ക്യാമറയില്‍ ഞെട്ടിക്കാന്‍ സാംസങ്ങ് എസ്24; ആപ്പിളിനോട് മത്സരം, അതിന് മുമ്പേ എത്തും എസ്23
സാംസങ്ങ് ഫ്‌ളാഗ്ഷിപ്പിലെ ജയന്റ് കില്ലറായ എസ്24 പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ഇതിന്റെ ഫീച്ചറുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന്റെ ക്യാമറയെ കുറിച്ച് വലിയ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അതിന്റെ സൂചനകളാണ് ഇത് ടെക് ടിപ്സ്റ്റര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്.
ക്യാമറ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ, എന്നിങ്ങനെയുള്ള എല്ലാ മേഖലയിലും അടിമുടി മാറ്റമാണ് സാംസങ്ങ് കൊണ്ടുവരാന്‍ പോകുന്നതെന്നാണ് ടിപ്‌സറ്റര്‍മാര്‍ പറയുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ എസ്24 അള്‍ട്ര പുറത്തിറങ്ങുമെന്നാണ് സൂചന. എന്നാല്‍ അതിന് മുമ്പ് സാംസങ്ങിന്റെ തന്നെ എസ്23 എഫ്ഇ രംഗത്തിറങ്ങും. രണ്ടും ആപ്പിളിനോടാണ് മത്സരിക്കുന്നത്.
ആപ്പിളിനോട് മുട്ടി നില്‍ക്കാന്‍ പോകുന്ന ഗംഭീര ക്യാമറയാണ് സാംസങ്ങ് പുറത്തിറക്കാന്‍ പോകുന്നത്.

ടെലിഫോട്ടോയുടെ പേരില്‍ ആപ്പിള്‍ ആരാധകര്‍ ഇത്രയും കാലം വിമര്‍ശിച്ചിരുന്ന സാംസങ്ങ് ആ പോരായ്മ രാജകീയമായി തന്നെ പരിഹരിച്ചിട്ടുണ്ട്. 50 മെഗാപിക്‌സല്‍ ടെലിഫോട്ടോ പ്രൈമറി ക്യാമറയാണ് സാംസങ്ങ് ഗ്യാലക്‌സി എസ്24 പ്രൊയുടെ പ്രധാന പ്രത്യേകത. 3എക്‌സ് സൂം കപ്പാസിറ്റിയും ഇതിനുണ്ട്. നിലവിലെ ഗ്യാലക്‌സി എസ്23 അള്‍ട്രയ്ക്ക് 10 എംപി ടെലിഫോട്ടോ ക്യാമറയുണ്ട്. ഇതേ സൂം ഫംഗ്ഷനിംഗും ലഭിക്കും.
എസ്23ല്‍ നിന്ന് വമ്പന്‍ കുതിപ്പാണ് അള്‍ട്രയില്‍ സംഭവിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്നവയില്‍ ഞെട്ടിക്കുന്ന അപ്‌ഡേറ്റുകള്‍ വരും എന്ന സൂചനയും ഇതിലൂടെ സാംസങ്ങ് നല്‍കുന്നുണ്ട്. സാംസങ്ങ് 2024ല്‍ പുറത്തിറങ്ങുന്ന എല്ലാ ഫ്‌ളാഗ്ഷിപ്പിലും ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റായിരിക്കും ഉണ്ടാവുക. ഈ പ്രൊസസര്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
സാംസങ്ങില്‍ നിന്നുള്ള പുതിയ 5ജി ഫോണുകള്‍ എല്ലാം ടൈറ്റാനിയം ഫ്രേമുകളായിരിക്കും ഉണ്ടാവുക. അലൂമിനിയം ചേസിസാണ് ആണ് മുന്‍ മോഡലുകളില്‍ സാംസങ്ങ് ഉപയോഗിച്ചിരുന്നത്. അതില്‍ നിന്നുള്ള വമ്പന്‍ മാറ്റമാണിത്. അതേസമയം എസ്24 അള്‍ട്ര കുറച്ച് ചെലവേറിയ ഫോണാണ്. ഗ്യാലക്‌സി എസ്23 അള്‍ട്ര 1.24999 ലക്ഷത്തിനാണ് വിറ്റിരുന്നത്. അതിന് മുകളില്‍ പോകും തുകയെന്ന് ഉറപ്പാണ്.
പക്ഷേ എസ്24 അള്‍ട്ര വരാന്‍ വൈകുമെന്ന് കരുതി നിരാശരാവേണ്ട കാര്യമില്ല. അതിന് മുമ്പ് എസ്23 എഫ്ഇ എത്തും. സെപ്റ്റംബറില്‍ ഈ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങും. ഗ്യാലക്‌സി സീരീസില്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ഈ ഫോണായിരിക്കും ലഭ്യമാവുക. കസാക്കിസ്ഥാനിലാണ് ആദ്യം ഈ ഫോണ്‍ ലോഞ്ച് ചെയ്യുകയെന്നാണ് സൂചന. സാംസങ്ങ് കസാക്കിസ്ഥാന്‍ വെബ്‌സൈറ്റില്‍ അതിനെ കുറിച്ചുള്ള സൂചനകളുണ്ട്. എന്നാല്‍ സ്‌പെസിഫിക്കേഷനൊന്നും നല്‍കിയിട്ടില്ല. പക്ഷേ ലോഞ്ച് അടുത്തെത്തി എന്ന സൂചനയാണ് നല്‍കുന്നത്. പത്ത് എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, 8 എംപി ടെലിഫോട്ടോ ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിങ്ങനെ എഫ്ഇ ലഭ്യമാകും.












Click it and Unblock the Notifications