ഒടിപിയില്ലാതെ യുപിഐ പേമെന്റ് നടത്താം, ഇക്കാര്യങ്ങള്‍ മാത്രം ഓര്‍ത്തിരിക്കണം; ബാക്കിയെല്ലാം ലളിതം
ഡിജിറ്റല്‍ യുഗത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഏത് പേമെന്റും ഇപ്പോള്‍ ഓണ്‍ലൈന്‍ പേമെന്റ് വഴിയാണ്. 2023 ഡിസംബറില്‍ നിര്‍ണായകമായ ഒരു പ്രഖ്യാപനം ആര്‍ബിഐ നടത്തിയിരുന്നു. ഈ സര്‍ക്കുലര്‍ പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള പേമെന്റുകള്‍ക്ക് ഒടിപി വേണ്ടെന്നായിരുന്നു നിര്‍ദേശം.
ഇത്രയും തുക വരെ അപ്പോള്‍ നിങ്ങള്‍ക്ക് ഒടിപിയില്ലാതെ വേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. ഈ സേവനം മ്യൂച്ചല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് ബിള്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗപ്പെടുത്താനാവും. അതുകൊണ്ട് എന്തെല്ലാം ഗുണം ലഭിക്കുമെന്ന് നോക്കാം.

എന്തെങ്കിലും ആപ്പിള്‍ സബ്‌സ്‌ക്രിപ്ഷന്‍ തിരഞ്ഞെടുത്താല്‍ പണം ഓട്ടോമാറ്റിക്കായി പിന്‍വലിക്കും. ഓട്ടോ പേമെന്റ് മോഡാണിത്. യുപിഐ ഓട്ടോ പേമെന്റ് സൗകര്യം നേരത്തെ തന്നെ ഓപ്ഷനുകളില്‍ പോയി ഇനാബിള്‍ ചെയ്ത് വെക്കാം. അതായത് പേമെന്റ് നടത്തേണ്ട തിയതി മറന്നുപോയാലും പിഴ തുകയൊന്നും നേരിടേണ്ടി വരില്ല.
കൃത്യമായ തുക നമ്മുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടും. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടക്കാതിരുന്നാല്‍ പിഴയായി നല്ലൊരു തുക തന്നെ ബാങ്കുകള്‍ ഈടാക്കും. തിരക്കുകള്‍ കാരണം ഇത്തരം കാര്യങ്ങള്‍ മറന്നുപോകുക സ്വാഭാവികമാണ്. അതിലൂടെ അധിക പണം നല്‍കുന്നത് നമുക്ക് ഒഴിവാക്കാനാണ് ഓട്ടോ പേമെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഓട്ടോ പേമെന്റിലൂടെ അധിക പണം നഷ്ടമാകുമെന്ന ഭയം ഒട്ടും വേണ്ട. എളുപ്പത്തില്‍ തന്നെ ഈ രീതി വേണ്ടെന്നും വെക്കാം. ഓട്ടോ പേമെന്റിനായി ക്യാഷോ ചെക്കിന്റെയോ ആവശ്യമില്ല. ഓട്ടോ പേമെന്റുകള്‍ നിര്‍ത്താന്‍ യാതൊരു രേഖകളും ആവശ്യമില്ല. അതിനുള്ള ഓപ്ഷന്‍ യുപിഐ ആപ്പില്‍ തന്നെയുണ്ട്.
എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. കാരണം യുപിഐ പേമെന്റുകള്‍ നടത്തുമ്പോള്‍ വളരെ തിരക്കുപിടിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. കൃത്യമായിപരിശോധിച്ച ശേഷം പേമെന്റുകള്‍ നടത്തുക. അങ്ങനെ വരുമ്പോള്‍ പിഴവുകള്‍ ഒഴിവാക്കാം.
ഏത് അക്കൗണ്ടിലേക്കാണ് പണം അയക്കുന്നതെന്ന് കൃത്യമായി വെരിഫൈ ചെയ്യുക. നിങ്ങള്‍ക്ക് പണം അയക്കേണ്ട അക്കൗണ്ട് തന്നെയാണോ അതെന്നും ഉറപ്പിക്കുക. ആവശ്യമില്ലാതെ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. തീര്‍ച്ചയായും അതൊരു തട്ടിപ്പിലേക്കുള്ള ലിങ്കായിരിക്കും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായിരിക്കുന്ന കാലത്ത് ഇത്തരം ജാഗ്രതകള്‍ നല്ലതാണ്. യുപിഐയുടെ വിവരങ്ങള്‍ എല്ലായിടത്തും നല്‍കാതിരിക്കുക.
അങ്ങനെ ചെയ്താല്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് നിങ്ങള്‍ ഇരയാവാന്‍ സാധ്യത ഏറെയാണ്. വിശ്വാസ യോഗ്യമായ ആപ്പുകളില്‍ നിന്ന് മാത്രം യുപിഐ പേമെന്റുകള്‍ നടത്തുക. യുപിഐ പിന്‍ ആരോടും വെളിപ്പെടുത്താതിരിക്കുക. ഇടയ്ക്കിടെ യുപിഐ പിന്‍ മാറ്റുന്നതും നല്ലതാണ്. ഇതിലൂടെ ഡാറ്റ നഷ്ടമാവുന്നില്ലെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications