വിദേശ ഇന്ത്യക്കാര്‍ക്ക് യുപിഐ ശ്രീലങ്കയിലും മൗറീഷ്യസിലും ഉപയോഗിക്കാം; ലഭ്യമാവുക എപ്പോള്‍?
ഫ്രാന്‍സിന് പിന്നാലെ യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്. ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് യുപിഐ സേവനങ്ങള്‍ അടുത്തതായി ലഭ്യമാവുക. നാളെയാണ് ഇത് ലോഞ്ച് ചെയ്യുന്നത്. മൗറീഷ്യസില്‍ യുപിഐ സേവനങ്ങളെ കൂടാതെ റുപേ കാര്‍ഡ് സേവനങ്ങളും ലഭിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോന്ദ് എന്നിവര്‍ ചരിത്രപരമായ സേവനം ആരംഭിക്കുന്ന വീഡിയോ കോണ്‍ഫറന്‍സ് വഴി കാണുമെന്ന് ആര്‍ബിഐ ട്വീറ്റ് ചെയ്തു. ആര്‍ബിഐയുടെ യുട്യൂബ് ചാനലിലൂടെയും ലോഞ്ചിംഗ് കാണാം.

അതേസമയം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും, അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും യുപിഐ സര്‍വീസുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ശ്രീലങ്കയില്‍ നിന്നും മൗറീഷ്യസില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും യുപിഐ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാവുമെന്ന് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
റുപേ കാര്‍ഡ് സേവനങ്ങള്‍ മൗറീഷ്യസീല്‍ എത്തുന്നതോടെ മൗറീഷ്യന്‍ ബാങ്കുകള്‍ക്ക് കാര്‍ഡ് അധിഷ്ഠിതമായ സേവനങ്ങല്‍ നല്‍കാന്‍ സാധിക്കും. ഇന്ത്യയിലും മൗറീഷ്യസിലും ഇതിന്റെ സേവനങ്ങള്‍ ഒരുപോലെ ഉപയോഗിക്കാനാവുമെന്നും മന്ത്രാലയം പറയുന്നു. ഫിന്‍ടെക് ഇന്നോവേഷില്‍ ഇന്ത്യ ചാലക ശക്തിയായി മാറിയിരിക്കുകയാണ് വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ വികസന കാര്യങ്ങളും, കണ്ടെത്തലുകളും പങ്കാളിത്ത രാഷ്ട്രങ്ങളുമായി പങ്കുവെക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്കയില്‍ വലിയ തോതില്‍ ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് യുപിഐ സേവനങ്ങള്‍ നല്ല രീതിയില്‍ ഉപകരിക്കും.
അതിവേഗത്തിലുള്ള ഡിജിറ്റല്‍ ട്രാന്‍സാക്ഷനും സാധ്യമാകും. ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഡിജിറ്റല്‍ കണക്ടിവിറ്റിയും യുപിഐ ലോഞ്ചിന് ശേഷം സാധ്യമാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി ഏഴിന് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഡിജിറ്റല്‍ ഫീ കളക്ഷന്‍ കിയോസ്‌ക് സ്ഥാപിച്ചിരുന്നു. അതിന് പിന്നാലെ ഈ ലോഞ്ചിംഗ്.
ഐസിഐസിഐ ബാങ്ക്, ഇലക്ട്രോണിക് പേമെന്റ് സിസ്റ്റം ബിഎസ്‌സി എന്നിവരുമായി സഹകരിച്ചായിരുന്നു കിയോസ്‌ക് സ്ഥാപിച്ചത്. ബഹ്‌റൈനില്‍ 3,40000 ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഈ സര്‍വീസ് വലിയ രീതിയില്‍ സഹായകരമാകും. ഡെബിറ്റ്-ക്രെിഡിറ്റ് കാര്‍ഡുകള്‍ വഴി പേമെന്റുകള്‍ നടത്താം.
പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, വിവാഹ രജിസ്‌ട്രേഷന്‍, ജനന രജിസ്‌ട്രേഷന്‍ പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് ഈ പേമെന്റ് രീതി ഉപയോഗപ്പെടുത്താം. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കുന്നുണ്ട്.












Click it and Unblock the Notifications