യുപിഐ പൊളിയാണ്, ഇനി പണം വിദേശത്ത് നിന്നെത്തും, പുത്തന്‍ ഫീച്ചറെത്തി; ഇങ്ങനെ ഉപയോഗിക്കാം
ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം ആരംഭിച്ചത് യുപിഐ ജനപ്രിയമായതോടെയാണ്. ഇപ്പോള്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ അടക്കമുള്ള പേമെന്റ് ആപ്പുകള്‍ വഴി ഏറ്റവും എളുപ്പത്തില്‍ ആര്‍ക്കും പണം അയക്കാന്‍ സാധിക്കും. യുപിഐ ഈ വര്‍ഷം തന്നെ നിരവധി ഫീച്ചറുകള്‍ പുതിയതായി അവതരിപ്പിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ വീണ്ടുമൊരു ഫീച്ചര്‍ കൂടി പുതിയതായി കൊണ്ടുവന്നിരിക്കുകയാണ് യുപിഐ. ഇതുവരെ മറ്റൊരു പേമെന്റ് ആപ്പിനും അവകാശപ്പെടാനില്ലാത്ത ഫീച്ചറാണിത്. ടാറ്റയുടെ അടക്കം പേമെന്റ് ആപ്പുകള്‍ കടുത്ത മത്സരവുമായി രംഗത്ത് വരാന്‍ പോവുകയാണ്. യുപിഐയില്‍ ഇത്തരമൊരു ഫീച്ചര്‍ വരുന്നത് അവരെ മാര്‍ക്കറ്റില്‍ ഒന്നാമന്മാരായി നിലനിര്‍ത്താനും ഇതോടെ സഹായിക്കും.

യുപിഐയുടെ പെരുമ അതിര്‍ത്തി കടന്ന് പോയിരിക്കുകയാണ്. സിംഗപ്പൂരിന്റെ പേ നൗവുമായി കൈകോര്‍ത്തിരിക്കുകയാണ് യൂനിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്. ഭീം ആപ്പില്‍ ഈ ഓപ്ഷന്‍ വന്നെത്തിയിരിക്കുകയാണ്. ഫോണ്‍ പേ, പേടിഎം ആപ്പുകളിലും ഇവ ലഭ്യമാകുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതായത് സിംഗപ്പൂരിലാണ് നിങ്ങള്‍ താമസിക്കുന്നതെന്ന് കരുതുക. ബാങ്കുകളിലോ മറ്റ് ട്രാന്‍സ്ഫര്‍ ഓപ്ഷനുകളെയോ കാത്തിരിക്കേണ്ട കാര്യം ഇനിയില്ല. യുപിഐ വഴി സിംഗപ്പൂരില്‍ നിന്ന് നേരിട്ട് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ സാധിക്കും. നിരവധി ബാങ്കുകള്‍ ഈ സേവനം സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.
ആക്‌സിസ് ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യന്‍, ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എസ്ബിഐ എന്നിവര്‍ ഈ സേവനം അവരുടെ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുമെന്നും എന്‍പിസിഐ പറഞ്ഞു. അതേസമയം ഇന്ത്യന്‍ ബാങ്കിംഗ് ഇടപാടുകളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.
സിംഗപ്പൂരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് ഒരു ക്ലിക്കില്‍ നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കും. അതുപോലെ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് ഈ ഓപ്ഷന്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ഇതോടെ പണമിടപാടുകള്‍ സുതാര്യവും അതുപോലെ എളുപ്പമേറിയതുമാവും. യുപിഐയുടെ ജനപ്രീതി തന്നെ ആഗോള തലത്തില്‍ വര്‍ധിക്കും.
തേര്‍ഡ് പാര്‍ട്ടി ആപ്പുകളായ ബാങ്ക് ഓഫ് ബറോഡ, ബാങ്കാ ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ലന്‍ഡ് ബാങ്ക്, കാരൂര്‍ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യുസിഒ ബാങ്ക് എന്നിവ ഈ സേവനത്തിന്റെ ഭാഗമാകുമെന്നും യുപിഐ അറിയിച്ചിട്ടുണ്ട്.
ആര്‍ബിഐയും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും ചേര്‍ന്നുള്ള സഹകരണമാണ് ഇത്ര വേഗത്തില്‍ ഈ ഓപ്ഷന്‍ വരാന്‍ സഹായിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് വിഭാഗത്തിലെ വന്‍ വളര്‍ച്ചയാണ് ഇതിലൂടെ എന്‍പിസിഐ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications