യുപിഐ പേമെന്റിന് പണം ഇങ്ങോട്ട് കിട്ടും, എങ്ങനെയെന്ന് അറിയുമോ? ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാല്‍ മതി
യുപിഐയില്‍ ഇന്ന് ഇടപാട് നടത്താത്തവര്‍ ആരുമുണ്ടാവില്ല. ഏത് ഇടപാടുകള്‍ക്കും നമ്മള്‍ ആദ്യം ആശ്രയിക്കുന്നതും യുപിഐയെ തന്നെയായിരിക്കും. ഗൂഗിള്‍ പേയില്‍ ആണെങ്കില്‍ റിവാര്‍ഡുകള്‍ അടക്കം നമുക്ക് ലഭിക്കാറുണ്ട്. എന്നാല്‍ യുപിഐ ഇടപാടിന് പണം നമുക്ക് ഇങ്ങോട്ട് ലഭിച്ചാലോ? കേട്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നാം. എന്നാല്‍ അങ്ങനെയൊരു ഓഫറാണ് ഇപ്പോള്‍ നമ്മുടെ മുന്നിലെത്തി നില്‍ക്കുന്നത്.
ഓട്ടോയ്ക്കുള്ള പണം നല്‍കാനും, സ്വീറ്റ് ഷോപ്പിലെ ചെറിയ ഇടപാടുകള്‍ക്കുമെല്ലാം യുപിഐ ഉപയോഗിക്കുന്നതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന ക്യാഷ്ബാക്ക് ഏതൊരു ഉപയോക്താവിനും വലിയ നേട്ടം തന്നെയാണ്. എന്നാല്‍ ഈ ഓഫര്‍ ഏത് പ്ലാറ്റ്‌ഫോമിലാണ് ലഭിക്കുകയെന്ന് നോക്കാം.

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പുകളിലല്ല ഈ ഓഫര്‍ ഉള്ളതെന്ന് ആദ്യമേ പറഞ്ഞ് താരം. ഫോണ്‍ പേയിലോ ഗൂഗിള്‍ പേയിലോ പേടിഎമ്മിലോ ഈ ഓഫര്‍ നിങ്ങള്‍ക്ക് ലഭ്യമാവില്ല. എന്നാല്‍ ഭീം ആപ്പ് യുപിഐയിലാണ് നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുക. നിരവധി ഓഫറുകളും ഇതിനോടൊപ്പമുണ്ട്.
യുപിഐ ആഗോള തലത്തില്‍ തന്നെ ലോഞ്ച് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും ഈ പേമെന്റ് രീതിയെ ജനപ്രിയമാക്കാന്‍ കൂടി ഇത് സഹായിക്കും. ഭീം ആപ്പിന്റെ യുപിഐ ഉപയോഗിക്കുന്നതിലൂടെ 750 രൂപ വരെയാണ് നിങ്ങള്‍ക്ക് ക്യാഷ് ബാക്കായി ലഭിക്കുക. അതേസമയം നിങ്ങളുടെ പേമെന്റ് നടക്കുമ്പോള്‍ തന്നെ ചെറിയൊരു തുക ഇങ്ങോട്ട് ലഭിക്കും.
അതേസമയം ഇതൊരു പരിമിതമായ കാലയളവിലേക്കുള്ള ഓഫറാണ്. ഏത് മെര്‍ച്ചന്റ് പേമെന്റിനും ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാവും. ഭീം ആപ്പ് ഉപയോഗിച്ചാണ് പെട്രോളിനോ ഡീസലിനോ പോലുള്ള പേമെന്റുകള്‍ നടത്തുന്നതെങ്കില്‍ ആകെ തുകയുടെ ഒരു ശതമാനം ക്യാഷ്ബാക്കായും ലഭിക്കും. ഭീം ആപ്പില്‍ മാത്രമായിട്ടാണ് ഈ ഓഫര്‍ ലഭ്യമാവുക.
മാര്‍ച്ച് 31 വരെ ക്യാഷ്ബാക്ക് ഓഫര്‍ ഭീം ആപ്പിലുണ്ടാവും. നൂറ് രൂപയുടെ പേമെന്റാണ് ഭീം ആപ്പിലൂടെ നടത്തുന്നതെങ്കില്‍ മുപ്പത് രൂപയുടെ ക്യാഷ്ബാക്കാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഫുഡ്, ട്രാവല്‍ പേമെന്റുകള്‍ക്കെല്ലാം ഈ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, ബസ് യാത്ര, ടാക്‌സി, ബാങ്ക്, ബസ് ടിക്കറ്റ് ബുക്കിംഗ് എന്നിവയില്‍ എല്ലാം ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാകും.
യുപിഐ ക്യൂആര്‍ കോഡുള്ള എല്ലാ റെസ്‌റ്റോറന്റുകളിലും ഈ ഓഫര്‍ ലഭ്യമാകും. ഒരു യൂസര്‍ക്ക് പരമാവധി 150 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 100 രൂപയുടെ അഞ്ച് പേമെന്റുകള്‍ നടത്തിയാലാണ് ഇത്രയും രൂപ ക്യാഷ്ബാക്ക് ലഭിക്കുക.
ഭീം ആപ്പിന്റെ 3.7 വേര്‍ഷനായിരിക്കണം നിങ്ങള്‍ ഉപയോഗിക്കേണ്ടത്. അതേസമയം റുപേ ക്രെഡിറ്റ് കാര്‍ഡില്‍ 600 രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും. ഏത് ഇടപാടിനും 600 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. റുപേ കാര്‍ഡ് പക്ഷേ നിങ്ങളുടെ ഭീം ആപ്പുമായി ലിങ്ക് ചെയ്തിരിക്കണം.












Click it and Unblock the Notifications