മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഇരുട്ടടി; ഒറ്റയടിക്ക് നിരക്ക് വർധന വരുന്നു, റീചാർജ് പ്ലാനുകൾക്ക് എത്ര കൂടും?
ന്യൂഡൽഹി: രാജ്യത്ത് ഒന്നടങ്കം എല്ലാ വസ്‌തുക്കൾക്കും വിലക്കയറ്റം രൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അത് പലവിധ കാരണങ്ങൾ കൊണ്ടാണ്, പണപ്പെരുപ്പം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ നമ്മളെ നേരിട്ട് ബാധിക്കുന്ന മേഖലയായ ടെലികോം വിഭാഗത്തിൽ വീണ്ടും ഒരു വിലക്കയറ്റം എന്ന് കേൾക്കുമ്പോൾ ആരായാലും മൂക്കത്ത് വിരൽ വച്ചുപോവും. അതിന്റെ സൂചനയാണ് ഇപ്പോൾ നമുക്ക് ലഭ്യമാവുന്നത്.
അതായത് ഈ വർഷം അവസാനത്തോടെ രാജ്യത്തെ ടെലികോം മേഖലയിൽ താരിഫ് വർധനയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വില 10-12 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് കൂടുതലായും മധ്യ വർഗ്ഗത്തെയും ഉയർന്ന നിലവാരമുള്ള റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവരെയുമാണ് ബാധിക്കുക എന്നാണ് റിപ്പോർട്ട്. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭ്യമാവേണ്ടതുണ്ട്.

ലഭ്യമായ വിവരം അനുസരിച്ച് ഈ വർഷം മെയ് മാസത്തിൽ റെക്കോർഡ് 7.4 ദശലക്ഷം വരിക്കാരുടെ എണ്ണം ഉൾപ്പെടെ സജീവ വരിക്കാരുടെ എണ്ണത്തിലെ സമീപകാല കുതിച്ചുചാട്ടം വീണ്ടും നിരക്കുകൾ പരിഷ്‌കരിക്കുന്നത് പരിഗണിക്കാൻ ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചുവെന്നാണ് സൂചന. അങ്ങനെ കൂടുതൽ ആളോഹരി വരുമാനം ഓരോ ഉപഭോക്താവിൽ നിന്ന് സ്വന്തമാക്കാമെന്നും കമ്പനികൾ കണക്ക് കൂട്ടുന്നു.
2024 ജൂലൈയിലെ വർധനവിന്റെ ആഘാതം മാറും മുൻപാണ് കമ്പനികൾ അടുത്ത നിരക്ക് വർധനയുമായി എത്തുന്നത്. 5.5 ദശലക്ഷം പുതിയ ഉപയോക്താക്കളുമായി റിലയൻസ് ജിയോയാണ് മെയ് മാസത്തിലെ നേട്ടത്തിൽ മുന്നിൽ, ഇത് അവരുടെ സജീവ വിപണി വിഹിതം 53 ശതമാനമായി ഉയർത്തി. തൊട്ടുപിന്നാലെ 1.3 ദശലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേർത്തുകൊണ്ട് എയർടെൽ 36 ശതമാനം വിഹിതവുമായി കടുത്ത വെല്ലുവിളിയുമായി രംഗത്തുണ്ട്.
നിലവിലെ സാഹചര്യത്തിൽ വോഡഫോൺ ഐഡിയയ്ക്ക് വരിക്കാരുടെ എണ്ണം കുറയുന്നത് തുടരുകയാണ്, എയർടെല്ലും ജിയോയും കൂടുതൽ വിപണി വിഹിതം നേടുകയും ഉയർന്ന താരിഫുകൾ വഴി കൂടുതൽ വരുമാനം നേടുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അതിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് തിരക്കിട്ടുള്ള നിരക്ക് വർധനയെ നോക്കി കാണേണ്ടത്.
കഴിഞ്ഞ വർഷം നടപ്പിലാക്കിയത് മൊത്തത്തിലുള്ള താരിഫ് വർധനയാണ് എങ്കിൽ ഇക്കുറി അങ്ങനെ ആയിരിക്കില്ല. ഇതിൽ അടിസ്ഥാന പ്ലാനുകളിലെ ഡാറ്റ പരിധികൾ കുറയ്ക്കുന്നതും ഉൾപ്പെടാമെന്നാണ് വിവരം. ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് താഴ്ന്ന നിരക്കുള്ള പ്ലാനുകളെ ഈ വില വർധന കാര്യമായി ബാധിക്കാൻ സാധ്യതയില്ല.
നിലവിൽ കമ്പനികൾ എല്ലാം തന്നെ 5ജി ഓഫറുകളുമായാണ് കളം പിടിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഡാറ്റ വില മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് എന്നാണ് ടെലികോം കമ്പനികൾ ആരോപിക്കുന്നത്. അത് കണക്കിലെടുത്താണ് വില വർധനയ്ക്കുള്ള അവസരം അവർ തേടുന്നത് എന്നതാണ് പ്രധാന കാര്യം. എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയാൻ ഈ വർഷം അവസാനം വരെ കാത്തിരിക്കേണ്ടി വരും.
പച്ചത്തുരുത്താവുമോ ബിഎസ്എൻഎൽ?
ഇത്തവണയും നിരക്ക് വർധന സാധ്യത കൽപ്പിക്കപ്പെടുന്ന കമ്പനികളുടെ കൂട്ടത്തിൽ ബിഎസ്എൻഎൽ ഇല്ലെന്നതാണ് ആശ്വാസകരമായ കാര്യം. കഴിഞ്ഞ ജൂലൈയിലെ നിരക്ക് വർധനയിൽ ഉൾപ്പെടാതെ ഉപഭോക്താക്കളെ ചേർത്ത് നിർത്തിയ കമ്പനിയാണ് ബിഎസ്എൻഎൽ.
ഭേദപ്പെട്ട നിരക്കിൽ പ്ലാനുകൾ നൽകിയാണ് അവർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മാത്രമല്ല നിലവിലെ പ്ലാനുകൾ തന്നെ ബജറ്റ് ഫ്രണ്ട്ലി ആണ് താനും. പുതിയ സാഹചര്യം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബിഎസ്എൻഎലിനെ സഹായിച്ചേക്കും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications