Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ അങ്ങനെ ഒറ്റയ്ക്ക് വിലസണ്ട, സാംസങ്ങ് വരവറിയിച്ചിട്ടുണ്ട്; പുത്തന്‍ സെഡ് ഫോള്‍ഡ് എത്തും

ഈ വര്‍ഷത്തെ മെഗാ ലോഞ്ചാണ് ആപ്പിള്‍ ഐഫോണ്‍ 16. അതുകൊണ്ട് പുറത്തിറങ്ങുന്നതോടെ വിപണിയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന പേര് സ്വന്തമാക്കാനാവുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആപ്പിളിന്റെ ഈ മോഹം തകരാന്‍ എല്ലാ സാധ്യതയുമുണ്ട്. കാരണം സാംസങ്ങ് അവരുടെ ഏറ്റവും പുതിയ അള്‍ട്ര വേരിയന്റ് റിലീസ് ചെയ്യാന്‍ പോവുന്നത് ഈ വര്‍ഷമാണ്.

ഗ്യാലക്‌സി സെഡ് ഫോള്‍ഡിന്റെ ബജറ്റ് ഫോണ്‍ സാംസങ്ങ് പുറത്തിറക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ സെഡ് ഫോള്‍ഡില്‍ അടിമുടി പൊളിച്ചെഴുതാനാണ് സാംസങ്ങ് ഒരുങ്ങുന്നത്. പുതിയ ഹൈ എന്‍ഡ് അള്‍ട്രാ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണാണ് അവര്‍ പുറത്തിറക്കാന്‍ പോകുന്നത്.

samsung-galaxy-z-fold-6-launch

ഗ്യാലക്‌സി ക്ലബാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്എം-എഫ്958 എന്നീ മോഡല്‍ നമ്പറിലായിരിക്കും ഈ ഫോണ്‍ അറിയപ്പെടുക. ജൂലായിലാണ് ഗ്യാലക്‌സി അണ്‍പാക്ക്ഡ് ഇവന്റ് നടക്കാനിരിക്കുന്നത്. ഇതില്‍ രണ്ട് സെഡ് ഫോള്‍ 6 ഡിവൈസുകള്‍ സാംസങ്ങ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ആപ്പിളിന്റെ ഐഫോണ്‍ 16 പുറത്തിറങ്ങുന്നതിന് മുമ്പായിരിക്കും ഇവ രണ്ടും എത്തുക. ഈ വര്‍ഷവും നേട്ടമേറിയതാക്കാനുള്ള ആപ്പിളിന്റെ പ്ലാന്‍ നടക്കുമോ എന്ന് ഉറപ്പില്ല. ആപ്പിള്‍ പതിനാറിന്റെ ക്വാളിറ്റി ഏറ്റവും മികച്ചതാക്കേണ്ടത് ഇതോടെ അവര്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്. അതുപോലെ സാംസങ്ങിനും ഫോള്‍ഡബിള്‍ മികച്ചാക്കേണ്ട ബാധ്യതയുണ്ട്.

6 എന്ന നമ്പര്‍ ഫ്‌ളാഗ്ഷിപ്പ് സീരീസിന്റെ മോഡല്‍ നമ്പറാക്കാന്‍ തീരുമാനിച്ചിരുന്നു. ഗ്യാലക്‌സി സെഡ് ഫോള്‍ഡ് ഫോറിന് എസ്എം-എഫ്946 എന്നാണ് പേര്. അതുപോലെ ഫോള്‍ഡ് 3 മോഡല്‍ നമ്പര്‍ എസ്എം-എഫ്936 എന്നാണ്. അതുകൊണ്ട് പുതിയ മോഡല്‍ നമ്പര്‍ കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

8 എന്ന നമ്പര്‍ വരുന്നതെല്ലാം എസ് സീരീസിലെ അള്‍ട്രാ മോഡലുകളാണ്. മോഡല്‍ നമ്പറുകളിലെ പെട്ടെന്നുള്ള മാറ്റമാണ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 6 ഡിവൈസിനെ കുറിച്ച് സാംസങ്ങ് ചിന്തിച്ച് തുടങ്ങിയെന്ന് വ്യക്തമാക്കുന്നത്. എസ്എം-എഫ്956 എന്ന ഇപ്പോഴില്ലാത്ത മോഡല്‍ നമ്പര്‍ സെഡ് ഫോള്‍ഡിന്റെ ബജറ്റ് വേരിയന്റിനും നല്‍കാനാണ് സാധ്യത.

അതേസമയം സെഡ് ഫോള്‍ഡ് 6 അള്‍ട്ര ആദ്യം ദക്ഷിണ കൊറിയയിലാണ് ലോഞ്ച് ചെയ്യുക. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഇതേ മോഡല്‍ നമ്പറിലാണോ ഫോള്‍ഡ് 6 റിലീസ് ചെയ്യുകയെന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാറ്റങ്ങളിലൂടെ നഷ്ടപ്പെട്ട് പോയ വിപണി വിഹിതം തിരിച്ചുപിടിക്കാനാണ് സാംസങ്ങ് ഒരുങ്ങുന്നത്.

അതുപോലെ ഫ്‌ളാഗ്ഷിപ്പ് ഡിവൈസുകളെ മുന്‍ നിരയില്‍ എത്തിക്കാനുള്ള പ്ലാന്‍ കൂടിയാണ് സാംസങ്ങിനുള്ളത്. സെഡ് ഫോള്‍ഡ് 5 ആണ് കഴിഞ്ഞ വര്‍ഷം ഹൈ എന്‍ഡ് ഫീച്ചറുമായി വിപണിയില്‍ ഇറങ്ങിയ സാംസങ്ങ് ഫോണ്‍. ക്യാമറയില്‍ അടക്കം വലിയ മാറ്റങ്ങളുണ്ടായിരുന്നു. 1.54999 രൂപയായിരുന്നു ഇതിന്റെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+