Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസങ് കരുതികൂട്ടി തന്നെ; ഐഫോണിന് പോലും ഇനി മുട്ടാനാവില്ല, എസ്24 സീരീസിൽ എഐ ഫീച്ചറുകളും..!

സാംസങ് ഗ്യാലക്‌സി എസ്24 ലോഞ്ച് ഇവന്റിന് ഇനി അധിക നാളില്ല. രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായ സാംസങ് ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഒരുക്കി വച്ച അത്ഭുതം എന്തെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാൽ ഈ ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് കൈയും കണക്കുമില്ല എന്നതാണ് വാസ്‌തവം. കഴിഞ്ഞ കുറച്ച് കാലമായി സാംസങ് ഗ്യാലക്‌സി എസ്24 എന്ന അതികായൻ ലൈംലൈറ്റിൽ തന്നെയുണ്ട്.

ക്യാമറ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ വിവിധ ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പലപ്പോഴായി വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഓണലൈനിൽ പ്രചരിക്കുകയാണ്‌. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോണിൽ എഐ സാങ്കേതിക വിദ്യയുടെ വിവിധ സാധ്യതകൾ പരീക്ഷിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

samsung

ഇത്തരത്തിൽ പല റിപ്പോർട്ടുകളിലും എടുത്തുകാണിച്ച ഒരു മികച്ച സവിശേഷത "ജനറേറ്റീവ് എഡിറ്റ്" എന്ന ഫീച്ചറാണ്. ഫോട്ടോകളിൽ നിന്ന് അനാവശ്യ ഘടകങ്ങൾ അനായാസം നീക്കം ചെയ്യുന്നതിനുള്ള ഒരു സംവിധാനമായാണ് സാംസങ് ഇതിനെ വിശേഷിപ്പിച്ചത്, ഇത് പിക്‌സൽ 8 സീരീസിൽ അവതരിപ്പിച്ച ഗൂഗിളിന്റെ മാജിക് ഇറേസർ ടൂളുമായി സാമ്യമുള്ളതാണ്.

ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത വസ്‌തുക്കൾ മായ്‌ക്കാനുള്ള കഴിവിന് പേരുകേട്ട മാജിക് ഇറേസറിന് പക്ഷേ ഗൂഗിൾ ഫോട്ടോസ് ബാക്കപ്പും ഇന്റർനെറ്റ് കണക്ഷനും ആവശ്യമാണ്. ഗ്യാലക്‌സി എസ് 24 സീരീസിലെ ജനറേറ്റീവ് എഡിറ്റ് ഫീച്ചറിനും ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണെന്ന് ലീക്ക്ഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഈ സീരിസിലെ ഏറ്റവും പ്രീമിയമായ എസ്24 അൾട്രയിൽ കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സാംസങ് ഗ്യാലക്‌സി എസ്24 അൾട്ര അതിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് 56 ശതമാനം ബിൽഡ് സ്ട്രെങ്ത് വർധിപ്പിച്ചാവും എത്തുക. ടൈറ്റാനിയം ഫ്രെയിമും നവീകരിച്ച ഗൊറില്ല ഗ്ലാസും സംയോജിപ്പിച്ചതാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

എന്നാൽ സാംസങ് ഗ്യാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ് എന്നിവയിൽ ടൈറ്റാനിയം ഫ്രെയിം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും സൂചിപ്പിക്കുന്നില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കോർണിംഗ് ഗൊറില്ല ഗ്ലാസിന്റെ ഏറ്റവും മികച്ചത് തന്നെ ഫോണിൽ ഉൾപ്പെടുത്തുന്നതോട് കൂടി ഈ സാംസങ് ഉത്പന്നം കൂടുതൽ കരുത്ത് നേടുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+