ഐഫോണ്‍ പതിനഞ്ച് മാത്രമല്ല പതിമൂന്നും ഉണ്ട്, ഇങ്ങനെയുണ്ടോ ഒരു വിലക്കുറവ്; ഈ തുകയ്ക്ക് വാങ്ങാം
ആപ്പിളിന്റെ ഏറ്റവും ബെസ്റ്റ് ഫോണ്‍ ഏതെന്ന് ചോദിച്ചാല്‍ പറയുക ബുദ്ധിമുട്ടായിരിക്കും. കാരണം എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട ഫോണുകളാണ്. നിലവില്‍ വിപണിയിലുള്ളതില്‍ ഏറ്റവും മികച്ച സാങ്കേതിവിദ്യയുള്ളത് ഐഫോണ്‍ പതിനഞ്ചിലാണ്. ഏറ്റവും മികച്ച ക്യാമറയും ഫീച്ചറുകളുമാണ് ഈ ഫോണിനുള്ളത്.
ആരും വാങ്ങാന്‍ ആഗ്രഹിക്കുന്ന ഫോണാണിത്. അതുപോലെ ആപ്പിളിന്റെ ഏറ്റവും വിറ്റുപോയ ഫോണുകളിലൊന്നാണ് ഐഫോണ്‍ പതിമൂന്ന്. ഇപ്പോഴിതാ ഈ രണ്ട് കിടിലന്‍ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്കും വന്‍ ഓഫറാണ് ഉള്ളത്. പ്രീമിയം ഐഫോണുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്താം.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള ഫോണും ആപ്പിള്‍ തന്നെയാണ്. അതുകൊണ്ട് ഐഫോണുകള്‍ക്കായി ആപ്പിള്‍ ഇടയ്ക്കിടെ ഓഫറുകളും നല്‍കാറുണ്ട്. ആപ്പിളിന്റെ പുത്തന്‍ ഐഫോണ്‍ പതിനഞ്ചിന് 12900 രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. മാസാവസാന മൊബൈല്‍ ഫെസ്റ്റിന്റെ ഭാഗമായിട്ടാണ് ഇത്ര വലിയ ഡിസ്‌കൗണ്ടുകള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്.
ബാങ്ക് കാര്‍ഡുകളിലെ ഓഫറുകളൊന്നും ചേര്‍ക്കാതെയാണ് ഇത്ര വലിയ ഡിസ്‌കൗണ്ട് ലഭ്യമാവുക. ബാങ്ക് ഓഫറുകള്‍ ഇതിന് പുറമേ വേറെയുമുണ്ട്. അതുകൊണ്ട് വില ഇനിയും കുറയുമെന്ന് വ്യക്തമാണ്. ഈ അവസരം ഐഫോണ്‍ പ്രേമികള്‍ മിസ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.
ഐഫോണ്‍ പതിനഞ്ചിന്റെ 128 ജിബിയുടെ ബേസ് മോഡല്‍ ഇപ്പോള്‍ 6699 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വാങ്ങാനുണ്ട്. 256 ജിബിക്ക് 79999 രൂപയാണ് വില. 512 ജിബിയാണെങ്കില്‍ 96999 രൂപയാണ്. അഞ്ച് നിറങ്ങളിലാണ് ഇവ ലഭ്യമാവുക. ബ്ലാക്, ബ്ലൂ, ഗ്രീന്‍, യെല്ലോ, പിങ്ക് എന്നീ നിറങ്ങളിലാണ് ഇവ ലഭിക്കുക.
സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയിലാണ് ഇടപാടുകള്‍ നടത്തുന്നതെങ്കില്‍ രണ്ടായിരം രൂപയുടെ ഡിസ്‌കൗണ്ട് വേറെയും ലഭിക്കും. അതേസമയം എക്‌സ്‌ചേഞ്ച് തിരഞ്ഞെടുക്കുകയാണെങ്കില്‍ 47500 രൂപ വരെ ലഭിക്കും. ഡുവല്‍ ക്യാമറ അടക്കം ഈ ഫോണിലുണ്ട്. 48 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ്, 12 എംപി സെല്‍ഫി ഷൂട്ടര്‍ എന്നിങ്ങനെയാണ് ഈ ഫോണിലെ ക്യാമറകള്‍.
അതേസമയം ഐഫോണ്‍ പതിമൂന്നിന് ആമസോണിലാണ് ഓഫറുള്ളത്. 49499 രൂപയാണ് ഇതിന്റെ ഇപ്പോഴത്തെ വില. 17 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണില്‍ ലഭിക്കുക. ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ആമസോണ്‍ പേയും ലഭ്യമാണ്. എയര്‍ടെല്‍ പോസ്റ്റ്‌പെയിഡിലേക്ക് മാറിയാല്‍ 1200 ഡിസ്‌കൗണ്ട് വേറെയും ലഭിക്കും.
നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഐഫോണ്‍ പതിമൂന്ന് വാങ്ങുമ്പോള്‍ അത് ഉപകാരപ്പെടും. 27550 രൂപ വരെയാണ് ആമസോണില്‍ എക്‌സ്‌ചേഞ്ച് വിലയായ നല്‍കുന്നത്. മികച്ച ഫീച്ചറുകളും ഈ ഫോണിലുണ്ട്. അതുകൊണ്ട് വാങ്ങിയാല്‍ നിരാശപ്പെടേണ്ടി വരില്ല.












Click it and Unblock the Notifications