യുപിഐയില്‍ പുതിയ ഫീച്ചറെത്തി, 2 മിനുട്ട് കൊണ്ട് റീഫണ്ട് എത്തും; ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് എന്ന് പറയുമ്പോള്‍ ആദ്യം നമുക്ക് മുന്നിലേക്ക് വരിക യുപിഐയാണ്. ഇപ്പോഴിതാ യുപിഐ കിടിലിനൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ റേസര്‍പേയുമായി ചേര്‍ന്നാണെന്ന് മാത്രം. പേമെന്റ് പരാജയപ്പെട്ടാല്‍ എന്ത് ചെയ്യുമെന്ന് വിഷമിച്ചിരിക്കുന്നവര്‍ക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഫീച്ചറാണിത്.
അടുത്തിടെ പേമെന്റ് സംവിധാനം ഔദ്യോഗികമാക്കാന്‍ എന്‍പിസിഐ അനുമതി നല്‍കിയ പേമെന്റ് സംവിധാനമാണ് റേസര്‍പേ. പേമെന്റുകളും ബാങ്കിംഗ് പ്ലാറ്റ്‌ഫോം സര്‍വീസുകളും ഇതുവഴി ലഭ്യമാകും. ഇന്‍സ്റ്റന്റ് റീഫണ്ടുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴിയാണ് പേമെന്റ് പരാജയപ്പെട്ടാലും റീഫണ്ടുകള്‍ ലഭിക്കുക.

റേസര്‍പേ വഴി യുപിഐ ഇടപാട് നടത്തുന്നവര്‍ക്കുള്ളതാണ് പുതിയ ഫീച്ചര്‍. നിങ്ങളുടെ പേമെന്റ് പരാജയപ്പെട്ടാല്‍, പണം പോയെന്ന് കരുതി വിഷമിക്കുകയേ വേണ്ട. ആ പണം റീഫണ്ട് രൂപത്തില്‍ രണ്ട് മിനുട്ടിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലെത്തും. ഇന്‍സ്റ്റന്റ് റീഫണ്ടുകള്‍ കൊണ്ട് ലക്ഷ്യമിടുന്നതും ഇക്കാര്യമാണ്.
നിലവില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിന്റെ പ്രധാന മാര്‍ഗമാണ് യുപിഐ. സാധാരണ യുപിഐ വഴിയുള്ള പേമെന്റുകള്‍ പരാജയപ്പെട്ടാല്‍ അഞ്ച് മുതല്‍ ആറ് ദിവസങ്ങള്‍ വരെ എടുക്കും ഈ തുക തിരിച്ച് ലഭിക്കാന്‍. അതിനൊരു പരിഹാരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വെറും രണ്ട് മിനുട്ടിനുള്ളില്‍ തന്നെ നഷ്ടപ്പെട്ട നിങ്ങളുടെ കൈയ്യില്‍ എത്താനുള്ള മാര്‍ഗമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
നിരവധി പ്രശ്‌നങ്ങള്‍ കാരണം നമ്മുടെ പേമെന്റുകള്‍ പരാജയപ്പെടാം. പ്രധാനമായും ഇന്റര്‍നെറ്റ് സംബന്ധമായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ബിസിനസുകള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ അത് പരാജയപ്പെടുന്നത് വലിയ പ്രശ്‌നമായി മാറാറുണ്ട്.
കാരണം റീഫണ്ടുകള്‍ തിരികെ ലഭിക്കാന്‍ താമസമെടുക്കുന്നത്, വലിയ തുകയാണെങ്കില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടാക്കും. അത് ബിസിനസുകളെ തന്നെ ബാധിക്കും. അതേസമയം പുതിയ ഫീച്ചര്‍ പ്രകാരം റീഫണ്ട് ഏറ്റവും കുറഞ്ഞത് മൂന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങളുടെ കൈകളിലെത്തും. റേസര്‍പേയുടെ പിഒഎസ് ഡിവൈസുകള്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ മൂന്ന് തവണ സ്വമേധയാ ശ്രമിക്കും. ഓരോന്നിനും അഞ്ച് സെക്കന്‍ഡ് വീതമാണ് എടുക്കുക.
5 മുതല്‍ 15 ശതമാനം വരെ യുപിഐ ഇടപാടുകള്‍ ഇടപാടുകള്‍ പൂര്‍ത്തിയാവാതെ നില്‍ക്കുന്നത് കാരണം പ്രശ്‌നങ്ങളില്‍ വീഴാറുണ്ട്. 30 മുതല്‍ 40 ശതമാനം വരെ വ്യാപാര നഷ്ടമാണ് വ്യാപാരികള്‍ക്ക് പേമെന്റ് കൃത്യമായി നടക്കാത്തത് കൊണ്ട് സംഭവിക്കുന്നതെന്ന് റേസര്‍പേ പിഒഎസ് സിഇഒ ബയാസ് നമ്പീശന്‍ പറയുന്നു.
ഒരു ഉപഭോക്താവും യുപിഐ വഴി ഡബിള്‍ പേമെന്റ് നടത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വേഗത്തിലുള്ള റീഫണ്ട് കാരണം എല്ലാ പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടും. പണത്തിന്റെ ചലനം കൃത്യമായി നടക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും ബയാസ് നമ്പീശന്‍ പറഞ്ഞു. 2014ലാണ് റേസര്‍പേ നിലവില്‍ വന്നത്. ഡിസംബറിലാണ് പേമെന്റ് ദാതാവാകാനുള്ള അനുമതി ആര്‍ബിഐയില്‍ നിന്നടക്കം റേസര്‍പേയ്ക്ക് ലഭിച്ചത്.












Click it and Unblock the Notifications