ആമസോണിലേക്ക് വിട്ടോ, എസ്23 അള്‍ട്രയ്ക്ക് കിടിലന്‍ ഡിസ്‌കൗണ്ട്; ഫ്‌ളാഗ്ഷിപ്പ് വാങ്ങാം ഈ വിലയ്ക്ക്
മുംബൈ: സാംസങ്ങിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് ആരാധകര്‍ ഒരുപാടുണ്ട്. പ്രീമിയം ഫോണുകളില്‍ ഇവ ഏറെ മികവ് പുലര്‍ത്തുന്നതാണ് ഇതിന് കാരണം. മികവുറ്റ പെര്‍ഫോമന്‍സും അതുപോലെ കിടിലന്‍ ക്യാമറയും അവരുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലുണ്ട്. സാംസങ്ങിന്റെ എസ് സീരീസ് വില്‍പ്പനയുടെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ പ്രശസ്തമാണ്.
ആപ്പിളിനോട് നിലവില്‍ മുട്ടിനില്‍ക്കുന്ന ഫ്‌ളാഗ്ഷിപ്പും ഈ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് മാത്രമാണ്. സാംസങ്ങിന്റെ ബെസ്റ്റ് സെല്ലറാണ് എസ്23 അള്‍ട്ര. ഇന്ത്യയില്‍ ജനപ്രിയമായ സീരീസ് ഇപ്പോള്‍ വലിയ വിലക്കുറവില്‍ ലഭ്യമാവും. ദീപാവലി ഓഫറിന്റെ ഭാഗമായി ഈ ഫോണിന് ഇപ്പോള്‍ വിലക്കുറഞ്ഞിരിക്കുകയാണ്. ഓഫര്‍ എങ്ങനെ ലഭ്യമാവുമെന്ന് നോക്കാം.

സാംസങ്ങ് എസ്23 അള്‍ട്രയുടെ 256 ജിബി വേരിയയന്റിനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ട് ലഭ്യമാവുക. തീര്‍ച്ചയായും ഒരുപാട് പേര്‍ കൊതിക്കുന്ന ഫോണാണിത്. വില കൂടുതലായതിനാല്‍ പലര്‍ക്കും ഇവ മുമ്പ് വാങ്ങുന്നതിന് തടസ്സം നേരിട്ടിരുന്നു. ഇപ്പോഴത്തെ ഡിസ്‌കൗണ്ട് 50 ശതമാനത്തിന് മുകളിലാണ്. അതുകൊണ്ട് തന്നെ ആഗ്രഹിച്ചത് പോലെ തന്നെ ഒരു പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ആരാധകര്‍ക്ക് വാങ്ങാന്‍ സാധിക്കും.
ഗ്യാലക്‌സി എസ്23 അള്‍ട്രയ്ക്ക് 1,49999 രൂപയാണ് ഡിസ്‌കൗണ്ടില്ലാതെ ആമസോണില്‍ വാങ്ങിക്കാന്‍ സാധിക്കുന്ന തുക. ഇത് പലര്‍ക്കും താങ്ങാവുന്നതല്ല. എന്നാല്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഈ മോഡലിന് വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്23 അള്‍ട്ര 74999 രൂപയ്ക്കാണ് ഇപ്പോള്‍ വാങ്ങാനാവുക. വില പകുതിയോളമാണ് കുറഞ്ഞിരിക്കുന്നത്. മികച്ച ക്യാമറാ ഫോണ്‍ വാങ്ങണമെന്ന് ദീര്‍ഘകാലമായി ആഗ്രഹിക്കുന്നവര്‍ ഈ ഫോണ്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. അതേസമയം 50 ശതമാനം ഡിസ്‌കൗണ്ട് മാത്രമാണ് ഉള്ളതെന്ന് കരുതി നിരാശപ്പെടേണ്ട. വേറെയും അധിക ഓഫറുകള്‍ ആമസോണ്‍ നല്‍കുന്നത്.
ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകളാണ് ആമസോണ്‍ നല്‍കുന്നത്. തവണകളായി അടച്ച് ഫോണ്‍ വാങ്ങാനും ആമസോണില്‍ സാധിക്കും. 7000 രൂപയാണ് ഇഎംഐ. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 53000 രൂപ വരെ ലഭിക്കുകയും ചെയ്യും. മികച്ച എക്‌സ്‌ചേഞ്ച് ഓഫര്‍ വരുന്നതിലൂടെ വില വളരെ തുച്ഛമാവുകയും ചെയ്യും.
53000 രൂപ ഡിസ്‌കൗണ്ട് ലഭിക്കണമെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ ഏറ്റവും മികച്ച ക ണ്ടീഷനില്‍ ഉള്ളതായിരിക്കണം. ഫോണിന് യാതൊരു പോറലുകളും ഉണ്ടാവാന്‍ പാടില്ല. ഡിസ്‌പ്ലേകളില്‍ ലൈനുകളും ഉണ്ടാവാന്‍ പാടില്ല അങ്ങനെ വന്നാല്‍ വില വല്ലാതെ കുറയും. 21999 രൂപയ്ക്ക് ഈ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമായാല്‍ ഈ ഫോണ്‍ വാങ്ങാനാവും.
എസ്22 അള്‍ട്ര കൈവശമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്. അതേസമയം ക്വാഡ്രപ്പിള്‍ ക്യാമറയാണ് ഈ ഫോണിനുള്ളത്. 200 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയാണിത്. പിന്‍വശത്തുള്ള ഈ ക്യാമറയാണ് എസ്23 അള്‍ട്രയുടെ കരുത്ത്. 12 എംപി സെല്‍ഫി ഷൂട്ടറുമുണ്ട്.












Click it and Unblock the Notifications