വിദേശത്ത് ഇടപാട് നടത്തണോ? യുപിഐ റെഡിയാണ്; 11 രാഷ്ട്രങ്ങളില്‍ പേമെന്റ് ഇനി മുതല്‍ നടത്താം
ഇന്ത്യന്‍ യുപിഐ ഇപ്പോള്‍ ലോകത്താകെ തരംഗമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ യുപിഐ ലോഞ്ച് ചെയ്തിരുന്നു. ഫ്രാന്‍സിലെ ഈഫല്‍ ടവറിലായിരുന്നു പേമെന്റ് സൗകര്യം ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയത്. ഫ്രാന്‍സിലെ ലിറ പേമെന്റ് സര്‍വീസുമായി സഹകരിച്ചായിരുന്നു യുപിഐ പേമെന്റ് സേവനങ്ങള്‍ നല്‍കുമെന്ന് അറിയിച്ചത്.
നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഈ പേമെന്റ് സംവിധാനത്തെ പ്രശംസിച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിഐ ലോകത്ത് എല്ലാ രാജ്യങ്ങളിലും എത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈകാതെ തന്നെ ഇത് യൂറോപ്പ്യന്‍ രാജ്യങ്ങളിലെല്ലാം ലഭ്യമായി തുടങ്ങും.

ഈഫല്‍ ടവറില്‍ ഇനി സന്ദര്‍ശനം നടത്താനും യുപിഐ പേമെന്റ് വഴി സാധിക്കും. ഓണ്‍ലൈന്‍ യുപിഐ വഴി ബുക്കിംഗ് നടത്താനും യുപിഐ സഹായിക്കും. മെര്‍ച്ചെന്റ് വെബ്‌സൈറ്റുകളില്‍ സുരക്ഷിതമായി പ്രവേശിക്കാനും, സാധനങ്ങള്‍ വാങ്ങിയ ശേഷം പേമെന്റുകള്‍ നടത്താനും സാധിക്കും. ക്യൂആര്‍ കോഡ് സ്‌കാനിംഗ് ഇതിന് സഹായിക്കും.
ഇതിനാണ് ലിറയുമായി യുപിഐ കൈകോര്‍ത്തിരിക്കുന്നത്. അതേസമയം ഏറ്റവും പുതിയ കാര്യം ഫ്രാന്‍സില്‍ മാത്രമല്ല പതിനൊന്ന് രാജ്യങ്ങളില്‍ യുപിഐ ലഭിക്കുമെന്നതാണ്. ഫ്രാന്‍സില്‍ ഈഫല്‍ ടവറാണ് യുപിഐ സേവനം ലഭിക്കുന്ന ആദ്യ സെന്റര്‍. വൈകാതെ ഫ്രാന്‍സിലൊന്നാകെ യുപിഐ സേവനം വ്യാപിപ്പിക്കും.
ഫ്രാന്‍സില്‍ നിരവധി റീട്ടെയില്‍ സ്റ്റോറുകളിലും, അതുപോലെ വ്യാപാര സ്ഥാപനങ്ങളിലും ഇത് ലഭ്യമാകും. ഹോട്ടലുകളും, മ്യൂസിയം ടിക്കറ്റുകളും ഇന്ത്യയില്‍ ഇരുന്ന് തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും. ഈഫല്‍ ടവറില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശനത്തിനായി എത്താറുണ്ട്. നേരത്തെ തന്നെ സിംഗപ്പൂരില്‍ നിന്ന് പണം അയക്കാനുള്ള ഓപ്ഷന്‍ യുപിഐ അവതരിപ്പിച്ചിരുന്നു.
അതേസമയം യുപിഐ ഇടപാടുകള്‍ ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ് നോക്കാം. ഭൂട്ടാനാണ് ഇതില്‍ പ്രധാനപ്പെട്ട രാജ്യം. ഇന്ത്യക്ക് പുറത്ത് ആദ്യം യുപിഐ സേവനം ലഭിക്കുന്ന രാജ്യമായിരുന്നു ഭൂട്ടാന്‍. 2022ല്‍ ഒമാനും യുപിഐ വഴി പേമെന്റുകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം യുഎഇയിലും യുപിഐ സേവനം ലഭ്യമാവും. 2022 ഏപ്രില്‍ 21 മുതലാണ് യുപിഐ സേവനം ലഭ്യമായി തുടങ്ങിയത്. മഷ്‌റഖ് നിയോ പേയിലൂടെയാണ് യുപിഐ സേവനം ആദ്യമായി ലഭ്യമായി തുടങ്ങിയത്. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ ഒന്നാകെ യുപിഐ സേവനങ്ങള്‍ ലഭ്യമാവും.
സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഹോങ്കോംഗ, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഈ സേവനം ലഭിക്കുക. ബ്രിട്ടനില്‍ 2022 ഓഗസ്റ്റ് മുതല്‍ ഈ സേവനം ലഭിക്കുന്നുണ്ട്. യൂറോപ്പിലും ഈ സേവനം ലഭിക്കുന്ന രാഷ്ട്രങ്ങളുണ്ട്. ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ഈ സേവനം ലഭിക്കുക.












Click it and Unblock the Notifications