യുപിഐയില്‍ ഇതാ 2 കിടിലന്‍ ഫീച്ചറുകള്‍, എപ്പോള്‍ മുതല്‍ ലഭ്യമാവും; അറിയാം ഈ വിവരങ്ങള്‍
യുപിഐയില്‍ പുത്തന്‍ രണ്ട് ഫീച്ചറുകള്‍ വരുന്നു. നേരത്തെ ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും 2024 ജനുവരിയിലെ വിവിധ തിയതികളിലായിട്ടാണ് ഇവ യൂസര്‍മാര്‍ക്ക് ലഭ്യമാവുക. ഇതില്‍ ആദ്യത്തേത് ടാപ്പ് ആന്‍ഡ് പേ ഫീച്ചറാണ്. യുപിഐ ഉപയോക്താക്കള്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഫീച്ചറാണിത്. ജനുവരി 31ന് ഇവ യൂസര്‍മാര്‍ക്ക് ലഭ്യമാവും.
യുപിഐ ഉപയോക്താക്കള്‍ ഒരു ചെറിയ ടാപ്പിംഗിലൂടെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ് ഈ ഓപ്ഷന്‍. യുപിഐ ആപ്പുകളായ ഗൂഗിള്‍ പേ, പേടിഎമ്മുകളില്‍ അടക്കം ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കും. ഡിസംബര്‍ 19നാണ് ഈ ഓപ്ഷന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്.

നിലവിലുള്ള പേമെന്റ് രീതികള്‍ക്കൊപ്പം തന്നെ ഈ യുപിഐ പേമെന്റും ലഭ്യമാകും. ക്യൂആര്‍ കോഡ് സ്‌കാനിംഗ്, യുപിഐ അഥവാ ഫോണ്‍ നമ്പറുകള്‍ വെച്ചുള്ള പേമെന്റ രീതികളും അതേ പടി തന്നെ ലഭിക്കും. പേമെന്റുകളിലെ സങ്കീര്‍ണതകളും ഇത് അവസാനിപ്പിക്കും. ക്യൂആര്‍കോഡ്, നമ്പറോ ഒന്നും വേണ്ടാതെ ഇടപാടുകള്‍ ഗൂഗിള്‍ ടാപ് ആന്‍ഡ് പേയിലൂടെ സാധ്യമാകും.
അതും കുറഞ്ഞ തുകയുടെ ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ചെറിയ തുകയാണെങ്കില്‍ യുപിഐ പിന്നും അടിക്കേണ്ടതില്ല. എന്‍എഫ്‌സി ഉപയോഗിച്ചാണ് ടാപ് ആന്‍ഡ് യൂസര്‍മാര്‍ പേമെന്റുകള്‍ നടത്തേണ്ടത്. ഇത് കോണ്ടാക്ടലെസ് പേമെന്റ് രീതിയാണ്. നിങ്ങളുടെ ഫോണില്‍ നിര്‍ബന്ധമായും എന്‍എഫ്‌സി ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ഈ പേമെന്റ് സാധ്യമാകൂ.
മിഡ്-അപ്പര്‍ റേഞ്ച് ഫോണുകളിലെല്ലാം ഈ ഓപ്ഷനുണ്ട്. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളിലെല്ലാം ഇതേ ഓപ്ഷനുണ്ട്. എന്നാല്‍ ജിപേയിലേത് പോലെ അത്ര ചെലവ് കുറവല്ല കാര്‍ഡ് ട്രാന്‍സാക്ഷനില്‍. ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ അടക്കം സര്‍വീസ് ചാര്‍ജ് അടക്കം ഈടാക്കാറുണ്ട്. ജിപേയില്‍ ആ പ്രശ്‌നമില്ല.
വേഗത്തില്‍ തന്നെ പേമെന്റ് ലഭ്യമാകും. 500 രൂപയില്‍ താഴെയുള്ള പേമെന്റുകള്‍ക്ക് ഇനി ടാപ് ആന്‍ഡ് പേ ഉപയോഗപ്പെടുത്താം. യുപിഐ ലൈറ്റ് അക്കൗണ്ടില്‍ നിന്നാണ് ഈ പണം പിന്‍വലിക്കപ്പെടുക. ഇത് നേരത്തെ തന്നെ ഇനാബിള്‍ ചെയ്ത് വെക്കണം. യുപിഐ ലൈറ്റിനെ ഡിവൈസ് വാലറ്റ് എന്ന് വിളിക്കാം. ചെറിയ ഇടപാടുകള്‍ക്കാണ് ഇവ ഉപയോഗിക്കുക.
യുപിഐ ലഭിക്കുന്ന രണ്ടാമത്തെ ഫീച്ചര്‍ ആശുപത്രികളില്‍ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ്. ഈ ഫീച്ചര്‍ ജനുവരി പത്ത് മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായിട്ടാണ് തുക ആര്‍ബിഐ ഉയര്‍ത്തിയിരിക്കുന്നത്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ ആപ്പുകളില്‍ നിന്നെല്ലാം ഈ പേമെന്റുകള്‍ നടത്താം.
എന്‍പിസിഐ ഇക്കാര്യത്തില്‍ ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് മാത്രമല്ല, വിദ്യാഭ്യാസ സേവനങ്ങള്‍ക്ക് പണം അടയ്ക്കുന്നതിനുമുള്ള പരിധി അഞ്ച് ലക്ഷമായിട്ടുണ്ട്. മെഡിക്കല്‍ ബില്ലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസുകള്‍ എന്നിവ യുപിഐ വഴി ഇനി അടയ്ക്കാം.












Click it and Unblock the Notifications