ആരാധകരേ കൈയ്യടിക്ക്, എസ്24 അള്‍ട്രയ്ക്ക് കിടിലന്‍ അപ്ഡേറ്റ് വരും; ക്യാമറയില്‍ മാറ്റങ്ങള്‍ ഇങ്ങനെ
മുംബൈ: സാംസങ്ങ് ആപ്പിളിനോട് രണ്ടും കല്‍പ്പിച്ച് മുട്ടാനുള്ള ഒരുക്കത്തിലാണ്. അവരുടെ ഏറ്റവും മികച്ച ഫോണായ എസ്24 ഇപ്പോള്‍ കിടിലന്‍ അപ്ഡേറ്റിന് ഒരുങ്ങുകയാണ്. സാംസങ്ങ് ഇതുവരെ നല്‍കാത്ത തരത്തിലുള്ളതാണ് ഈ അപ്ഡേറ്റ്. ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ച് സീരീസിനെ വീഴ്ത്താന്‍ പോവുന്നതായിരിക്കും ഈ അപ്ഡേറ്റ് എന്നാണ് വിലയിരുത്തല്‍.
സാംസങ്ങിന്റെ ഫ്ളാഗ്ഷിപ്പ് മോഡലായ ഗ്യാലക്സി എസ്24 അള്ട്രയ്ക്കാണ് ഈ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ലഭിക്കുകയെന്ന് സാംസങ്ങ് അറിയിച്ചിട്ടുണ്ട്. അതേസമയം എസ്24 അള്‍ട്രയുടെ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടും.

ജനുവരിയില്‍ എസ്24 ലോഞ്ച് ചെയ്തപ്പോള്‍ മുതല്‍ ക്യാമറ സംബന്ധമായ ചില പ്രശ്നങ്ങള്‍ യൂസര്‍മാര്‍ ഉന്നയിച്ചിരുന്നു. നിരവധി യൂസര്‍ ഇന്റര്‍ഫേസ് അപ്ഡേറ്റുകള് ഈ വര്‍ഷം സാംസങ്ങ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അതിലൊന്നിലും ക്യാമറയുടെ പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നില്ല.
ഷട്ടര്‍ ലാഗ് മുതല്‍ മോഷന്‍ ബ്ലര്‍ വരെയുള്ള കാര്യങ്ങള്‍ നേരത്തെ സാംസങ്ങ് യൂസര്‍മാര്‍ എസ്24 അള്‍ട്രയുടെ ക്യാമറയുടെ കാര്യത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ പതിനഞ്ചിനോട് മത്സരിക്കുന്നതില്‍ നിന്ന് സാംസങ്ങിനെ തടഞ്ഞത് ഈ പ്രശ്നങ്ങളായിരുന്നു. ഇതെല്ലാം പുതിയ സോഫ്റ്റ് വെയര്‍ അപ്ഡേറ്റില്‍ മറികടക്കാനാവുമെന്നാണ് സാംസങ്ങ് പ്രതീക്ഷിക്കുന്നത്.
പ്രമുഖ ടിപ്സറ്റര്‍ ഐസ് യൂണിവേഴ്സാണ് ഓഗസ്റ്റില്‍ വരാന്‍ പോകുന്ന അപ്ഡേറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്. ക്യാമറയുടെ നിലവാരം പല മടങ്ങായി ഇതിലൂടെ വര്‍ധിക്കും. വൈറ്റ് ബാലന്‍സ് എന്ഹാന്സ്മെന്റാണ് ഇതില്‍ പ്രധാനപ്പെട്ട മാറ്റം. എച്ച്ഡിആര്‍ ഒപ്റ്റിമൈസേഷ്ന്, ഇമേജും വീഡിയോയും ഓവര്പ്രൊസസ് ചെയ്യുന്നത് കുറയ്ക്കുക തുടങ്ങിയ മാറ്റങ്ങള്‍ പുതിയ ക്യാമറ അപ്ഡേറ്റിലുണ്ടാവും.
ടെലിഫോട്ടോ, നൈറ്റ് മോഡ് ഇമേജുകള്‍ 10എക്സ് ഒപ്ടിക്കല്‍ സൂമിനും മുകളില്‍ മികവ് കിട്ടുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും അപ്ഡേറ്റില്‍ പക്ഷേ ഉണ്ടാവില്ല. സൂമിലെ പ്രശ്നം കാരണം പല ചിത്രങ്ങളും 9.9 എക്സിലാണ് എടുക്കേണ്ടി വരുന്നത്. ഇത് ചിത്രങ്ങളുടെ ക്വാളിറ്റിയെ ബാധിക്കുന്നുണ്ട്.
മെയ് മാസത്തിലാണ് സാംസങ്ങ് ഇങ്ങനെ ഒരു അപ്ഡേറ്റ് അവതരിപ്പിക്കുമെന്ന സൂചന ആദ്യമായി ലഭിക്കുന്നത്. അതേസമയം നിലവില്‍ സാംസങ്ങ് വലിയ രീതിയില്‍ ഈ അപ്ഡേറ്റുകള് പരിശോധിക്കുന്നുണ്ട്. ക്യാമറയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഉറപ്പിക്കുകയാണ് സാംസങ്ങ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് പരീക്ഷണ ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് ശേഷം സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ ഇവ എല്ലാവര്ക്കും ലഭ്യമാവൂ.
ഗ്യാലക്സി സെഡ് ഫോള്‍ഡ് 6, ഫ്ളിപ്പ് 6 എന്നിവ അവതരിപ്പിക്കുന്ന ഗ്യാലക്സി അണ്‍പാക്ക്ഡ് പരിപാടിയില്‍ വെച്ച് ഈ അപ്ഡേറ്റ് പുറത്തിറക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്നാണ് സാംസങ്ങ് അവരുടെ പുതിയ ഡിവൈസുകള്‍ പുറത്തിറക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച്, ലൈവ് കോള്‍ ട്രാന്‍സ്ലേറ്റ്, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, തുടങ്ങിയ എഐ ഫീച്ചറുകള്‍ സാംസങ്ങ് നേരത്തെ തന്നെ അപ്ഡേറ്റ് ചെയ്തിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications