ഇനി ഫോണിൽ നെറ്റ്‌വർക്ക് തിരഞ്ഞ് ബുദ്ധിമുട്ടേണ്ട; ട്രായിയുടെ പുതിയ നിയമം നാളെ മുതൽ, സംഭവം ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ടെലികോം നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി ട്രായ് അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കു ഏറ്റവും ഗുണകരമാവുന്ന പുതിയ നിയമമാണ് ട്രായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്‌വർക്ക് കവറേജുമായി ബന്ധപ്പെട്ട ഈ നിർദ്ദേശം നടപ്പിലാവുന്നതോടെ രാജ്യത്തെ പ്രമുഖ സർവീസ് പ്രൊവൈഡർമാർ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം കൂടുതൽ സുതാര്യമാവും.
ഉപഭോക്താവ് നിൽക്കുന്ന പ്രദേശത്ത് ഏത് തരം നെറ്റ്‌വർക്ക് ആണ് കിട്ടുക എന്നത് സംബന്ധിച്ച വിവരം നൽകാൻ ടെലികോം ഓപ്പറേറ്റർമാരോട് നിർദ്ദേശിക്കുന്നതാണ് പുതിയ നിയമം. ഇതോടെ ഇന്ത്യയിലെ പ്രമുഖ സർവീസ് പ്രൊവൈഡർമാരായ ജിയോ, എയർടെൽ, വോഡഫോൺ, ബിഎസ്എൻഎൽ എന്നിവർ ഇത്തരത്തിൽ കൃത്യമായ ഓരോ ഇടത്തേയും നെറ്റ്‌വർക്കുകളെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിനെ അറിയിക്കേണ്ടി വരും.

ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് അറിയാം നമ്മൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോവുമ്പോൾ നെറ്റ്‌വർക്ക് സംബന്ധമായ മാറ്റങ്ങൾ സാധാരണയാണ്. ഉദാഹരണത്തിന് ചിലയിടത്ത് 5ജി സേവനങ്ങളാണ് ലഭ്യമാവുക, മറ്റ് ചിലയിടത്ത് 4ജി മാത്രമേ ലഭ്യമാവൂ. പുതിയ നിയമത്തിലൂടെ ഇക്കാര്യത്തിൽ കൃത്യമായ വിവരം ഉപഭോക്താവിനെ അറിയിക്കുക എന്നതാണ് ട്രായ് നൽകിയിരിക്കുന്ന നിർദ്ദേശം.
നിർബന്ധമായും ഓരോ സ്ഥലത്തെയും നെറ്റ്‌വർക്ക് പ്രവർത്തനക്ഷമത, ലഭ്യമായ സേവനം എന്നിവ ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് ട്രായിയുടെ നിർദ്ദേശം. അവരുടെ വെബ്‌സൈറ്റിൽ ആയിരിക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നൽകുക. അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് നിൽക്കുന്ന സ്ഥലത്ത് ഏത് നെറ്റ്‌വർക്ക് ലഭ്യമാകും എന്ന് വെബ്‌സൈറ്റിൽ അടിച്ചുനോക്കിയാൽ കൃത്യമായി മനസിലാക്കാൻ കഴിയുന്നതാണ്.
കൂടുതൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ട്രായി
ഇത് കൂടാതെ വേറെയും ചില പരിഷ്‌കാരങ്ങൾ ട്രായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ നിർണായകമായ ഒന്ന് സ്‌പാം സന്ദേശങ്ങൾ തടയുന്നതിന് ചൊല്ലിയുള്ളതാണ്. നിരന്തരം ഉപയോക്താക്കൾക്ക് സ്‌പാം സന്ദേശങ്ങൾ വരികയും അവയിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ മറ്റേതെങ്കിലും വെബ്‌സൈറ്റിലേക്ക് പോവുകയും പണവും വിവരങ്ങളും നഷ്‌ടമാവുകയും ചെയ്യുന്നതായി പരാതികൾ വന്നതോടെയാണ് ട്രായിയുടെ പുതിയ നീക്കം.
ഇതിലൂടെ സ്‌പാം മെസേജുകൾ ഒരു പരിധിവരെ കുറയുമെന്നാണ് വിലയിരുത്തൽ. നിർബന്ധമായും ഇത്തരം മെസേജുകൾ തടയണമെന്നാണ് ട്രായി സർവീസ് പ്രൊവൈഡർമാർക്ക് നൽകിയ നിർദ്ദേശം. ഇതിന് പുറമേ നവംബർ ഒന്ന് മുതൽ എല്ലാവിധ സന്ദേശങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനും ടെലികോം അതോറിറ്റി കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ നാല് കമ്പനികളാണ് പ്രധാനമായും ടെലികോം മേഖലയിൽ സേവനം നൽകുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ (വിഐ) എന്നിവയ്‌ക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ കൂടി ഇതിലുണ്ട്. എല്ലാ കക്ഷികളോടും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനാണ് ട്രായി അറിയിച്ചിരിക്കുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications