അൺലിമിറ്റഡ് കോൾ മാത്രമല്ല ഇനി നെറ്റ്ഫ്ലിക്‌സും കാണാം; വിഐയുടെ അടിപൊളി റീചാർജ് ഓഫർ ഇതാ
അൺലിമിറ്റഡ് റീചാർജ് പ്ലാനുകൾ ധാരാളമായി ഓഫർ ചെയ്യുന്നുണ്ട് നമ്മുടെ നാട്ടിലെ ടെലികോം കമ്പനികൾ. ഒരു മാസത്തെ സാധാരണ ഫ്രീ കോൾ മുതൽ ഒരു വർഷത്തേക്ക് വരെ ഇത്തരം ഓഫറുകൾ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ചെയ്യാൻ കമ്പനികൾ ഒരുക്കി വച്ചിരിക്കുന്നു. എന്നാൽ അതിനൊപ്പം മറ്റെന്തെങ്കിലും അധിക ഓഫറുകൾ കൂടി തേടുന്നവർക്ക് ആവശ്യമായ ഒരു പ്ലാനാണ് ഇവിടെ പറയാൻ പോവുന്നത്.
ജനപ്രിയ ടെലികോം കമ്പനിയായ വിഐയാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 998 രൂപയുടെ പുതിയ റീചാർജ് പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും, ഇതിന്റെ കാലാവധി എഴുപത് ദിവസമാണ്. 1399 രൂപയ്ക്ക് 84 ദിവസ കാലാവധിയിൽ പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് കോളുകളും അതിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും അടങ്ങുന്നതാണ് ഈ പ്ലാനുകൾ.

ഇതിന് പുറമെ ഈ പുത്തൻ പ്ലാനിലൂടെ 84 ദിവസം കാലാവധിയുള്ള ഓഫർ ഉപയോഗിക്കുന്നവർക്ക് ഡാറ്റ ഡിലൈറ്റ് കൂടി ലഭിക്കും എന്ന കാര്യം പ്രത്യേകം ഓർക്കണം. രാത്രി 12 മുതൽ രാവിലെ 6 മണി വരെയുള്ള സൗജന്യ അൺലിമിറ്റഡ് ഡാറ്റ, വീക്കെന്റ് ഡാറ്റ റോളോവർ എന്നിവയും ഈ ഓഫറുകൾക്ക് ഒപ്പം ലഭ്യമാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
എന്നാൽ ഈ പ്ലാനിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് ഈ പറഞ്ഞ അൺലിമിറ്റഡ് കോളുകളോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രതിദിന ഡാറ്റയോ ഒന്നുമല്ല. ഇതൊക്കെയും സാധാരണ ഗതിയിൽ നിങ്ങൾ ചെയ്യുന്ന റീചാർജ് പ്ലാനുകളിൽ ലഭ്യമാണ് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലലോ. എന്നാൽ ഇതിന് പുറമെ മറ്റെന്തെങ്കിലും അധിക ആനുകൂല്യമാണ് നിങ്ങൾ തേടുന്നതെങ്കിൽ അത് ഈ പ്ലാനിൽ നെറ്റ്ഫ്ലിക്‌സിന്റെ രൂപത്തിലാവും ലഭ്യമാവുക.
തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ വിനോദങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് മുൻനിര ടെലകോം സേവനദാതാവായ വിഐ നെറ്റ്ഫ്ലിക്‌സുമായി ചേർന്ന് നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമാണിത്. ഇതോടെ വിഐവരിക്കാർക്ക് മൊബൈൽ, ടിവി, ടാബ്ലറ്റ് തുടങ്ങിയവയിൽ ലോകോത്തര നിലവാരമുള്ള വിനോദ വീഡിയോകൾ കാണാൻ കഴിയും എന്നതാണ് ആകർഷണം.
ആദ്യഘട്ടമായി പ്രീ പെയ്‌ഡ് വരിക്കാർക്കാണ് ഈ സേവനം നടപ്പാക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1000 രൂപയിൽ താഴെ മാത്രമാണ് ഈ ബണ്ടിൽഡ് പ്ലാനിനായി വിഐ ഈടാക്കുന്നത്. പിന്നാലെ മറ്റ് വരിക്കാർക്കും സേവനം ലഭ്യമാവും. ഇതോടെ റീചാർജ് പ്ലാനിനൊപ്പം നെറ്റ്ഫ്ലിക്‌സ് കൂടി ഫോണിൽ ഉൾപ്പെടെ ആസ്വദിക്കാനുള്ള സൗകര്യമാണ് വിഐ ഉപഭോക്താക്കൾക്ക് കൈവരുന്നത്.












Click it and Unblock the Notifications