സാംസങ്ങിന്റെ സെഡ് ഫോള്‍ഡിന് 1.64 ലക്ഷം വില, മറ്റൊരു ഫോള്‍ഡബിള്‍ എത്തും; വില ഇതിലും കുറയും
സാംസങ്ങിന്റെ ഫോള്‍ഡബിള്‍ ഫോണായ ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 2023ല്‍ ഏറെ തരംഗമായ ഫോണാണ്. എന്നാല്‍ ഇതിന്റെ വില യൂസര്‍മാരെ ആകെ ഞെട്ടിച്ചതായിരുന്നു. 1.64 ലക്ഷം രൂപയില്‍ കൂടുതല്‍ ഇതുവാങ്ങാനായിരുന്നു ചെലവ് വരുമായിരുന്നു. അതുകൊണ്ട് ഓഫറുകള്‍ നോക്കി മാത്രമേ ഇവ വാങ്ങാറുണ്ടായിരുന്നുള്ളൂ. സാംസങ്ങിന്റെ മറ്റ് ഫോണുകളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു വില.
അതേസമയം ഫോള്‍ഡബിള്‍ ഫോണുകള്‍ക്കുള്ള മാര്‍ക്കറ്റുകള്‍ പരിഗണിച്ച് ചെലവ് കുറഞ്ഞൊരു ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനുള്ള പ്ലാനിലാണ് സാംസങ്ങ്. എന്‍ട്രി ലെവല്‍ ഗ്യാലക്‌സി സെഡ് ഫോണ്‍ 6 പുറത്തിറക്കാനാണ് പ്ലാന്‍ എന്നാണ് സൂചന. കൂടുതല്‍ മെലിഞ്ഞ ബോഡിയായിരിക്കും ഈ ഫോണിനുണ്ടാവുക. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോള്‍ഡ് 6 പുറത്തിറക്കാനാണ് സാധ്യത.

ചൈനീസ് ഫോള്‍ഡബിള്‍ മാര്‍ക്കറ്റ് പിടിക്കാനായിട്ടാണ് കുറഞ്ഞ വിലയുള്ള ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുകയെന്ന് ഇലെക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് എല്ലാ രാജ്യങ്ങളിലും പുറത്തിറക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. സെഡ് ഫോള്‍ഡ് 6 സീരീസായിരിക്കും ഇത്. യൂസര്‍മാരില്‍ നിന്ന് സെഡ് ഫോള്‍ഡ് അഞ്ചിന് വലിയ വിലയാണെന്ന പരാതികള്‍ ധാരാളമായി സാംസങ്ങിന് ലഭിക്കുന്നുണ്ട്.
അതുകൊണ്ട് മിഡ് റേഞ്ച് വിഭാഗത്തിലുള്ളവര്‍ക്ക് ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് സ്വന്താക്കാന്‍ സാധിക്കാറില്ല. പലപ്പോഴും അമിത വിലയാണ് ഈ ഫോണിനെന്ന് കുറ്റപ്പെടുത്തലും നിരവധി ഉണ്ടാവാറുണ്ട്. ഈ പരാതി കൂടി പരിഹരിക്കാനാണ് സാംസങ്ങിന്റെ ശ്രമം. അതേസമയം ഓപ്പോ, ഷവോമി, ഹോണര്‍ എന്നീ ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ മികവുറ്റ ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
ഇവയെല്ലാം വിപണി കീഴടക്കിയവരുമാണ്. ഇവരോടെല്ലാം ഏറ്റുമുട്ടാന്‍കൂടിയാണ് എന്‍ട്രി ലെവല്‍ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാന്‍ സാംസങ്ങ് ശ്രമിക്കുന്നത്. നിലവില്‍ എസ്24 ഇറക്കി വലിയ വിജയം കൈവരിച്ചിരിക്കുകയാണ് സാംസങ്ങ്. പെര്‍ഫോമന്‍സില്‍ അടക്കം ഈ ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ പതിനഞ്ചിനെ വരെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം സാംസങ്ങിന് പ്രത്യേകതകളുള്ള ഫ്‌ളാഗ്ഷിപ്പ് ഫോണുകളൊന്നും പുറത്തിറക്കിയിരുന്നില്ല. ഇതും പുതിയ ഫോണ്‍ പുറത്തിറക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. സാംസങ്ങിനെ മറികടന്ന് ആപ്പിള്‍ ആഗോള തലത്തില്‍ ഒന്നാമതെത്തിയതും, വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതുമെല്ലാം അവര്‍ക്ക് വലിയ തിരിച്ചടിയാണ്.
എസ്24 ഈ തിരിച്ചടികളെ മറികടക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് സാംസങ്ങ്. ഈ വര്‍ഷം തന്നെ ബജറ്റില്‍ ഒതുങ്ങുന്ന ഫോള്‍ഡബിള്‍ ഫോണ്‍ കൂടി എത്തിയാല്‍ സാംസങ്ങിന് വിപണിയില്‍ തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണ്.
ഈ വര്‍ഷം ഐഫോണിന്റെ പതിനാറ് കൂടി ഇറങ്ങിയാല്‍ അതിനെ നേരിടാന്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്കാവുമെന്നാണ് സാംസങ്ങ് കരുതുന്നത്. വലിയ ഹൈപ്പിലാണ് ആപ്പിള്‍ പതിനാറുള്ളത്. ഇതിന്റെ ഫീച്ചറുകള്‍ അറിയാനും ആരാധകര്‍ക്ക് താല്‍പര്യമുണ്ട്. ഇതിനെ വെല്ലാന്‍ സാധിക്കുന്ന ഫീച്ചറുകള്‍ ചിലപ്പോള്‍ ഫോള്‍ഡബിള്‍ ഫോണിലുണ്ടാവും.












Click it and Unblock the Notifications