Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഐ കിട്ടുന്നില്ലേ? പൂര്‍ണമായും തകരാറില്‍, എസ്ബിഐ അടക്കം പ്രതിസന്ധിയില്‍, സംഭവിച്ചതെന്ത്

യുപിഐ ഉപയോഗിക്കുന്നവര്‍ക്ക് ഇതാ സങ്കടകരമായ വാര്‍ത്ത. രാജ്യത്താകെയുള്ള യുപിഐ സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച്ചയാണ് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പൂര്‍ണമായും ഇവ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ അടക്കം യുപിഐ ബാധിച്ചിട്ടുണ്ട്.

അതേസമയം എന്‍പിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചില ബാങ്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് യുപിഐ വ്യാപകമായ പ്രശ്‌നങ്ങള്‍ നേരിട്ടിരിക്കുന്നതെന്ന് എന്‍പിസിഐ പറയുന്നു. എന്‍പിസിഐയുടെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ല. ഞങ്ങളുടെ സേവനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബാങ്കുകളിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് എന്‍പിസിഐ ട്വീറ്റ് ചെയ്തു.

upi-payment-glitch

ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു യുപിഐയില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. രാജ്യത്തുടനീളം നിരവധി പേരാണ് പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പലരുടെയും പേമെന്റുകള്‍ പരാജയപ്പെടുകയും ചെയ്തു. ഫോണ്‍പേ. ഗൂഗിള്‍ പേ, ഭീം ആപ്പ് തുടങ്ങിയ എല്ലാ യുപിഐ ആപ്പുകളും ഇത്തരത്തില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നു.

ഒരു ഉപയോക്താവിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇടപാടുകള്‍ മുഴുവന്‍ പരാജയപ്പെടുന്നതായിട്ടായിരുന്നു സന്ദേശം ലഭിച്ചത്. ഏറ്റവും കൂടുതല്‍ പേമെന്റുകള്‍ പരാജയപ്പെട്ടതും എച്ച്ഡിഎഫ്‌സിയുടേതായിരുന്നു. എസ്ബിഐ, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവരെല്ലാം ഇടപാടുകളില്‍ പ്രതിസന്ധി നേരിട്ടവരാണ്.

അതേസമയം സര്‍വീസുകള്‍ സാധാരണ നിലയിലായി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ പേടിഎം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയെ തുടര്‍ന്നാണ് യുപിഐ പ്രവര്‍ത്തനരഹിതമായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്. എന്നാല്‍ പേടിഎമ്മിലെ പ്രശ്‌നങ്ങളുമാി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് ബാങ്കര്‍മാര്‍ അറിയിച്ചു.

എച്ച്ഡിഎഫ്‌സി പേമെന്റ് സര്‍വീസുകള്‍ തകരാറിലായതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം കൃത്യമായി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതേസമയം ജനുവരിയില്‍ യുപിഐ ഇടപാടുകള്‍ രാജ്യത്താകെ റെക്കോര്‍ഡ് നിരക്കില്‍ എത്തി നില്‍ക്കുന്ന സമയത്താണ് ഈ പ്രതിസന്ധി വന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായിട്ടാണ് എല്ലാ ബാങ്കുകളും അവകാശപ്പെടുന്നത്.

60 ശതമാനം ഫണ്ട് ട്രാന്‍സ്ഫര്‍ സംബന്ധിച്ച പ്രശ്‌നങ്ങലായിരുന്നു എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്യത്തിലുണ്ടായിരുന്നതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പറയുന്നു. 35 ശതമാനം മൊബൈല്‍ ബാങ്കിംഗിനും, ബാക്കിയുള്ളവരുടെ പ്രശ്‌നം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ചുള്ളതുമായിരുന്നു. ബാങ്ക് ഓഫ് ബറോഡയ്ക്ക് 75 ശതമാനവും ഫണ്ട് ട്രാന്‍സ്ഫര്‍ പ്രശ്‌നങ്ങളായിരുന്നു.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സേവനങ്ങളും തടസ്സപ്പെട്ടിരുന്നു. കാഷെ ക്ലിയര്‍ ചെയ്ത ശേഷം ആപ്പ് വീണ്ടും തുറന്നാല്‍ ഇപ്പോള്‍ വീണ്ടും അവ പ്രവര്‍ത്തിക്കുന്നുണ്ടാവും. എന്‍പിസിഐയും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മണിക്കൂറോളമാണ് ഇന്ന് സേവനങ്ങള്‍ തടസ്സപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+