ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടെങ്കില്‍ പണി വരുന്നു, യുപിഐ പേമെന്റ് നടക്കില്ല, കാരണം ഇതാണ്
ഗൂഗിള്‍ പേ അടക്കമുള്ള പേമെന്റുകള്‍ ആപ്പുകള്‍ ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാവില്ല. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം ഗൂഗിള്‍ പേ, ഫോണ്‍ പോലുള്ള പേമെന്റ് ആപ്പുകള്‍ ധാരാളമായി ഉപയോഗിക്കുന്നതെന്ന് നേരത്തെ തന്നെ പുറത്തുവന്ന കാര്യമാണ്. എന്നാല്‍ നിങ്ങളുടെ യുപിഐ നിര്ജീവമാകാന് പോവുകയാണ്. ഡിസംബര്‍ 31 വരെ മാത്രമേ ഇപ്പോഴുള്ള യുപിഐ ഐഡികള്‍ ലഭിക്കാനുള്ള സാധ്യതയുള്ളൂ.
അതിന് ചില കാരണങ്ങളുണ്ട്. ഗൂഗിള്‍ പേയെ കൂടാതെ ഫോണ്‍ പേ, പേടിഎം എന്നീ ആപ്പുകളിലെ യുപിഐ ഐഡികളിലും തിരിച്ചടി നേരിടും. യുപിഐ വെരിഫിക്കേഷന് ഇപ്പോള്‍ നടക്കുന്നുണ്ട്. അത് പൂര്‍ത്തിയായില്ലെങ്കില്‍ ആണ് യുപിഐ സേവനം നഷ്ടപ്പെടുക. വെരിഫിക്കേഷന് ഇപ്പോള്‍ ഗൂഗിള്‍ പേയില്‍ അടക്കം നടന്നുകൊണ്ടിരിക്കുകയാണ്. പുതുവത്സരം മുതല്‍ യുപിഐ സേവനങ്ങള്‍ ഇവയില്‍ പിഴവ് വന്നാല്‍ ലഭിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഗൂഗിള്‍ പേയോട് മാത്രമല്ല എല്ലാ യുപിഐ ആപ്പുകളോടും കര്‍ശനമായി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നടപടി തന്നെ ഇക്കാര്യത്തില്‍ എടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടി കര്‍ശന നടപടികള്‍ എടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. യുപിഐ പേമെന്റുകള്‍ സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു സംവിധാനം തന്നെ കൊണ്ടുവരും.
ഇതിന്റെ ഭാഗമായി പുതിയൊരു അലര്‍ട്ട് സംവിധാനം തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരും.അയ്യായിരം രൂപയില്‍ കൂടുതലാണ് നിങ്ങള്‍ യുപിഐ അയക്കുന്നതെങ്കില്‍ പുതിയ അലര്‍ട്ട് സംവിധാനത്തിന്റെ സഹായം ലഭ്യമാകും. അതായത് പുതിയ അലര്ട്ട്സംവിധാനത്തിലൂടെ ഒരു യൂസര്‍ അയ്യായിരം രൂപയില്‍ കൂടുതലുള്ള പേമെന്റ് ആണ് നടത്തുന്നതെങ്കില്‍ ആ യൂസര്‍ക്ക് ഒരു കോളോ എസ്എംഎസ്സോ ലഭിക്കും.
ഈ ഇടപാട് വെരിഫൈ ചെയ്യാനുള്ള നിര്‍ദേശം അതിലൂടെ ലഭിക്കും. ഈ വെരിഫിക്കേഷന് നടന്നതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്സ്ഫറാകൂ. അതേസമയം ആക്ടീവല്ലാത്ത യുപിഐകള്ക്കുള്ള കസ്റ്റമര്റുടെ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാന്‍ നാഷണല്‍ പേമെന്റ് കോര്പ്പറേഷന് എല്ലാ ബാങ്കുകളോടും അടുത്തിടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇത്തരം ഇടപാടുകള്‍ ഒന്നും നടക്കാത്ത അക്കൗണ്ടുകള്‍ കെവൈസി വീണ്ടും പൂര്‍ത്തിയാക്കേണ്ടി വരും. ഇതിലൂടെ ബാങ്ക് അക്കൗണ്ട് നമ്പറും മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യും. ഡിസംബര്‍ 31ന് മുമ്പ് നിങ്ങള്‍ ഇത് വെരിഫൈ ചെയ്തില്ലെങ്കില്‍ പുതുവത്സര ദിനം മുതല്‍ നിങ്ങള്‍ക്ക് യുപിഐ ഉപയോഗിക്കാന്‍ സാധിക്കില്ല.
ഇത്തരം അക്കൗണ്ടുകളാണ് കൂടുതല്‍ തട്ടിപ്പുകള്‍ ഇരയാവുന്നതെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളെ ശക്തമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരാതികള്‍ വ്യാപകമായതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications