Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ ചിരിക്കണ്ട, സാംസങ്ങിന്റെ പണിവരുന്നുണ്ട്; എസ്25 കണ്ടതും കേട്ടതുമൊന്നുമല്ല, ഐഫോണ്‍ വീഴും

മുംബൈ: സാംസങ്ങ്-ആപ്പിള്‍ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. ഇനിയുള്ള ആറുമാസങ്ങളിലായി വമ്പന്‍ ലോഞ്ചുകളാണ് ആപ്പിളിനും സാംസങ്ങിനും ഉള്ളത്. ആപ്പിള്‍ അവരുടെ ഐഫോണ്‍ 16 സെപ്റ്റംബറില്‍ പുറത്തിറക്കാന്‍ പോവുകയാണ്. സാംസങ്ങിന്റെ എസ്24ലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളെ മറികടക്കുന്ന കാര്യങ്ങള്‍ ഐഫോണ്‍ പതിനാറിലുണ്ടെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ സാംസങ്ങിന്റെ മറുപടി ഉടനെ തന്നെയുണ്ടാവും. 2025ന്റെ ആദ്യ പാദത്തില്‍ ഗ്യാലക്‌സി എസ്25 അള്‍ട്ര പുറത്തിറക്കാനാണ് സാംസങ്ങ് തീരുമാനിച്ചിരിക്കുന്നത്. ഗംഭീര ബാറ്ററിയാണ് ഈ ഫോണിന്റെ പ്രത്യേകതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

samsung-s24-ultra

എസ്25 അള്‍ട്രയ്ക്ക് 4885 എംഎഎച്ച് ബാറ്ററിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ 3സി സര്‍ട്ടിഫിക്കേഷന്‍ സൈറ്റിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഗ്യാലക്‌സി എസ്24 അള്‍ട്രയില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ഇതിനുണ്ടാവില്ല. 45 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് തന്നെയാണ് സാംസങ്ങ് എസ്25 അള്‍ട്രയ്ക്കും നല്‍കുന്നത്.

സാംസങ്ങ് ഈ ഫ്‌ളാഗ്ഷിപ്പിന്റെ ബാറ്ററിക്കും ചാര്‍ജിംഗിനുമല്ല വലിയ മുന്‍ഗണന നല്‍കുന്നത്. മറ്റ് കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ക്യാമറ അടക്കമുള്ള കാര്യങ്ങളാണ് കമ്പനി സൂചിപ്പിക്കുന്നത്. അതുപോലെ എസ്25 അള്‍ട്രയ്ക്ക് ഒരു പക്ഷേ വലിയ സ്‌ക്രീന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ സ്ലിമ്മായിട്ടുള്ള ഡിസ്‌പ്ലേയായിരിക്കും ഇതില്‍ കാണാന്‍ കഴിയുക.

77.6 മില്ലി മീറ്റര്‍ വീതിയാണ് ഈ ഫോണിനുണ്ടാവും. ഗ്യാലക്‌സി എസ്24 അള്‍ട്രയ്ക്ക് 79 മില്ലി മീറ്റര്‍ വീതിയാണ് ഉള്ളത്. ഇതില്‍ നിന്ന് തന്നെ സ്ലിമ്മായിരിക്കും എസ്25 അള്‍ട്രയെന്ന് വ്യക്തമാണ്. ഇതോടെ ഐഫോണ്‍ പതിനാറ് പ്രൊയുടെ അതേ വലിപ്പത്തിലേക്ക് ഈ ഫോണ്‍ വരും. 6.86 ഇഞ്ചുകളായിരിക്കും ഇതിന്റെ വലിപ്പം.

മികച്ച സ്‌ക്രീന്‍ സൈസ് തന്നെയാണിത്. സ്ലിമ്മായിട്ടുള്ള ബെസെല്‍സാണ് എസ്25 അള്‍ട്രയ്ക്കുണ്ടാവുക. ഫ്‌ളാറ്റ് എഡ്ജുകള്‍ക്ക് പകരം റൗണ്ടിലുള്ള കോര്‍ണറുകളാണ് ഇവയ്ക്കുണ്ടാവുക. എസ്25 അള്‍ട്ര 16 ജിബി റാം വേര്‍ഷനിലാണ് എത്തുക. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ പ്രൊസസറും ഈ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ക്കുണ്ടാവും. ഈ ചിപ്പ്‌സെറ്റ് സാംസങ്ങ് ഈ വര്‍ഷം പുറത്തിറക്കും.

അതേസമയം ക്യാമറയില്‍ വമ്പന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. അപ്‌ഡേറ്റായിട്ടുള്ള ക്വാഡ് റിയര്‍ ക്യാമറ ഇതിനുണ്ടാവും. അതായത് നാല് ക്യാമറകള്‍ പിന്നിലായി ഉണ്ടാവും. മെയിന്‍ ക്യാമറ 200 മെഗാപിക്‌സല്‍ ആയിരിക്കും. അതുപോലെ 50 മെഗാപിക്‌സല്‍ സെന്‍സറും അതില്‍ 5എക്‌സ് ഒപ്ടിക്കല്‍ സൂമും ഉണ്ടായിരിക്കും.

അള്‍ട്രാ വൈഡ് ആംഗിള്‍, ടെലിഫോട്ടോ സെന്‍സറുള്‍ എല്ലാം 50 മെഗാപിക്‌സലായിരിക്കും. മികച്ച ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗും വരുന്നതോടെ വിപണിയില്‍ രാജാവായി എസ്25 അള്‍ട്ര മാറും. ആകെയുള്ള പ്രശ്‌നം ഇവ ചെലവേറിയതായി മാറുമെന്നത് മാത്രമാണ്. എന്നാല്‍ ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+