സാംസങ്ങിന്റെ എസ്24 കാത്തുനില്‍ക്കേണ്ട, ഇതാ പോക്കറ്റ് കീറാതെ എസ്23 വാങ്ങാം, എങ്ങനെയെന്ന് അറിയുമോ?
സാംസങ്ങ് എല്ലാ തരത്തിലുള്ള ഫോണുകളും പുറത്തിറക്കാറുണ്ട്. എന്നാല്‍ അവരുടെ ഫോണുകളില്‍ മിഡ് റേഞ്ച്-പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളാണ് ജനപ്രിയമായത്. ഗ്യാലക്‌സി സീരീസിലെ നിരവധി ഫോണ്‍ നമ്മുടെ ഉള്ളിലെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമിക്ക് സംതൃപ്തി നല്‍കുന്നവയാണ്.
ഈ വര്‍ഷം സാംസങ്ങിന്റേതായി പുറത്തിറങ്ങുന്ന ഫോണുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാംസങ്ങ് ഗ്യാലക്‌സി എസ്24 ആണ്. ഫ്‌ളാഗ്ഷിപ്പ് ഗണത്തില്‍ വരുന്ന ഈ ഫോണ്‍ ഫീച്ചറുകളുടെ കാര്യത്തില്‍ ഐഫോണുകളോട് കിടപിടിക്കുന്നതായിരിക്കും. അതേസമയം പുത്തന്‍ ഫോണ്‍ ഇറങ്ങുന്നതിന് മുമ്പേ സാംസങ്ങ് ഇപ്പോള്‍ മെഗാ ഓഫറുകള്‍ എസ്23ക്ക് നല്‍കുന്നുണ്ട്.

എന്തുകൊണ്ടും നമ്മുടെ കൈപൊള്ളാതെ തന്നെ എസ്23 വാങ്ങാനുള്ള അവസരം കൂടിയാണ് സാംസങ്ങ് നല്‍കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ ഡിസ്‌കൗണ്ടുകള്‍ വരുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്ന വേരിയന്റ് കഴിഞ്ഞ വര്‍ഷമാണ് സാംസങ്ങ് പുറത്തിറക്കിയത്. 74999 രൂപയായിരുന്നു ഈ വേരിയന്റിന്റെ വില.
എന്നാല്‍ ഇപ്പോള്‍ അത് 64999 രൂപയ്ക്കാണ് സ്വന്തമാക്കാനാവുക. 256 ജിബി വേരിയന്റ് എസ്23ക്കും വലിയ രീതിയില്‍ വില കുറവുണ്ട്. 69999 രൂപയ്ക്കാണ് ഈ ഫോണ്‍ വാങ്ങാന്‍ സാധിക്കുക. 8 ജിബി റാം, 256 ഡിബി സ്‌റ്റോറേജ് വേരയിന്റിന്റെ വില 84999 രൂപയാണ്. 512 സ്റ്റോറേജിന് 94999 രൂപയും നല്‍കണം.
അതേസമയം ഈ വില കുറവ് ആകര്‍ഷകമാണ്. എന്നാല്‍ അതിന് പുറമേ പതിനായിരം രൂപ വരെയുള്ള മറ്റ് ഡിസ്‌കൗണ്ടുകളും ലഭ്യമാവും. ചില ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ചാണ് ഈ ഫോണ്‍ വാങ്ങുന്നതെങ്കില്‍ ഇത്രയും കുറവ് ഇനിയും ലഭിക്കും. സാംസങ്ങ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ നോക്കിയാല്‍ കുറഞ്ഞ വില എത്രയാണെന്ന് മനസ്സിലാക്കാനാവും.
അതേസമയം ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലും ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്24 വന്നാലും എസ്23യുടെ മികവ് കുറയില്ലെന്ന് വ്യക്തമാണ്. കാരണം ഫീച്ചറുകളുടെ കാര്യത്തില്‍ എസ്23 കിടിലനാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറാണ് ഉള്ളത്. ആന്‍ഡ്രോയിഡ് പതിമൂന്നിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
ഗംഭീരമായ ഡിസ്‌പ്ലേ ഈ സ്മാര്‍ട്ട്‌ഫോണിനുണ്ട്. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് എസ്23ക്കുള്ളത്. ഗെയിമിംഗിനെല്ലാം ഏറ്റവും മികച്ച ഫോണാണിത്. ട്രിപ്പിള്‍ ക്യാമറയും ഇതിനുണ്ട്. 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, അതിനൊപ്പം 50 എംപി വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും ഇതിലുണ്ട്. 3എക്‌സ് ഒപ്ടിക്കല്‍ സൂം മറ്റൊരു പ്രത്യേകതയാണ്. സെല്‍ഫിക്കായി 12 എംപിയുടെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 3900 എംഎഎച്ചാണ് ബാറ്ററി.












Click it and Unblock the Notifications