എസ്23 അള്‍ട്രയ്ക്ക് കിടിലന്‍ ഡിസ്‌കൗണ്ട്, ആമസോണില്‍ 256 ജിബി വേരിയന്റിന് ഓഫര്‍; ഈ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: സാംസങ്ങിന്റെ ഏറ്റവും വിറ്റുപോകുന്ന ഫോണ്‍ ഏതാണെന്ന് അറിയുമോ? അത് പലര്‍ക്കും അറിയാന്‍ വഴിയില്ല. എസ് സീരീസുകളില്‍ ഉള്ള സ്മാര്‍ട്ട്‌ഫോണുകളാണ് ഏറ്റവും വിറ്റുപോകുന്നത്. ഏതൊരു ഫ്‌ളാഗ്ഷിപ്പ് പ്രേമിയും എസ് സീരീസിലുള്ള സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ താല്‍പര്യപ്പെടും. എങ്കില്‍ കുറഞ്ഞ വിലയ്ക്ക് ഒരു ഗ്യാലക്‌സി എസ്23 വാങ്ങാന്‍ സാധിച്ചാലോ?
ആപ്പിളിന്റെ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ ആളുകളെ കൈയ്യിലെടുക്കുമ്പോള്‍ അതിനെ വെല്ലുന്ന ഡിസ്‌കൗണ്ടുകളാണ് ഇപ്പോള്‍ സാംസങ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിലാണ് ഇപ്പോള്‍ എസ്23 അള്‍ട്രക്ക് മെഗാ ഡിസ്‌കൗണ്ടുള്ളത്. ആപ്പിളിന്റെ എസ് സീരീസിലെ ഏറ്റവും ജനപ്രിയ മോഡലാണ് എസ്23 അള്‍ട്ര.

മികവുറ്റ പെര്‍ഫോമന്‍സും കിടിലന്‍ ക്യാമറയുമാണ് എസ്23യുടെ ഏറ്റവും വലിയ മികവ്. ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ്ങ് എസ്23 അള്‍ട്ര എസ് സീരീസിലെ പ്രീമിയം മോഡല്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷമാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തത്.
1,19999 രൂപയായിരുന്നു ലോഞ്ച് ചെയ്തപ്പോള്‍ ഈ ഫോണിന് നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ 49299 രൂപയ്ക്ക് ആമസോണില്‍ ഈ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ സാധിക്കും. വിലക്കൂടുതല്‍ കാരണം ഇതുവരെ ഗ്യാലക്‌സ് എസ്23 അള്‍ട്ര വാങ്ങാന്‍ സാധിച്ചില്ലെന്ന നിരാശയുണ്ടെങ്കില്‍ ഈ ഓഫര്‍ പ്രയോജപ്പെടുത്താം.
ഡിസ്‌കൗണ്ടില്ലാതെ ആമസോണില്‍ നിന്ന് 75999 രൂപയ്ക്ക് എസ്23 അള്‍ട്ര വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഓഫര്‍ വരുന്നതോടെ വില കാര്യമായി തന്നെ കുറയുന്നുണ്ട്. നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ മിച്ച വില തന്നെ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാവും. പഴയ എസ്22 സീരീസിലെ ഫോണുകളോ എസ്23 സീരീസിലെ തന്നെ ബേസ് മോഡലോ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ശ്രമിക്കുക.
ആമസോണില്‍ എക്‌സേഞ്ച് ചെയ്യുമ്പോള്‍ 25700 രൂപ വരെയാണ് നിങ്ങള്‍ക്ക് ലഭിക്കുക. എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ഏറ്റവും നല്ല രീതിയില്‍ തന്നെ ഫോണ്‍ നല്‍കാന്‍ ശ്രമിക്കുക. ഡിസ്‌പ്ലേയ്ക്ക് പോറലോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ വില കുറയാനുള്ള സാധ്യതയാണ് ഉള്ളത്.
അതേസമയം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. അതിൂടെ ആയിരം രൂപ വീണ്ടും കുറയും. ഈ ഓഫറുകളെല്ലാം ചേര്‍ത്താല്‍ 49299 രൂപയ്ക്ക് എസ്23 അള്‍ട്ര വാങ്ങാനാവും. എസ്23 അള്‍ട്രയ്ക്ക് 256 ജിബിയാണ് സ്റ്റോറേജ്. 12 ജിബി റാമും ഇതിനുണ്ട്. അതുകൊണ്ട് പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ യാതൊരു പ്രശ്‌നവും നേരിടേണ്ടി വരില്ല.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആണ് ഈ ഗ്യാലക്‌സി ഫോണിന്റെ പ്രൊസസര്‍. ഏഴ് വര്‍ഷം വരെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും. 2030 വരെ ഈ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ യൂസര്‍മാര്‍ക്ക് ഉപയോഗിക്കാനാവും. 6.8 ഇഞ്ചിന്‍രെ ഡൈനാമിക് ആമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയും ഈ ഫോണിനുണ്ട്.












Click it and Unblock the Notifications