Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഐ യൂസര്‍മാരാണോ? ഈ സര്‍വീസ് ഉടനെത്തും; ലഭ്യമാക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

യുപിഐയില്‍ ഇടപാടുകള്‍ക്ക് പരിധി വരുമോ? കേട്ടിട്ട് ഞെട്ടേണ്ട കാര്യമില്ല. യുപിഐയില്‍ അത്തരം ഒരു പുതിയ ഫീച്ചറാണ് വന്നിരിക്കുന്നത്. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇടപാടുകളുടെ പരിധി ഉയര്‍ത്തിയത് ജനുവരി പത്ത് മുതല്‍ നിലവില്‍ വരും.

ഇക്കാര്യത്തില്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ അനുമതി ബാങ്കുകള്‍ക്ക് അടക്കം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അത് മാത്രല്ല ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണവും കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ രണ്ട് ലക്ഷമായിരുന്നു ഇടപാടുകളുടെ പരിധി. അത് ഒരു ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

upi-payment-app

അതേസമയം യൂസര്‍മാരെ പരിധി ഉയര്‍ത്തുന്ന കാര്യങ്ങള്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ബാങ്കുകള്‍, പിഎസ്പികള്‍, എപിഐ ആപ്പുകള്‍ എന്നിവ ഇടപാടുകളുടെ പരിധി വര്‍ധിപ്പിച്ചത് മെര്‍ച്ചന്റ് കാറ്റഗറിയില്‍ കാണിക്കണമെന്നാണ് എന്‍പിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. കൃത്യമായ വെരിഫിക്കേഷനോടെ മാത്രമേ ഓരോ കമ്പനികളെയും, പേമെന്റിന്റെ ഭാഗമാക്കാവൂ എന്നാണ് നിര്‍ദേശം.

കൂടുതല്‍ ഉയര്‍ന്ന പരിധി ഈ കാറ്റഗറികളില്‍ ലഭ്യമാക്കാന്‍ യുപിഐയെ പേമെന്റ് ഓപ്ഷനായും കാണിക്കണം. ക്യാപിറ്റല്‍ മാര്‍ക്കറ്റ് കളക്ഷനില്‍ എഎംസി, ബ്രോക്കിംഗ്, മ്യൂച്ചല്‍ ഫണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍, ലോണ്‍ പേമെന്റുകള്‍ എന്നിവയാണ് വരിക. ഇതില്‍ രണ്ട് ലക്ഷമായിരുന്നു പരിധി. എന്നാല്‍ സ്റ്റാന്റേര്‍ഡ് ഇടപാടുകളുടെ പരിധി ഒരു ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

യുപിഐ അതുപോലെ നിര്‍ണായകമായ ചില മാറ്റങ്ങള്‍ വേറെയും വന്നിട്ടുണ്ട്. അതില്‍ ഒന്നാണ് ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത്. എന്‍പിസിഐയും ഹിറ്റാച്ചി പേമെന്റ് സര്‍വീസും ചേര്‍ന്നതാണ് യുപിഐ എടിഎം എന്നൊരു സര്‍വീസ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ഇതുവന്നതോടെ വെറും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ സാധിക്കും. അതേസമയം ആര്‍ബിഐ ഈ സൗകര്യം രാജ്യത്താകെ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. യുപിഐ എടിഎം വൈകാതെ തന്നെ പൂര്‍ണമായ അര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ലഭ്യമാകും. അത് യുപിഐയിലെ വലിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കും.

അതേസമയം ഇടപാടുകളില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരവും ഇപ്പോള്‍ യുപിഐ പറഞ്ഞ് തരുന്നുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണിത്. രണ്ടായിരം രൂപയ്ക്ക് മുകളില്‍ ആദ്യ പേമെന്റ് നടത്തിയാല്‍ നാല് മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ആ പണമെത്തൂ. തെറ്റായ ഇടപാടാണെങ്കില്‍ അത് മാറ്റാനും, പണം നഷ്ടപ്പെടാതിരിക്കാനും ഈ ഓപ്ഷന്‍ സഹായിക്കും. ജിപേയില്‍ അടക്കം ആദ്യ തവണയാണ് നിങ്ങള്‍ പണം അടയ്ക്കുന്നതെങ്കില്‍ ഇത് ഏറെ ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+