യുപിഐ സര്‍വീസുകള്‍ക്ക് പണം നല്‍കേണ്ടി വരും, സൗജന്യ സേവനം നിര്‍ത്തും; ചാര്‍ജ് ഈടാക്കുക ഇവര്‍ക്ക്
നമ്മുടെ ഓരോരുത്തരുടെയും പ്രിയപ്പെട്ട പേമെന്റ് ആപ്പാണ് ഗൂഗിള്‍പേ. അതുപോലെ യുപിഐ ഐഡികളെ നമ്മള്‍ കൃത്യമയി ഉപയോഗപ്പെടുത്താറുണ്ട്. യുപിഐ ഉപയോഗിച്ചാണ് നമ്മുടെ പേമെന്റ് പൂര്‍ണമായും നടക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. അതേസമയം യുപിഐ സൗജന്യ സേവനത്തിന് വൈകാതെ തന്നെ യൂസര്‍മാര്‍ പണം നല്‍കേണ്ടി വരുമെന്നാണ് സൂചന.
അതായത് ഇടപാടുകള്‍ക്കായി പണം നല്‍കേണ്ടി വരുമെന്നാണ് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്റെ അധ്യക്ഷന്‍ പറയുന്നു. യുപിഐ ഇടപാടുകള്‍ ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ചാര്‍ജ് ഈടാക്കുമെന്നാണ് സൂചന. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്‌ബെയാണ് ഇടപാടുകള്‍ക്കായി ഇനി യുപിഐയില്‍ പണം നല്‍കേണ്ടി വരുമെന്ന് സൂചിപ്പിച്ചത്.

എന്നാല്‍ നിങ്ങളൊരു ചെറുകിട വ്യാപാരിയോ ഡീലറോ ആണെങ്കില്‍ പേടിക്കേണ്ടതില്ല. ഈ ചാര്‍ജുകള്‍ അവര്‍ക്ക് ബാധകമായിരിക്കില്ല. എന്നാല്‍ വലിയ വ്യാപാരികളില്‍ നിന്നായിരിക്കും യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്കായി ചാര്‍ജ് ഈടാക്കുകയെന്ന് ദിലീപ് അസ്‌ബെ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കുമെന്നാണ് അദ്ദേഹംപറയുന്നത്. നിലവില്‍ ക്യാഷ് പേമെന്റിന് ബദല്‍ മാര്‍ഗം എന്ന നിലയിലാണ് ഓണ്‍ലൈന്‍ സംവിധാനത്തെ യുപിഐ കാണുന്നത്.
ആളുകള്‍ക്കിടയില്‍ യുപിഐയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും 2024ല്‍ എതിരാളികളില്ലാതെ യുപിഐ മുന്നിലെത്തുമെന്നും അസ്‌ബെ പറയുന്നു. അതേസമയം യുപിഐ പണം ചെലവിടുമ്പോള്‍ ക്യാഷ്ബാക്ക് അടക്കം നല്‍കാന്‍ പോവുകയാണ് പാര്‍ട്ടി. അതേസമയം ഭരണമേഖലയില്‍ നിന്ന് 50 കോടി രൂപയാണ് ഇതുപോലുള്ള കോഴ്‌സുകള്‍ക്കായി ലഭിക്കുന്നത്.
നേരത്തെ തന്നെ യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഇടാക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നടന്നിരുന്നു. അതാണ് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കാര്യത്തില്‍ വ്യക്തത വരുത്തിയത്. അതേസമയം വ്യക്തികളില്‍ നിന്നും ചെറിയ വ്യാപാരികളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാവി ലക്ഷ്യമിട്ടാണ് ദീര്‍ഘാകാലാടിസ്ഥാനത്തില്‍ ഒരു ചെറിയ തുക ഈടാക്കുക. അത് വന്‍കിട വ്യാപാരികള്‍ക്ക് മാത്രമായിരിക്കും. എന്നാണ് ഇവ എന്ന് യുപിഐ ആപ്പുകളില്‍ ലഭ്യമാക്കുമെന്ന് വ്യക്തമല്ല. രണ്ടോ മൂന്നോ വര്‍ഷം എടുക്കുമെന്നാണ് അസ്‌ബെ പറയുന്നത്. 50 കോടി ആളുകള്‍ കൂടി യുപിഐ സംവിധാനത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.
ദീര്‍ഘകാല സാഹചര്യത്തില്‍ ന്യായമായ ഒരു ചാര്‍ജ് വലിയ വ്യാപാരികളില്‍ നിന്ന് ഈടാക്കേണ്ടതായി വരും. ചെറിയ വ്യാപാരികള്‍ക്ക് ഇതൊന്നും ബാധകമല്ല. ബോംബെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചായിരുന്നു എന്‍സിപിഐ മേധാവി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications