സാംസങ്ങ് എസ്25 വരുന്നു, ആപ്പിളിലെ ആ ഡിസ്‌പ്ലേ ഉണ്ടാവില്ല; ചെലവ് കുറയ്ക്കാന്‍ ഈ മാറ്റം
ലണ്ടന്‍: സാംസങ് എസ്24ല്‍ ഉണ്ടാക്കിയ ഓളം ചില്ലറയല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അടക്കം അവര്‍ ഞെട്ടിച്ചിരുന്നു. ആപ്പിള്‍ ഐഫോണ്‍ 16 പുറത്തിറക്കിയതിന് പിന്നാലെ സാംസങ്ങ് അവരുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എസ്25 സീരീസ് പുറത്തിറക്കാന്‍ പോവുകയാണ്. ആപ്പിളിന്റെ പുതിയ മോഡലിനെ ഈ സീരീസിലൂടെ മറികടക്കാന്‍ കൂടിയാണ് സാംസങ്ങിന്റെ ശ്രമം.
ജനുവരി ഇവ പുറത്തിറക്കുമെന്നാണ് സൂചന. മൂന്ന് മോഡലുകള്‍ അടങ്ങുന്നതാണ് എസ്25 സീരീസ്. ഗ്യാലക്‌സി എസ്25, എസ്25 പ്ലസ്, എസ്25 അള്‍ട്ര എന്നിവയാണ് ഈ സീരീസില്‍ വരുന്നത്. അതേസമയം ഇവയുടെ നിര്‍മാണ ചെലവുകള്‍ കുറയ്ക്കാനാണ് സാംസങ്ങ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്.

എം13 ഓര്‍ഗാനിക് മെറ്റീരിയലുകളാണ് സ്‌ക്രീനുകള്‍ക്കായി കമ്പനി ഉപയോഗിക്കാന്‍ പോകുന്നത്. ഇതിലൂടെ നിര്‍മാണ ചെലവുകള്‍ കുറയ്ക്കാന്‍ സാംസങ്ങിനെ സഹായിക്കും. അതേസമയം ഏറ്റവും നൂതനമായ മെറ്റീരിയലുകളാണ് സാംസങ്ങ് ഉപയോഗിക്കുന്നതെന്ന് പറയാനാവില്ല.
ഗൂഗിളിന്റെ പിക്‌സല്‍ 9 പ്രൊ, ആപ്പിളിന്റെ ഐഫോണ്‍ 16 പ്രൊ എന്നിവയില്‍ കൂടുതല്‍ നൂതനമായ എ14 മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം നിര്‍മിച്ചിരിക്കുന്നത് സാംസങ്ങ് ഡിസ്‌പ്ലേയാണ്. എന്നാല്‍ സാംസങ്ങ് ഈ ഡിസ്‌പ്ലേ ഉപയോഗിക്കാന്‍ തയ്യാറല്ല. അവരുടെ ഏറ്റവും ഫ്‌ളാഗ്ഷിപ്പ് ഫോണില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാത്തത് ആരാധകരെയും നിരാശപ്പെടുത്തും.
എം13 മെറ്റീരിയലുകള്‍ വിലകുറഞ്ഞവയാണ്. ഇതിലൂടെ ലാഭവിഹിതം ഉയര്‍ത്താനാണ് സാംസങ് ലക്ഷ്യമിടുന്നത്. എന്നാല്‍ എസ്25 മോഡലുകള്‍ക്ക് വിലകുറയുമെന്ന പ്രതീക്ഷ ഉപയോക്താക്കള്‍ക്ക് വേണ്ട. ഡിവൈസുകളുടെ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ എം14 മെറ്റീരിയലുകള്‍ ആവശ്യമാണ്. 20-30 ശതമാനം അധികം മികവ് എം14 മെറ്റീരിയലുകള്‍ക്കുണ്ടാവും. അതുപോലെ ഇരുപത് ശതമാനം കൂടുതല്‍ ഈട് നില്‍ക്കുന്നതും എം14 മെറ്റീരിയലുകള്‍ തന്നെയായിരിക്കും.
എം14 ഡിസ്‌പ്ലേകള്‍ക്ക് കൂടുതല്‍ മികച്ച ബ്രൈറ്റ്‌നെസ് ലഭിക്കും. കൂടുതല്‍ മികച്ച വിസിബിളിറ്റിയും, കളര്‍ വൈബ്രന്‍സിയും ഈ ഡിസ്‌പ്ലേയ്ക്ക് തന്നെയാണ് ഉണ്ടാവുക. അതേസമയം ഐഫോണ്‍ പതിനാറിനോട് മുട്ടാനുള്ള എസ്25ന്റെ ശ്രമങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാവും.
അതേസമയം എസ്25 അള്‍ട്ര ഗോറില്ല ആര്‍മര്‍ തന്നെ നിലനിര്‍ത്താനാണ് സാധ്യത. എസ്24ലാണ് ഇത് അവതരിപ്പിച്ചത്. എം13 ഡിസ്‌പ്ലേയാണെങ്കില്‍ ഈ ആര്‍മര്‍ ഉള്ളത് കൊണ്ട് എക്‌സ്പീരീയന്‍സ് കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമായേക്കും.
മൂണ്‍ നൈറ്റ് ബ്ലൂ, സില്‍വര്‍ ഷാഡോ, സ്പാര്‍ക്ലിംഗ് ബ്ലൂ, സ്പാര്‍ക്ലിങ് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് എസ്25 ബേസ് മോഡലുകള്‍ ലഭ്യമാവുക. അള്‍ട്ര മോഡലിന് ടൈറ്റാനിയം ബ്ലാക്, ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം സില്‍വര്‍ എന്നീ കളര്‍ വേരിയന്റുകളാണ് ഉണ്ടാവുക.












Click it and Unblock the Notifications