എസ്24 അള്‍ട്രയ്ക്ക് മെഗാ ഓഫര്‍, ആമസോണില്‍ കിടിലന്‍ ഡിസ്‌കൗണ്ട്; 256 ജിബി ഈ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്നുണ്ട്. സാംസങ്ങും ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അവരുടെ ഏറ്റവും പ്രീമിയം മോഡല്‍ ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്കാണ് കിടിലന്‍ ഡിസ്‌കൗണ്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗകര്യം അടക്കമുള്ള കിടിലന്‍ ഫോണാണിത്.
ഐഫോണ്‍ പതിനഞ്ചിനോടും 16നോടുമെല്ലാം മത്സരിക്കാന്‍ കരുത്തേറിയ ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. ആപ്പിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് തന്നെ സാംസങ് ഇവ യൂസര്‍മാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഫ്‌ളാഗ്ഷിപ്പുകളില്‍ ഏറ്റവം മികച്ചതെന്ന് പറയാവുന്ന ഫോണാണിത്.

ഗ്യാലക്‌സി എസ്24 അള്‍ട്രയില്‍ നിരവധി ഹൈ എന്‍ഡ് ഫീച്ചറുകളും സാംസങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ക്യാമറാ മികവ് തന്നെയാണ്. വേഗമേറിയ പ്രൊസസറുകളും എസ്24 അള്‍ട്രയുടെ മികവാണ്. 12 ജിബി റാമിലും 256 ജിബി വരുന്ന എസ്24 അള്‍ട്രയുടെ മോഡലില്‍ വിലക്കുറവ് ആമസോണാണ് ഇപ്പോള്‍ നല്‍കുന്നത്. ഇപ്പോള്‍ 1,02975 രൂപയാണ് എസ്24 അള്‍ട്രയ്ക്കായി ആമസോണില്‍ നല്‍കേണ്ടത്.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വാങ്ങാന്‍ 1,08999 രൂപ നല്‍കേണ്ടി വരും. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 1,21999 രൂപയും നല്‍കേണ്ടി വരും. 512 ജിബി സ്റ്റോറേജും, 12 ജിബി റാമും വരുന്ന എസ്23 അള്‍ട്ര മോഡലിന് 1,16999 രൂപയും 1ടിബി സ്റ്റോറേജും 12 ജിബി റാമും വരുന്ന മോഡലിന് 1,49999 രൂപയുമാണ് വില.
ഫ്‌ളിപ്പ്കാര്‍ട്ടിലും മികച്ച ഓഫറുകള്‍ ഇപ്പോള്‍ എസ്24 അള്‍ട്രയ്ക്കുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകളും ബാങ്ക് ഡിസ്‌കൗണ്ടുകളുമെല്ലാം ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. അതേസമയം ക്രോമയില്‍ നോ കോസ്റ്റ് ഇഎംഐയാണ് ലഭ്യമാവുക. അതോടൊപ്പം എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളും ലഭ്യമാവും.
ആമസോണിലും കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എസ്24 അള്‍ട്രയ്ക്ക് ലഭ്യമാവും. അതോടൊപ്പം ഇഎംഐ ഓഫറുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും ആക്‌സിസ്, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭ്യമാവും.
6.8 ഇഞ്ചിന്റെ കിടിലന്‍ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 200 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയും ഇവയ്ക്കുണ്ട്. ഫ്രണ്ടില്‍ സെല്‍ഫിക്കായി 12 എംപിയാണ് ക്യാമറ. അതുകൊണ്ട് ക്യാമറ മികവില്‍ ഇവ ആപ്പിളിന് മുകളില്‍ നില്‍ക്കും.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍3 പ്രൊസസറാണ് ഈ ഫോണിനുള്ളത്. 12 ജിബി റാം എസ്24 അള്‍ട്രയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. 5000 എംഎഎച്ച് ബാറ്ററിയും ഈ കിടിലന്‍ ഫ്‌ളാഗ്ഷിപ്പിനുണ്ട്.












Click it and Unblock the Notifications