എസ്24 അള്‍ട്രയ്ക്ക് വേറെ ലെവല്‍ ഓഫര്‍, വന്‍ ഡിസ്‌കൗണ്ടുമായി ആമസോണ്‍; 256 ജിബിക്ക് വില ഇങ്ങനെ
ന്യൂഡല്‍ഹി: സാംസങ് ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് ഒട്ടും കുറവില്ലാത്ത ബ്രാന്‍ഡാണ്. എസ് സീരീസില്‍ സാംസങ് ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോണുകളെ വെല്ലുന്ന മോഡലുകളാണ് പലതും. ക്യാമറ ക്വാളിറ്റിയില്‍ ആപ്പിളിനേക്കാള്‍ മികവേറിയ ഫോണുകളാണ് സാംസങ് പുറത്തിറക്കുന്നതെന്ന് പൊതുവേ അഭിപ്രായമുണ്ട്. അത് പലപ്പോഴും വില്‍പ്പനയിലും കാണാറുണ്ട്.
എസ് സീരീസില്‍ സാംസങ്ങിന്റെ ഏറ്റവും കരുത്തുറ്റ ഫോണാണ് എസ്24 അള്‍ട്ര. നിരവധി പേര്‍ ഈ ഫ്‌ളാഗ്ഷിപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വിലക്കൂടുതല്‍ കാരണം അതിന് സാധിക്കാത്തവരാണ് കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.

ഈ ഫോണ്‍ ലോഞ്ച് ചെയ്തപ്പോള്‍ 1,29999 രൂപയായിരുന്നു വില. ഈ വിലയ്ക്ക് ഈ പ്രീമിയം ഫോണ്‍ വാങ്ങുക ബുദ്ധിമുട്ടേറിയതാണ്. എന്നാല്‍ ഇപ്പോള്‍ വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍. എസ്24 അള്‍ട്രയ്ക്ക് ആമസോണ്‍ മികച്ച ഓഫറാണ് നല്‍കുന്നത്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണിത്.
30000 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്. 99349 രൂപയ്ക്ക് എസ്24 അള്‍ട്ര ഇപ്പോള്‍ വാങ്ങാനാവും. ഗംഭീര ഫീച്ചറുകളും ആപ്പിളിനെ വെല്ലുന്ന ക്യാമറയും തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. നിങ്ങളുടെ പഴയ ഫോണിനൊരു അപ്‌ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ഫോണ്‍ വാങ്ങാവുന്നതാണ്.
ആമസോണിന്റെ ഓഫര്‍ കുറഞ്ഞ സമയത്തേക്കുള്ളതാണ്. അതുകൊണ്ട് വേഗത്തില്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുന്നതാണ് നല്ലത്. എസ്24 അള്‍ട്രയുടെ 256 ജിബി സ്റ്റോറേജിനാണ് കിടിലന്‍ ഡിസ്‌കൗണ്ട് ആമസോണ്‍ നല്‍കുന്നത്. 12 ജിബി റാമാണ് ഈ വേരിയന്റിന് ഉള്ളത്.
മൊത്തം 30650 രൂപയുടെ ഡിസ്‌കൗണ്ടാണ് ഓഫറില്‍ ലഭിക്കുക. എന്നാല്‍ ഓഫറുകള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. കാരണം എക്‌സ്‌ചേഞ്ച് സംവിധാനം വേറെയുമുണ്ട്. വലിയ വില തന്നെ പഴയ ഡിവൈസുകള്‍ക്ക് ആമസോണില്‍ ലഭിക്കുക. 60000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ചെയ്താല്‍ ലഭിക്കുക. ഇതോടെ 39349 രൂപയ്ക്ക് നിങ്ങള്‍ക്ക് എസ്24 അള്‍ട്ര വാങ്ങാന്‍ സാധിക്കും. ഈ തുകയ്ക്ക് മറ്റൊരു പ്രീമിയം ഫ്‌ളാഗ്ഷിപ്പും ലഭ്യമാവില്ല.
എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഉറപ്പാക്കണം. ഏറ്റവും മികച്ച ക്വാളിറ്റി ഇതിനുണ്ടായിരിക്കണം. ഡിസ്‌പ്ലേയ്ക്ക് തകരാറുകള്‍ ഉണ്ടായിരിക്കരുത്. ബാറ്ററിയും നന്നായി തന്നെ പ്രവര്‍ത്തിക്കണം. അങ്ങനെ എങ്കില്‍ 60000 രൂപ വരെ ഡിസ്‌കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കും. ഇതിന് പുറമേ ആമസോണ്‍ പത്ത് ശതമാനം ഡിസ്‌കൗണ്ടുകള്‍ വേറെയും നല്‍കുന്നത്.
ചില ബാങ്ക് കാര്‍ഡുകളില്‍ ഇഎംഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇവയെല്ലാം ചേര്‍ത്താല്‍ ഈ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ 37249 രൂപയ്ക്ക് വാങ്ങാനാവും.












Click it and Unblock the Notifications