഇതിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ എല്ലാമുള്ളത്.

സാംസങ്ങിന്റെ ബെസ്റ്റ് സെല്ലര്‍ ഫോണ്‍ പക്ഷേ എക്കാലത്തും എസ്23യാണ്. ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ ഫോണും ഇത് തന്നെയാണ്. ദീപാവലി ഓഫറുകളുടെ ഭാഗമായി ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഒരു ലക്ഷം രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ ഈ ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ചെലവിടേണ്ടത്. എന്നാല്‍ ഡിസ്‌കൗണ്ട് വരുന്നതോടെ കുറഞ്ഞ ചെലവില്‍ ഈ പ്രീമിയം ഫോണ്‍ വാങ്ങാനാവും.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറാണ് ഈ ഫോണിനുള്ളത്. 256 ജിബിയുടെ വേരിയന്റിനാണ് ഈ ഡിസ്‌കൗണ്ടുള്ളത്. യാതൊരു ഡിസ്‌കൗണ്ടുമില്ലാതെ ഈ വേരിയന്റ് വാങ്ങാന്‍ 95999 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ചെലവാകുക.
അതേസമയം ഇത്രയും വലിയ തുക നല്‍കി കൊണ്ട് എസ്23 വാങ്ങുന്നത് തീര്‍ച്ചയായും പോക്കറ്റ് കീറും. അതുകൊണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിലെ ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്. 256 ജിബി വേരിയന്റ് 44999 രൂപയ്ക്ക് വാങ്ങാനാവും. 53 ശതമാനമാണ് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ട്. ഇത് ഫ്‌ളാറ്റ് ഡിസ്‌കൗണ്ടാണ്. അതിന് പുറമേ മറ്റ് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. അതുകൊണ്ട് വില ഇനിയും കുറയും.
നിങ്ങളുടെ പഴയ ഫോണ്‍ നല്‍കിയാല്‍ മികച്ച എക്‌സ്‌ചേഞ്ച് നിരക്കും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും. 43000 രൂപ വരെ കുറയ്ക്കാനാവും. എന്നാല്‍ നിങ്ങള്‍ എക്‌സ്‌ചേഞ്ചിനായി നല്‍കുന്ന ഫോണ്‍ ഏറ്റവും മികച്ച രൂപത്തില്‍ ഉള്ളതായിരിക്കും. സ്‌ക്രീനുകള്‍ ഡാമേജ് ഉണ്ടാവാന്‍ പാടില്ല. ലൈനുകളോ സ്‌ക്രാച്ചുകളോ വരാന്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍ വില കുറയും.
എസ്23ക്ക് 6.1 ഇഞ്ച് ഡൈനാമിക് ആമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് ഇവയുടെ ഡിസ്‌പ്ലേ. കൂടുതല്‍ മികവുറ്റ സോഫ്റ്റ് വെയര്‍അപ്‌ഡേറ്റുകളും ഈ ഫോണില്‍ ലഭ്യമാവും. എസ്24ന്റെ ഫീച്ചറുകളും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ഇവയ്ക്ക് ലഭിക്കും. ട്രിപ്പിള്‍ ക്യാമറയാണ് ഈ ഫോണിലുള്ളത്. 50 മെഗാപിക്‌സല്‍, 10 എംപി, 12 എംപി എന്നിങ്ങനെയാണ് ഇവയിലെ ക്യാമറ. ലോ ലൈറ്റിലും ഇവ മികച്ച പെര്‍ഫോമന്‍സാണ്. 12 എംപി ഫ്രണ്ട് ക്യാമറയും ഇവയിലുണ്ട്.












Click it and Unblock the Notifications