സാംസങ്ങ് എസ്24 പ്ലസ് വാങ്ങിയാലോ? ഫ്ളിപ്പ്കാര്‍ട്ടില്‍ മെഗാ ഡിസ്കൗണ്ട്: ഈ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: ദീപാവലി സീസണില്‍ വമ്പന്‍ ഡിസ്കൗണ്ടുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നല്‍കാറുണ്ട്. ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിലുമെല്ലാം ഇപ്പോള്‍ അത്തരത്തിലുള്ള ഡിസ്കൗണ്ട് മേള നടന്നുകൊണ്ടിരിക്കുകയാണ്. സാംസങ്ങ് ഫോണുകളുടെ കിടിലന്‍ ഡിസ്കൗണ്ട് തന്നെ ഇപ്പോള്‍ പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലുമുണ്ട്.
സാംസങ്ങിന്റെ എസ്24 പ്ലസിനുള്ള ഡിസ്കൗണ്ടാണ് ഇതില്‍ ഏറ്റവും വലുത്. ഫ്ളാഗ്ഷിപ്പ് ഫോണ്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് നല്ലൊരു അവസരമാണ്. ഈ ഡിസ്കൗണ്ട് മേള ഉപയോഗപ്പെടുത്തിയാല്‍ കുറഞ്ഞ വിലയ്ക്ക് സാംസങ്ങിന്റെ ഏറ്റവും മികച്ച പ്രീമിയം ഫോണ്‍ തന്നെ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും.

സാംസങ്ങിന്റെ ഗ്യാലക്സി എസ്24 പ്ലസ് അവരുടെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. എഐ ഫീച്ചറുകളുള്ള ഈ ഫോണ്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ദിവാലി സെയിലില്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കും. ലോഞ്ച് ചെയ്തപ്പോള്‍ വളരെ വലിയ വില ഈ ഫോണിന് നല്കേണ്ടിയിരുന്നു. 99999 രൂപയാണ് എസ്24 പ്ലസ് ലോഞ്ച് ചെയ്തപ്പോഴുള്ള വില. എന്നാല്‍ ഇപ്പോള്‍ 30000 രൂപയില്‍ കൂടുതല്‍ വിലക്കുറവില്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ വാങ്ങാന്‍ സാധിക്കും.
64999 രൂപയ്ക്ക് ഡിസ്കൗണ്ട് വരുന്നതോടെ എസ്24 പ്ലസ് വാങ്ങാനാവും. സാംസങ്ങ് എസ്24 പ്ലസ് ലോഞ്ച് ചെയ്ത ശേഷമുള്ള ഏറ്റവും വലിയ വിലക്കുറവാണിത്. ഇതിന് പുറമേ കാര്‍ഡ് ഓഫറുകളും, എക്സ്ചേഞ്ച് ഓഫറുകളും ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഇതെല്ലാം വരുന്നതോടെ വില കുറയും.
കിടിലന്‍ ഫീച്ചറുകളുമാണ് എസ്24 പ്ലിനുള്ളത്. 6.7 ഇഞ്ച് സ്ക്രീനാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ആപ്പിള്‍ ഫോണുകളെ വെല്ലുന്ന സ്ക്രീനും ഫ്രെയിംറേറ്റുമെല്ലാം ഈ ഫോണിനുണ്ട്. ക്യാമറയാണെങ്കില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ്. 50 മെഗാപിക്സലാണ് ക്യാമറ. ലോ ലൈറ്റില്‍ മികച്ച പെര്‍ഫോമന്‍സാണ് ഈ ക്യാമറ നല്‍കുക.
ട്രിപ്പിള്‍ ക്യാമറ സെന്‍സറാണ് ഈ ഫോണിനുള്ളത്. അതില്‍ മെയിന്‍ ക്യാമറയാണ് 50 മെഗാപിക്സല്‍. 10 എംപി, പന്ത്രണ്ട് എംപി എന്നിങ്ങനെയാണ് മറ്റ് ക്യാമറകള്‍, ടെലിഫോട്ടോ, അള്‍ട്രാ വൈഡ് ക്യാമറകളാണിത്. പന്ത്രണ്ട് ജിബി റാമും. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ പ്രൊസസറും എസ്24 പ്ലസിനുണ്ട്. 4900 എംഎഎച്ചാണ് ഇവയുടെ ബാറ്ററി. ഒരു ദിവസത്തില്‍ അധികം ചാര്‍ജും ഇതിലൂടെ ലഭിക്കും.
അതേസമയം ഗ്യാലക്സി എസ്23യ്ക്കും ഇപ്പോള്‍ വലിയ ഡിസ്കൗണ്ട് ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 74999 രൂപയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇവയ്ക്ക് ഇപ്പോള്‍ 30000 രൂപ ഡിസ്കൗണ്ടാണ് ലഭിക്കുക. 44999 രൂപയ്ക്ക് ഫ്ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. ഇതിനൊപ്പം അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഫ്ളിപ്പ്കാര്‍ട്ട് ആക്സിസ് ക്രെഡിറ്റ് കാര്‍ഡ് യൂസര്‍മാര്‍ക്ക് ലഭിക്കും. വലിയ എക്സ്ചേഞ്ച് ഓഫറുകളും ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. 275000 രൂപ വരെയാണ് ഡിസ്കൗണ്ടായി ലഭിക്കുക. എസ്22 അടക്കമുള്ള ഫോണുകള്‍ എക്സ്ചേഞ്ചിനായി ഉപയോഗിക്കാം.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications