ബിഎസ്എന്‍എല്ലിന്റെ സമ്മര്‍ദം? നിരക്കുകള്‍ കുറയ്ക്കാന്‍ ടെലികോം കമ്പനികള്‍
ന്യൂഡല്‍ഹി: ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് വലിയ പ്രതിസന്ധിയായി യൂസര്‍മാര്‍ക്ക് മാറിയിരുന്നു. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, എന്നിവരാണ് നിരക്ക് കുറച്ചത്. എന്നാല്‍ ഇതിലൂടെ നേട്ടമുണ്ടാക്കിയത് ബിഎസ്എന്‍എല്ലായിരുന്നു.
5ജി സേവനങ്ങളില്‍ അടക്കം വന്‍ തുക നിക്ഷേപിച്ചത് കൊണ്ടാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് യൂസര്‍മാരെ നഷ്ടമാകുന്നതിലേക്കാണ് ജിയോ അടക്കമുള്ളവരെ നയിച്ചത്. ബിഎസ്എന്‍എല്ലിന് പുതിയ യൂസര്‍മാരെ ഒരുപാട് ലഭിച്ചതിരുന്നു. ഇതോടെ അവര്‍ 5ജി അടക്കമുള്ള സേവനങ്ങള്‍ വ്യാപിപ്പിക്കാനും തീരുമാനിച്ചിരുന്നു.

അതേസമയം നഷ്ടങ്ങളെ തുടര്‍ന്ന് ജിയോ അടക്കമുള്ള കമ്പനികള്‍ ഇപ്പോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സെല്ലുല്ലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ സര്‍ക്കാരിന് മുന്നില്‍ ഒരു അഭ്യര്‍ത്ഥന വെച്ചിരിക്കുകയാണ്. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ചുമത്തുന്ന ലൈസന്‍സ് ഫീസ് കുറയ്ക്കാനാണ് അഭ്യര്‍ഥന. ഇത് കുറച്ചാല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിരക്ക് കുറയ്ക്കാനാവും.
മൊത്തം വരുമാനത്തിന്റെ എട്ട് ശതമാനമാണ് ഇപ്പോള്‍ ലൈസന്‍സ് ഫീസായി നല്‍കേണ്ടത്. ഇതില്‍ നെറ്റ് വര്‍ക്കിംഗ് ചാര്‍ജായി അഞ്ച് ശതമാനവും വരും. പുതുക്കിയ ഫീസ് നിരക്കുകള്‍ വേണം. ഇതിലൂടെ ലൈസന്‍സ് ഫീസ് ഒരു ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കണം. നിരക്ക് കുറയ്ക്കുന്നതിലൂടെ കൂടുതല്‍ മികവുറ്റ നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡുകള്‍ അടക്കം ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് സെല്ലുല്ലാര്‍ അസോസിയേഷന്‍ അവകാശപ്പെടുന്നത്.
ലൈസന്‍സ് ഫീസിന് കൃത്യമായ ഒരു ഘടനയുണ്ട്. 2012ന് ശേഷം ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നാണ് സെല്ലുല്ലാര്‍ അസോസിയേഷന്‍ പറയുന്നത്. അങ്ങനെയുള്ളപ്പോള്‍ ചെലവ് ഇത്രത്തോളം വരാന്‍ പാടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെക്ട്രത്തിലൂടെയാണ് ഈ തുക ഇപ്പോള്‍ ഈടാക്കുന്നത്.
ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ് ഫീസ് ഈടാക്കാവൂ എന്നാണ് ടെലികോം ഉടമകള്‍ പറയുന്നത്. ഇപ്പോഴുള്ള ഉയര്‍ന്ന ലൈസന്‍സ് ഫീസ് നീതിയുക്തമല്ലെന്ന് സെല്ലുല്ലാര്‍ അസോസിയേഷന്‍ ഡയറക്ടര്‍ എസ്പി കൊച്ചാര്‍ പറഞ്ഞു. ഇപ്പോഴത്തെ നിരക്കില്‍ അത് തുടരാനാവില്ല. നടപടിക്രമങ്ങള്‍ക്ക് മാത്രമേ ചെലവ് ഈടാക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സര്‍ക്കാരും ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററും ഈ ആവശ്യം അംഗീകരിച്ചാല്‍ ഈ വ്യവസായ മേഖലയ്ക്ക് തന്നെ ഗുണകരമായി മാറുമെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ജിഎസ്ടി, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി, എജിആര്‍, കോര്‍പ്പറേറ്റ് ടാക്‌സുകള്‍ എന്നിവയെല്ലാം വരുന്നത് സാങ്കേതിക മേഖലയില്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് കമ്പനികളെ തടയുകയാണെന്ന് ടെലികോം ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇതിലൂടെ ടെലികോം കമ്പനികള്‍ക്കുള്ള വളര്‍ച്ചയാണ് പിന്നോട്ട് പോകുന്നത്. മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയെ പിന്നോട്ടടിക്കുന്നതും അധിക നികുതികളാണ്.












Click it and Unblock the Notifications