യുപിഐയില്‍ 5 ലക്ഷം വരെ ഒരു ദിവസം അയക്കാം, ഈ സര്‍വീസുകള്‍ക്ക് മാത്രം; മറ്റ് സേവനങ്ങള്‍ക്ക് പരിധി ഇത്ര
യുപിഐ വലിയ തുകകള്‍ അയക്കാന്‍ സാധിക്കുന്നില്ലേ? വലിയ നിരാശ തോന്നുന്നുണ്ടെങ്കില്‍ അത് മാറ്റുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. യുപിഐയിലൂടെ ഇനി ഒരു ദിവസം 5 ലക്ഷം രൂപ വരെ അയക്കാന്‍ സാധിക്കും. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ പേമെന്റുകള്‍ ആപ്പുകള്‍ വഴിയെല്ലാം ഈ സേവനം ലഭ്യമാക്കും എന്നാല്‍ ഈ ഓപ്ഷന്‍ എല്ലാ കാര്യത്തിലും ലഭിക്കില്ല. ആശുപത്രികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ സേവനം ലഭ്യമാകും.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ ധനനയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം ദാസ് വിശദീകരിച്ചത്. നിലവില്‍ നാഷണല്‍ പേമെന്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിശ്ചയിച്ച പരിധി ഒരു ലക്ഷം രൂപയാണ്. നിലവില്‍ യുപിഐ ആപ്പിലൂടെ ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് യുപിഐ ആപ്പുകളിലേക്കോ പണം കൈമാറുന്നതിനാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

ഇടപാടുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഒരു ദിവസം ഏത് യുപിഐ ആപ്പിലൂടെയും ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക കൈമാറാനാവില്ല. അതേസമയം ഗൂഗിള്‍ പേ അടക്കമുള്ള ആപ്പുകള്‍ പണമിടപാടുകള്‍ക്ക് ഇപ്പോള്‍ അധിക ചാര്‍ജൊന്നും ഈടാക്കുന്നില്ല. ഒരു ലക്ഷത്തില്‍ കൂടുതല്‍ പണം അയക്കണമെങ്കില്‍ പ്രത്യേകം അനുവാദം വാങ്ങേണ്ടി വരും. അതേസമയം തന്നെ ഇതേ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ ഒറ്റത്തവണ യുപിഐ ആപ്പിലൂടെ എത്ര പണം കൈമാറാന്‍ കഴിയുമെന്നത് ബാങ്കിനെയും ആപ്പിനെയും ആശ്രയിച്ചിരിക്കും.
അതേസമയം ആര്‍ബിഐ പരിധി വര്‍ധിപ്പിച്ചത് രോഗികള്‍ക്കും, ആശുപത്രികള്‍ക്കും ഗുണകരമാകും. വേഗത്തില്‍ പണമിടപാട് നടത്താന്‍ ഇവ സഹായിക്കും. നിലവില്‍ വന്‍ തുകയുടെ ഇടപാടുകള്‍ ആശുപത്രികളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാണ് നടക്കുന്നത്. നിലവില്‍ ഗൂഗിള്‍ പേയിലൂടെ ഒരു ദിവസം പരമാവധി പത്ത് ഇടപാടുകള്‍ മാത്രമേ നടത്താനാവൂ.
ഈ പത്ത് ഇടപാടുകളിലൂടെ പരമാവധി ഒരു ലക്ഷം രൂപ വരെ നിത്യേന കൈമാറാനാവും. പേടിഎമ്മിലൂടെയും ഒരു ലക്ഷം തന്നെയാണ് കൈമാറാനാവും. പക്ഷേ ഗൂഗിള്‍ പേയെ പോലെ ഇവിടെ ഇടപാടുകളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങളിലൊന്നും പേടിഎം കൊണ്ടുവന്നിട്ടില്ല. എത്ര ഇടപാടുകള്‍ വേണമെങ്കിലും ഒരു ദിവസം നടത്താം. ഒരു ലക്ഷം കവിയരുത് എന്ന് മാത്രമാണ് നിബന്ധന.
ഫോണ്‍പേയില്‍ ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ മാത്രമേ അയക്കാനാവൂ. ദിവസേന പത്ത് മുതല്‍ ഇരുപത് വരെ ഇടപാടുകളേ നടത്താനാവൂ. ഇടപാടുകള്‍ക്ക് യുപിഐ ആപ്പുകള്‍ക്ക് പുറമേ ചില ബാങ്കുകളും മിനിമം തുക നിശ്ചയിച്ചിട്ടുണ്ട്. എസ്ബിഐ യുപിഐ ഇടപാടിലൂടെ കൈമാറേണ്ടി മിനിമം തുക പത്ത് രൂപയായി നിശ്ചയിച്ചിരുന്നു. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടാല്‍ ഓരോ ദിവസവും കൈമാറേണ്ട തുകയുടെ വര്‍ധിപ്പിക്കാം.












Click it and Unblock the Notifications