Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി സ്‌റ്റോറേജ് ഒരു വിഷയമേയല്ല..; ഗൂഗിൾ ഡ്രൈവ് കിട്ടും വെറും 35 രൂപയ്ക്ക്, ചെയ്യേണ്ടത് ഇങ്ങനെ...

നിങ്ങളൊരു മൊബൈൽ ഫോണോ, ലാപ്ടോപ്പോ, ഇനി പിസിയോ ഉപയോഗിക്കുന്ന ആളാവട്ടെ. ഏത് ഉപകരണം ആണെങ്കിലും സ്‌റ്റോറേജ് അതിൽ പ്രധാന ഘടകമാണ്. പ്രത്യേകിച്ച് പല മൊബൈൽ ഫോണുകളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് സ്‌റ്റോറേജിന്റെ കുറവ്. ഇത്തരം സാഹചര്യങ്ങളിൽ നമ്മളെ സഹായിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിൾ ഡ്രൈവ്.

ആൻഡ്രോയിഡോ, ഐഒഎസസോ അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പിലാവട്ടെ ക്ലൗഡ് സ്‌റ്റോറേജ് നേടാനുള്ള നിങ്ങളുടെ മികച്ച മാർഗമാണ് ഗൂഗിൾ ഡ്രൈവ്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങളും ബജറ്റും അനുസരിച്ച് നൽകുന്ന ക്ലൗഡ് പ്ലാനുകളുടെ ഒരു ശ്രേണി തന്നെ കമ്പനിക്കുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഗൂഗിൾ ഡ്രൈവ് പ്ലാനിന് പ്രതിമാസം 130 രൂപ ചിലവാകും. ഇത് എല്ലാവർക്കും താങ്ങാൻ കഴിയണമെന്നില്ല.

googledrive

എന്നാൽ 2024 വർഷം ആരംഭിച്ച സാഹചര്യത്തിൽ കമ്പനി ഒരു പ്രത്യേക കിഴിവ് കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഇത് കൂടുതൽ ആളുകൾക്ക് ക്ലൗഡ് സ്‌റ്റോറേജിനായി പണം കണ്ടെത്താനും, ഭാവിയിൽ ഇത് വാങ്ങുന്നത് കൊണ്ട് ഗുണമുണ്ടോ എന്ന് തിരിച്ചറിയാനും കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിലവിലെ സാഹചര്യത്തിൽ ഇത്രയും കുറഞ്ഞ തുകയ്ക്ക് ഇത്രയും വിശ്വാസ്യത ഉള്ള മറ്റൊരു ഡ്രൈവ് നിങ്ങൾക്ക് കിട്ടിയെന്ന് വരില്ല.

പക്ഷേ ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം എന്തെന്നാൽ എല്ലാവർക്കും ഈ കിഴിവ് ബാധകമല്ല എന്നതാണ്. അത്തരത്തിൽ നിങ്ങൾക്ക് ഈ ഓഫർ ലഭ്യമാണോ എന്നറിയാൻ ചെയ്യേണ്ടത് ഇത്രമാത്രമാണ്, ഗൂഗിൾ ഐഡി ഉപയോഗിച്ച് ഇക്കാര്യം നിങ്ങൾക്ക് പരിശോധിച്ച് ഉറപ്പിക്കാവുന്നതാണ്.

ഗൂഗിൾ ഡ്രൈവ് ഓഫർ

ഗൂഗിൾ ഡ്രൈവ് പ്ലാനുകൾ ഇന്ത്യയിൽ 100 ​​ജിബി മുതലാണ് ആരംഭിക്കുന്നത്, അത് പ്രതിമാസം 130 രൂപയ്ക്ക് ലഭിക്കുന്നു. എന്നാൽ പ്രത്യേക ഓഫർ പ്രകാരം മൂന്ന് മാസത്തേക്ക് 35 രൂപയ്ക്ക് ഡ്രൈവ് സ്‌റ്റോറേജ് ഉപയോഗിക്കാൻ ആളുകളെ അനുവദിക്കുന്നു. ഈ കാലയളവിന് ശേഷം അക്കൗണ്ട് എടുത്ത വ്യക്തി പ്രതിമാസം 130 രൂപ വച്ച് നൽകണം.

അതുപോലെ തന്നെ നിങ്ങൾക്ക് 200 ജിബി ഡ്രൈവ് പ്ലാൻ വേണമെങ്കിൽ, പ്രതിമാസം 210 രൂപയാണ് നിലവിലെ വില, എന്നാൽ ഓഫർ അനുസരിച്ച് അത് നിങ്ങൾക്ക് മൂന്ന് മാസത്തേക്ക് 50 രൂപയ്ക്ക് ലഭിക്കും. സമാനമായി പ്രതിമാസം 650 രൂപ വിലയുള്ള ഏറ്റവും ഉയർന്ന 2 ടിബി ഡ്രൈവ് പ്ലാനിനും ആനുകൂല്യങ്ങൾ ലഭിക്കും, മൂന്ന് മാസത്തേക്ക് നിങ്ങൾക്ക് ഇത് 160 രൂപയ്ക്കാണ് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+