സാംസങ്ങ് എസ്24 അള്‍ട്രയ്ക്ക് സൂപ്പര്‍ ഡിസ്‌കൗണ്ട്; വിലക്കുറവ് ആമസോണില്‍; ഈ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രീമിയം ഫ്‌ളാഗ്ഷിപ്പുകളില്‍ മുന്നിട്ട് നില്‍ക്കുന്ന ബ്രാന്‍ഡാണ് സാംസങ്. അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട് നില്‍ക്കുന്നതാണ്. ആപ്പിളിന്റെ ഐഫോണുകള്‍ക്ക് കടുത്ത മത്സരവും സാംസങ്ങില്‍ നിന്ന് നേരിടുന്നുണ്ട്. ഐഫോണുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിസ്‌കൗണ്ട് തന്നെ ആപ്പിള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നല്‍കുന്നുണ്ട്.
സാംസങ്ങും ഇപ്പോള്‍ ഡിസ്‌കൗണ്ടില്‍ വിട്ടുകൊടുക്കാന്‍ തയ്യാറില്ല. അവരുടെ ഏറ്റവും ടോപ് മോഡലായി എസ്24 അള്‍ട്രയ്ക്ക് തന്നെയാണ് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണില്‍ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് അടക്കം ലഭ്യമാണ്. ഓഫറുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സാംസങ്ങിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ 97450 രൂപയ്ക്ക് ഇപ്പോള്‍ ആമസോണില്‍ വാങ്ങാന്‍ സാധിക്കും. എസ്24 അള്‍ട്രയുടെ 256 ജിബി വേര്‍ഷനാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. 28 ശതമാനമാണ് ഡിസ്‌കൗണ്ടുള്ളത്. അതായത് 37549 രൂപയുടെ ഡിസ്‌കൗണ്ട് ഈ ഫോണിന് ലഭിക്കും. 1,34999 രൂപയാണ് ഈ ഫോണിന്റെ യഥാര്‍ത്ഥ വില.
ഇത്രയും വലിയൊരു ഡിസ്‌കൗണ്ട് ഈ ഫോണിന് ലഭിക്കുക കുറഞ്ഞ കാലയളവിലേക്കാണ്. അതുകൊണ്ട് വേഗം തന്നെ ഈ പ്രീമിയം ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുക. ടൈറ്റാനിയം റേ, ടൈറ്റാനിയം ബ്ലാക് വേര്‍ഷനുകളാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുകളോടെ ലഭ്യമാവുക. 512 ജിബി വേരിയന്റകളുടെ ഇപ്പോഴത്തെ വില 1,08689 രൂപയാണ്.
അതേസമയം ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് വേറെയും ചില ഡിസ്‌കൗണ്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക്, ആക്‌സിസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്തിയാല്‍ ആയിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഗംഭീരമായ ഫീച്ചറുകളാണ് എസ്24 അള്‍ട്രയ്ക്കുള്ളത്.
6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. മികവുറ്റ പെര്‍ഫോമന്‍സും ഇതോടൊപ്പം ലഭ്യമാവും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റാണ് ഈ ഫ്‌ളാഗ്ഷിപ്പിനുള്ളത്. 12 ജിബി റാമും ലഭിക്കും. 1 ടിബി വരെയുള്ള സ്‌റ്റോറേജ് ഓപ്ഷനുകളും എസ്24 അള്‍ട്രയില്‍ സാംസങ് ഒരുക്കിയിട്ടുണ്ട്.
സാംസങ് അവരുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇപ്പോള്‍ വിലക്കുറച്ചിട്ടുണ്ട്. ഫ്‌ളിപ്പ്കാര്‍ട്ടിലാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. ഗ്യാലക്‌സി എ14 5ജിക്കാണ് ഇപ്പോള്‍ ഡിസ്‌കൗണ്ടുള്ളത്. ഡിസ്‌കൗണ്ടില്ലാതെ 15499 രൂപ ഈ ഫോണ്‍ വാങ്ങാനായി ചെലവിടേണ്ടി വരും. എന്നാല്‍ നിലവിലെ ഡിസ്‌കൗണ്ടുകള്‍ വരുന്നതോടെ ഈ പോണ്‍ 9999 രൂപയ്ക്ക് വാങ്ങാനാവും.
ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് ശതമാനം ക്യാഷ്ബുക്ക് വേറെയും ലഭിക്കും. മികച്ച ട്രേഡ് ഇന്‍ ഓഫറും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ചിലൂടെ 5000 രൂപ വരെ കുറയ്ക്കാനാവും. ആറായിരം രൂപയ്ക്ക് താഴെ മാത്രം ഇതോടെ നല്‍കിയാല്‍ മതിയാവും.












Click it and Unblock the Notifications