Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഐയില്‍ ഇനി ഈ സേവനവും, ആര്‍ബിഐയുടെ പച്ചക്കൊടി; ഗുണങ്ങള്‍ ഇങ്ങനെ

യുപിഐ ഇപ്പോള്‍ കൂടുതല്‍ അടിപൊളിയായി കൊണ്ടിരിക്കുകയാണ്. പുത്തന്‍ ഫീച്ചറുകള്‍ ഓരോ ദിവസവും അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി വന്ന ഫീച്ചറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി ബന്ധിപ്പിക്കാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇത് കൊണ്ട് നിരവധി ഗുണങ്ങളും യൂസര്‍മാര്‍ക്കുണ്ടാവും.

സേവിംഗ്‌സ് അക്കൗണ്ടുകളിലെ ഫണ്ടുകളിലൂടെ മാത്രമേ ഇടപാടുകള്‍ നേരത്തെ നടത്താന്‍ യുപിഐ അനുമതി നല്‍കിയിരുന്നുള്ളൂ. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നതിലൂടെ ക്രെഡിറ്റ് പരിധികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ യുപിഐ വഴി സാധിക്കും. ഇത് വ്യാപാരികള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി നേടാന്‍ യുപിഐയെ സഹായിക്കും.

upi-credit-card

റുപേ കാര്‍ഡ് യുപിഐയുമായി ബന്ധിപ്പിക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടം 50 ദിവസം വരെ പലിശ രഹിത ഇടപാടുകള്‍ ലഭിക്കുമെന്നതാണ്. സാധാരണ യുപിഐ പേമെന്റുകള്‍ക്ക് ബദലായി ക്രെഡിറ്റ് ഉപയോഗിച്ച് നിത്യേനയുള്ള ഇടപാടുകള്‍ നടത്താനാവുന്നതാണ് ഈ ഓപ്ഷന്റെ ഏറ്റവും വലിയ ഗുണം. അതുപോലെ പലിശ രഹിത കാലയളവും ലഭ്യമാകും.

ഏറ്റവും സിംപാളായിട്ടുള്ള ഇടപാടുകളാണ് ഇതിലൂടെ ലഭ്യമാവുക. യാതൊരു സങ്കീര്‍ണതയും ഇടപാടിലുണ്ടാവില്ല. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്തുമ്പോള്‍ സിവിവി, ഒടിപി പോലുള്ള വിവരങ്ങള്‍ ആവശ്യമാണ്. എന്നാല്‍ യുപിഐയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്ട്രീംലൈന്‍ഡ് ആണ്. യുപിഐ കോര്‍ഡ് മാത്രം മതി.

നിങ്ങളുടെ കൈയ്യില്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെങ്കിലും ഓഫ്‌ലൈനായി ഇടപാടുകള്‍ നടത്താം. അതായത് ക്രെഡിറ്റ് കാര്‍ഡ് വീട്ടില്‍ വെച്ചിരിക്കുകയാണെന്ന് കരുതുക. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ അതല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്‌തോ നമുക്ക് ഇടപാടുകള്‍ നടത്താം. പിഒഎസ് മെഷീന്‍ വഴിയാണ് നേരിട്ടുള്ള ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകല്‍ നടത്താനാവൂ.

ഇതുവരെയുള്ള പ്രധാന പരിമിതിയാണിത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി ബന്ധിപ്പിച്ചാല്‍ യൂസര്‍മാര്‍ക്ക് ചെറിയ കടകളില്‍ പോലും ഇടപാടുകള്‍ നടത്താം. പിഒഎസ് മെഷീനുകള്‍ ഇല്ലെങ്കിലും ഇടപാടുകള്‍ നടത്താനാവും. ചെറിയ കടകളില്‍ ക്യൂആര്‍ കോഡുകളോ യുപിഐകളോ എന്തായാലും ഉണ്ടാവും.

ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ നടത്തുന്നതിലൂടെ ധാരാളം റിവാര്‍ഡുകളും നമുക്ക് ലഭിക്കും. സാധാരണ യുപിഐ പേമെന്റിലൂടെ ഇതൊന്നും സാധ്യമാകില്ല. സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ഇടപാടുകളിലൂടെ അത്തരം റിവാര്‍ഡുകള്‍ ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ നല്‍കില്ല. എന്നാല്‍ ക്രെഡിറ്റ് പേമെന്റ് വരുന്നതിലൂടെ ലോയല്‍റ്റി പോയന്റുകള്‍, ക്യാഷ്ബാക്ക്, റിവാര്‍ഡുകള്‍ എന്നിവ സ്ഥിരമായി നമുക്ക് ബാങ്കുകളിലൂടെ ലഭിക്കും.

ക്രെഡിറ്റ് യൂസര്‍മാര്‍ക്ക് ഇത്തരം പോയിന്റുകള്‍ സ്ഥിരമായി ഇടപാടുകള്‍ക്ക് ലഭിക്കാറുണ്ട്. വേഗത്തില്‍ ഇടപാടുകളും നമുക്ക് നടത്താനാവുന്നതാണ് ഇതിലെ ഏറ്റവും വലിയ നേട്ടം. അടിയന്തര ഘട്ടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ യുപിഐ വഴി നടത്താനും ഇതിലൂടെ നമുക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+