യുപിഐ നിങ്ങളെ സ്ഥിരമായി ആപ്പിലാക്കാറുണ്ടോ..?; എങ്കിൽ ഇക്കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം
കൈയിൽ പണം കരുതുന്ന ശീലമൊക്കെ മലയാളി ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. ഇടപാടുകൾ എല്ലാം വിരൽത്തുമ്പിൽ എത്തിയതോടെ നമ്മുടെ നാട്ടിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. വിവിധ പ്ലാറ്റ്‌ഫോമുകൾ ഇതിനായി മാർക്കറ്റിലുണ്ട്. അതിൽ നമ്മളൊക്കെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംവിധമാണ് യുപിഐ ഇടപാടുകൾ. കൂടുതൽ ലളിതവും, ഒരുപരിധി വരെ സൗജന്യവുമാണ് ഇതെന്നതാണ് യുപിഐ സേവനത്തെ കൂടുതൽ ആകർഷകമാക്കുന്നത്.
എന്നാൽ പലപ്പോഴും നമ്മൾക്ക് പണി തരാനും യുപിഐ മുൻപിലാണ്. ഹോട്ടലിൽ ഭക്ഷണം കഴിച്ച് ബിൽ കൊടുക്കുമ്പോൾ, സൂപ്പർ മാർക്കറ്റിൽ പർച്ചേസ് കഴിഞ്ഞ് പണമടയ്ക്കുമ്പോൾ ഒക്കെയും യുപിഐ പ്രവർത്തിക്കാത്ത സാഹചര്യം ഒരിക്കലെങ്കിലും നമ്മളൊക്കെ നേരിട്ടിട്ടുണ്ടാവും. അതിന്റെ കാരണങ്ങൾ പലപ്പോഴും അജ്ഞാതവുമായിരിക്കും.

നിങ്ങൾ സ്ഥിരമായി യുപിഐ സേവനം ഉപയോഗപ്പെടുത്തുന്ന ആളാണെങ്കിൽ എപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കൂടുതലായി നമ്മളൊക്കെ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയെയാണ് ആശ്രയിക്കുന്നത്.
അതിനാൽ തന്നെ അവയ്ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും തടസങ്ങളും എന്തൊക്കെയാണെന്ന് മുൻകൂട്ടി അറിയുന്നത് നന്നാവും. യുപിഐ പേയ്‌മെന്റ് സംവിധാനത്തിലെ ന്യൂനതകളും, അവ പരിഹരിക്കാനുള്ള വഴികളും നോക്കാം...
യുപിഐ സേവനത്തിലെ തടസങ്ങൾ
പലപ്പോഴും വിവിധ കാരണങ്ങളാൽ നിങ്ങളുടെ യുപിഐ പേയ്‌മെന്റ് പരാജയപ്പെടാം. നിങ്ങളൊരു ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ നിങ്ങളുടെ പേയ്‌മെന്റ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ക്രഡൻഷ്യലുകൾ (പാസ്‌വേഡ്, എംപിൻ) കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. ഇത് ഇത്തരം പേയ്‌മെന്റുകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.
ബാങ്ക് സർവറുകളിലെ തകരാറുകളും നിങ്ങളുടെ പേയ്‌മെന്റിനെ ബാധിച്ചേക്കാം. നിങ്ങൾ ഉപയോഗിക്കുന്ന ബാങ്കിൽ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തടസം നേരിടുകയാണെങ്കിലോ, പണം കൈപ്പറ്റുന്ന ആളുടെ ബാങ്കിൽ സർവർ തകരാർ ഉണ്ടെങ്കിലോ പണം കൈമാറ്റം തടസപ്പെടും.
ഇന്റർനെറ്റ് കണക്ഷൻ ശക്തമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം ആപ്ലിക്കേഷനുകളിൽ മെച്ചപ്പെട്ട സേവനം ലഭ്യമാവാൻ മതിയായ ഇന്റർനെറ്റ് വേഗത കൂടിയേ തീരു. വേഗത കുറഞ്ഞ ഇന്റർനെറ്റ് ഇടപാടിനെ പാതിവഴിയിൽ നിശ്ചലമാക്കാനും സാധ്യതയുണ്ട്.
പരിഹാരങ്ങൾ
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഒരേ യുപിഐ ആപ്പിൽ ഉപയോഗിക്കുന്നത് ഒരു പ്ലാറ്റ്‌ഫോമിനെ മാത്രം ആശ്രയിക്കുന്നവർക്ക് ഗുണകരമാവും. കാരണം ബാങ്ക് സർവറുകളിലെ പ്രശ്‌നമാണ് ഇടപാട് മുടങ്ങാൻ കാരണമെങ്കിൽ പ്രസ്‌തുത നടപടിയിലൂടെ ഇക്കാര്യം പരിഹരിക്കാം.
ഒന്നിലധികം യുപിഐ ആപ്പുകൾ ഫോണിൽ സൂക്ഷിക്കുക. മേൽപറഞ്ഞത് പോലെ തന്നെ നിങ്ങൾ സ്ഥിരമായി ഇടപാട് നടത്തുന്ന ആളാണെങ്കിൽ കൂടുതൽ ആപ്പുകൾ ഫോണിൽ സൂക്ഷിക്കുന്നത് ഗുണം ചെയ്യും, ഉദാ. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications