Get Updates
Get notified of breaking news, exclusive insights, and must-see stories!

രഞ്ജിയിലെ കിംഗ്, ബാറ്റെടുത്താല്‍ അടിയുറപ്പ്, സര്‍ഫ്രാസ് ഖാന്‍ പ്രതിഫലത്തിലും ഒന്നൊന്നര ലെവല്‍

ഇന്ത്യന്‍ ടീമില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇപ്പോള്‍ ഒരൊറ്റ പേരാണ് ചര്‍ച്ചാ വിഷയം. സര്‍ഫ്രാസ് ഖാനാണ് ആ താരം. ഇംഗ്ലീഷ് ക്രിക്കറ്ററായ ഗ്രേയം സ്വാന്‍ പോലും താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ ശരാശരി കണ്ട് അമ്പരന്ന് പോയിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ആദ്യ മത്സരത്തില്‍ തന്നെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് സര്‍ഫ്രാസ് ഖാന്‍. ഒരൊറ്റ മത്സരത്തില്‍ നിന്ന് സര്‍ഫ്രാസ് അടിച്ചത് 130 റണ്‍സാണ്.

അതിവേഗമാണ് ഇത്രയും റണ്‍സ് സര്‍ഫ്രാസ് അടിച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും സര്‍ഫ്രാസ് അര്‍ധ സെഞ്ച്വറി നേടി. ഇതോടെ ഒരു കളിയില്‍ നിന്ന് സര്‍ഫ്രാസിന്റെ ശരാശരി 130 ആയിരിക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയും സര്‍ഫ്രാസിനാണ്. ഇംഗ്ലണ്ട് കമന്റേറ്റര്‍മാര്‍ അടക്കം സര്‍ഫ്രാസിന്റെ പ്രതിഭയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്.

sarfaraz-net-worth-2024

സര്‍ഫ്രാസിന്റെ രഞ്ജി ട്രോഫിയിലെ റെക്കോര്‍ഡ് അടക്കം കണ്ടാല്‍ ആരും ഞെട്ടിപ്പോകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും 46 മത്സരങ്ങള്‍ മാത്രമാണ് സര്‍ഫ്രാസ് കളിച്ചിട്ടുള്ളത്. ഇതിനോടകം നേടിയത് 4042 റണ്‍സാണ്. ബാറ്റിംഗ് ശരാശരി 70.91 ആണ്. സമീപകാലത്തൊന്നും ഒരു താരവും സര്‍ഫ്രാസിനോളം മികവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

301 ആണ് സര്‍ഫ്രാസിന്റെ ഉയര്‍ന്ന സ്‌കോര്‍. 14 സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും സര്‍ഫ്രാസിന്റെ കരിയറിനെ വാനോളം ഉയര്‍ത്തുന്നു. അര്‍ധ സെഞ്ച്വറികള്‍ സെഞ്ച്വറിയാക്കി മാറ്റാന്‍ സര്‍ഫ്രാസിന് സാധിക്കുന്നതാണ് ഇതിലെ പ്രധാന മികവ്. അതാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ സര്‍ഫ്രാസ് ഖാന്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

ഐപിഎല്ലില്‍ 2015ല്‍ തന്നെ സര്‍ഫ്രാസ് എത്തിയിരുന്നെങ്കില്‍ കഴിഞ്ഞ മൂന്ന് കൊല്ലമായിട്ടാണ് സര്‍ഫ്രാസ് തന്റെ പ്രകടനം ഉയര്‍ത്തി കൊണ്ടുവന്നത്. അതേസമയം പ്രകടനം പോലെ തന്നെയാണ് സര്‍ഫ്രാസിന്റെ ആസ്തിയും വരുമാനവുമെല്ലാം. ഇതുവരെ 50 ഐപിഎല്‍ മത്സരങ്ങള്‍ സര്‍ഫ്രാസ് കളിച്ചിട്ടുണ്ട്. 585 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

22.50 ആണ് സര്‍ഫ്രാസിന്റെ ശരാശരി. 67 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 2015ലാണ് സര്‍ഫ്രാസ് ആദ്യമായി ഐപിഎല്ലില്‍ കളിക്കുന്നത്. 50 ലക്ഷമായിരുന്നു ആര്‍സിബിയില്‍ താരത്തിന്റെ പ്രതിഫലം. 2016ലും സമാനമായിരുന്നു പ്രതിഫലം. 2017 പരിക്ക് വന്നതോടെ പ്രതിഫലം കുറഞ്ഞു. 2018ലാണ് താരത്തിന് ലോട്ടറിയടിച്ചത്. മൂന്ന് കോടി പ്രതിഫലമാണ് ആര്‍സിബിയില്‍ ലഭിച്ചത്.

2019 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ മൊത്തം 75 ലക്ഷമാണ് താരത്തിന് പ്രതിഫലം ലഭിച്ചത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ 20 ലക്ഷമാണ് താരത്തിന്റെ പ്രതിഫലം. ഐപിഎല്ലില്‍ ഇതുവരെ 63 ഫോറും 14 സിക്‌സറുമാണ് താരം അടിച്ചത്. ഐപിഎല്ലില്‍ നിന്നാണ് സര്‍ഫ്രാസിന് വരുമാനം ലഭിക്കുന്നത്. ഒരു മില്യണാണ് താരത്തിന്റെ ആസ്തി.

ഏഴ് കോടിയോളം രൂപ വരുമിത്. സ്വന്തമായി ഒരു ഓഡി കാറാണ് സര്‍ഫ്രാസിന് ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് ജമ്മു കശ്മീരില്‍ നിന്നുള്ള റോമാന സഹൂറിനെ സര്‍ഫ്രാസ് വിവാഹം കഴിച്ചത്. അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ എയ്ക്ക് 161 റണ്‍സടിച്ചിരുന്നു സര്‍ഫ്രാസ് ഖാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+