ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫോൺ സാംസങിന്റെയോ ആപ്പിളിന്റെയോ ? ഉത്തരം നിങ്ങളെ ഞെട്ടിക്കും..
സ്‍മാർട്ട്ഫോൺ വിപണി അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ മത്സരബുദ്ധിയും കാര്യമായ തോതിൽ തന്നെ കൂടുന്നുണ്ട്. കൂടുതൽ ഫീച്ചറുകൾ ലഭ്യമാക്കി ഉപയോക്താക്കളെ കൈയിലെടുക്കാനാണ് എല്ലാ കമ്പനികളുടെയും ശ്രമം. എങ്കിലും ഡിസൈൻ, ക്യാമറ, പെർഫോമൻസ് എന്നിവയിൽ കവിഞ്ഞ് കൂടുതൽ എന്തെങ്കിലും നാം ഫോണുകളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല എന്നതാണ് പരമമായ സത്യം.
എന്നാൽ എല്ലാവരും അങ്ങനെയല്ല എന്ന് കൂടി ഓർക്കണം. ചില ഉപയോക്താക്കൾ ഏറ്റവുമധികം ആവശ്യപ്പെടുന്നത് സുരക്ഷാ ഫീച്ചറുകളെ കുറിച്ചറിയാനാണ്. അതായത് നിങ്ങളൊരു ഫോൺ വാങ്ങുകയാണെങ്കിൽ നിങ്ങൾ അതിൽ സൂക്ഷിക്കുന്ന വ്യക്തിപരമായ വിവരങ്ങളും, മറ്റ് ഔദ്യോഗിക രേഖകളും ഒക്കെ എത്രമാത്രം സുരക്ഷിതമാണ് എന്ന കാര്യത്തിൽ സന്ദേശമുണ്ടാവാൻ പാടില്ലല്ലോ.

ഇങ്ങനെയുള്ളപ്പോഴാണ് സുരക്ഷിതമായ ഫോണുകൾ ഏതൊക്കെയെന്ന ചോദ്യം ഉയരുന്നത്.ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളായ സാംസങ്, ആപ്പിൾ എന്നിവ നിരന്തരം ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശ്രമിക്കുന്നുണ്ട്. എങ്കിലും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫോണുകളുടെ പട്ടികയിൽ ഇവ രണ്ടുമില്ല എന്നതാണ് വാസ്‌തവം.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫോണുകൾ:
പ്യൂരിസം ലിബ്രെം 5
പ്യൂരിസത്തിന്റെ ലിബ്രെം 5, ഉപയോക്താവിന് എല്ലാ നിയന്ത്രണങ്ങളും വാഗ്‌ദാനം ചെയ്യുന്ന സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന ഫോണുകളിലൊന്നാണ്. ലിനക്‌സിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്‌റ്റമായ PureOS ഉൾപ്പെടുത്തിയിട്ടുള്ള ഈ ഫോൺ ഉപയോക്താവിന് എല്ലാ സോഫ്റ്റ്‌വെയറുകളും ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വാഗ്‌ദാനം ചെയ്യുന്നു. ഇക്കാരണത്താൽ തന്നെ ഉപയോക്താവിനെ ആർക്കെങ്കിലും ട്രാക്ക് ചെയ്യാനോ, വിവരങ്ങൾ ശേഖരിക്കാനോ കഴിയില്ല. ഈ ഫോണിന്റെ വില 83,924 രൂപയാണ്.
ബിറ്റിയം ടഫ് മൊബൈൽ 2
"അൾട്രാ സെക്യൂർ മൊബൈൽ കമ്മ്യൂണിക്കേഷനുകൾക്കായുള്ള പുതിയ സ്‌റ്റാൻഡേർഡ്" എന്ന വിശേഷണത്തോടെയാണ് ഈ സ്‌മാർട്ട്‌ഫോൺ വിപണിയിൽ വന്നത്. സുരക്ഷയ്ക്ക് ഈ ഫോൺ എത്രത്തോളം പ്രാധാന്യം കൽപിച്ചിരിക്കുന്നു എന്നത് ഈ വിശേഷണത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഫിൻലന്റിലാണ് ഈ ഫോൺ നിർമ്മിക്കുന്നത്. ഡാറ്റാ മോഷണം തടയൽ, എൻഡ്-റ്റു-എൻഡ് എൻക്രിപ്‌ഷൻ സൗകര്യം എന്നിവ വാഗ്‌ദാനം ചെയ്യുന്ന ഈ ഫോണിന്റെ വില 1,44,162 രൂപയാണ്.
സിരിൻ ലാബ്‌സ് ഫിന്നി യു1
പട്ടികയിലെ മറ്റൊരു സുപ്രധാന ഹൈ സെക്യൂരിറ്റി ഫോണാണ് ഇത്. ലോകത്തിലെ ആദ്യത്തെ സൈബർ പരിരക്ഷിത ബ്ലോക്ക്‌ചെയിൻ പ്രവർത്തനക്ഷമമാക്കിയ സ്‌മാർട്ട്‌ഫോണായും ഇത് അറിയപ്പെടുന്നു. ഗൂഗിൾ ആൻഡ്രോയിഡിന്റെ നവീകരിച്ച പതിപ്പാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോൺ കോൾ, മെസേജുകൾ, ഇമെയിലുകൾ എന്നിവ എൻഡ്-റ്റു-എൻഡ് പരിരക്ഷയോടെയാണ് ഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. 74,957 രൂപയാണ് ഈ ഫോണിന്റെ വില.












Click it and Unblock the Notifications