ഗൂഗിള്‍ പേയ്ക്ക് മുട്ടന്‍ പണി വരുന്നു, ചെറുകിട ആപ്പുകളുടെ വന്‍ നീക്കം; യുപിഐ അടിമുടി മാറും
വിപണിയില്‍ ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും അടക്കമുള്ള ആധിപത്യത്തെ പൊളിക്കാന്‍ പുതിയ നീക്കം. യുപിഐയിലെ ചെറുകിട കമ്പനികള്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷനെ സമീപിച്ചിരിക്കുകയാണ്. ഈ കമ്പനികളുടെ സംഘടനയാണ് എന്‍സിപിഐയെ സമീപിച്ചിരിക്കുന്നത്. ഇവരാണ് ഇന്ത്യയിലെ റീട്ടെയില്‍ പേമെന്റുകള്‍, സെറ്റില്‍മെന്റ് സിസ്റ്റം എന്നിവ നിയന്ത്രിക്കുന്നത്.
പക്ഷേ ഇവര്‍ ഗൂഗിള്‍ പേ ഫോണ്‍ പേ എന്നിവയോളം കരുത്തുള്ളവരല്ല. അതുകൊണ്ട് വിപണിയിലെ കരുത്തരായ ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവരോട് മത്സരിക്കാനായി ഇന്‍സന്റീവുകള്‍ നല്‍കണമെന്നാണ് ഈ കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്ന ഒന്നാണിത്.

പേടിഎം പ്രതിസന്ധിയിലായതോടെ യുപിഐ ഇന്ത്യന്‍ ആപ്പുകള്‍ വലിയ പ്രതിസന്ധിയിലാണ്. ഇവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് നേരത്തെ പാര്‍ലമെന്റ് പാനല്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിപണിയില്‍ നല്ലൊരു ശതമാനവും ഗൂഗിള്‍ പേ, ഫോണ്‍ പോലുള്ള ആപ്പുകള്‍ നിയന്ത്രിക്കുന്നതായിട്ടാണ് പാര്‍ലമെന്റ് പാനല്‍ കണ്ടെത്തിയത്.
ഇത് മറ്റ് ചെറുകിട ഇന്ത്യന്‍ യുപിഐകള്ക്ക് മത്സരത്തില്‍ തുല്യത ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ യുപിഐയും ഡിജിറ്റല്‍ വിപ്ലവവും വന്ന ശേഷം ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ക്കാണ് വലിയ വളര്‍ച്ച നേടാനായിട്ടുള്ളത്. ഭീം ആപ്പ് അടക്കമുള്ള ആപ്പുകളെ ഇന്ത്യ ഇപ്പോള്‍ കൂടുതലായി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ചെറുകിട യുപിഐ കമ്പനികള്‍ക്ക് ക്യാഷ്ബാക്കുകളോ റിവാര്‍ഡുകളോ ഉപയോക്താക്കള്‍ക്ക് ഓഫര്‍ ചെയ്യാനാവാത്ത കാര്യമാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്. മാര്‍ക്കറ്റിംഗിന് വളരെ കുറഞ്ഞ ബജറ്റാണ് ഇവര്‍ക്കുള്ളതെന്നും എന്‍പിസിഐയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗൂഗില്‍ പേയും ഫോണ്‍ പേയും അടങ്ങുന്ന ആപ്പുകള്‍ക്ക് ഈ പ്രശ്നമില്ല.
അവര്‍ വന്‍ തോതിലാണ് ക്യാഷ്ബാക്കുകള്‍ അടക്കം നല്‍കുന്നത്. ഇത് ആപ്പുകളെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ആമസോണ്‍ പേ, ജൂപിറ്റര്‍, സ്ലൈസ്, ബജാജ് പേ, നവി ടെക്നോളജീസ്, ടാറ്റ ന്യൂ എന്നിവരെല്ലാം എന്‍പിസിഐയെ കണ്ടവരിലുണ്ടായിരുന്നു. പക്ഷേ ഗൂഗിള്‍ പേയോ ഫോണ്‍ പേയോ ഒന്നും ഈ യോഗത്തിന് എത്തിയില്ല.
അതേസമയം ക്യാഷ്ബാക്കുകള്‍ നല്കിയാലും വമ്പന്മാരില് നിന്ന് ബിസിനസ് പിടിക്കുക അസാധ്യമാണെന്ന് ചെറുകിട യുപിഐ സര്‍വീസുകള്‍ പറയുന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം എന്നിവര്‍ ചേര്‍ന്നാണ് വിപണിയിലെ യുപിഐ ഇടപാടുകളുടെ 95 ശതമാനവും കൈകാര്യം ചെയ്യുന്നത്. ഇത് എന്‍പിസിഐയുടെ വലിയ ആശങ്കകളിലൊന്നാണ്.
വിപണിയില്‍ സുതാര്യതയും വൈവിധ്യതയും ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. വിപണിയിലെ ഈ അസന്തുലിതാവസ്ഥ മാറ്റുമെന്ന് എന്‍സിപിഐ ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതിയ ഫീച്ചറുകള്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും, കൂടുതല്‍ ഇന്‍സെന്റീവുകള്‍ നല്‍കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications