ജിയോയും എയര്‍ടെല്ലും മറന്നേക്കൂ, വിഐയില്‍ കിടിലന്‍ ഓഫറുകള്‍; കോളും ഹോട്ട്‌സ്റ്റാറും ഫ്രീയാണ്
ജിയോയും എയര്‍ടെല്ലും അരങ്ങ് വാഴുന്ന ഇടമാണ് റീച്ചാര്‍ജ് ലോകം. ഇരുകമ്പനികളും കിടിലന്‍ റീച്ചാര്‍ജുകള്‍ പുറത്തിറക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ പ്ലാനുകള്‍ക്ക് വലിയ ആരാധകരുണ്ട്. എന്നാല്‍ ഈ രണ്ട് റീച്ചാര്‍ജുകളില്‍ നിന്ന് ഒന്ന് മാറ്റിപിടിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് വോഡഫോണ്‍ ഐഡിയ കിടിലന്‍ റീച്ചാര്‍ജുകളാണ് നല്‍കുന്നത്.
ഒരൊറ്റ പ്ലാനില്‍ തന്നെ എല്ലാം ഉള്‍ക്കൊള്ളിച്ച് കെണ്ടുള്ള റീച്ചാര്‍ജുകളാണിത്. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും, അതുപോലെ ഇഷ്ടം പോലെ ഡാറ്റയും കോളുകളും എല്ലാം വരുന്ന സൂപ്പര്‍ റീച്ചാര്‍ജ് പ്ലാനുകളാണിത്. നമ്മള്‍ ഒരിക്കലും ഈ പ്ലാനുകള്‍ നഷ്ടപ്പെടുത്തി കളയരുത്. ഏതൊക്കെയാണ് ആ പ്ലാനുകള്‍ എന്ന് നോക്കാം.

വിഐയുടെ ആദ്യത്തെ ആഡംബര പ്ലാന്‍ 601 രൂപയുടേതാണ്. ഇതില്‍ തന്നെ ആവശ്യത്തിനുള്ള കാര്യങ്ങള്‍ ഉണ്ട്. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനാണ് നമുക്ക് ലഭിക്കുക. അതും 28 ദിവസത്തേക്ക് അല്ല നമുക്ക് ഹോട്ട്‌സ്റ്റാര്‍ മൊബൈലില്‍ കാണാന്‍ കഴിയുക.
ഒരു വര്‍ഷമാണ് ഇതിന്റെ കാലാവധി. അതായത് പ്രീമിയര്‍ ലീഗ്, മാര്‍വല്ലിന്റെ സിനിമകള്‍, അതുപോലെ ഡിസ്‌നിയുടെ സീരീസുകള്‍ എന്നിവയെല്ലാം 1 വര്‍ഷത്തേക്ക് നമുക്ക് ആസ്വദിക്കാനാവും. ഡാറ്റ നമ്മുടെ കൈയ്യിലുണ്ടെങ്കില്‍ തടസ്സങ്ങളില്ലാതെ ഈ സര്‍വീസ് ലഭ്യമാവും. അത് മാത്രമല്ല ആരെ വേണമെങ്കിലും നമുക്ക് വിളിക്കാം. കാരണം അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് ഈ പ്ലാനിലുണ്ട്.
അതേസമയം ഡാറ്റയുടെ പ്രശ്‌നം 601 രൂപയുടെ ഈ പ്ലാനില്‍ വരുന്നേയില്ല. കാരണം നിത്യേന 3 ജിബി ഡാറ്റയാണ് നമുക്ക് ല ഭിക്കുക. അതിനൊക്കെ പുറമേ നൂറ് എസ്എംഎസ്സുകളും ലഭിക്കും. ബോണസ് ഡാറ്റയായി 16 ജിബി വേറെയും ലഭിക്കും. അടുത്ത പ്ലാന്‍ 901 രൂപയുടേതാണ്. കണ്ണുംപൂട്ടി പറയാം ഇതൊരു കിടിലന്‍ പ്ലാനാണ്.
ഇതിന്റെ വാലിഡിറ്റി എഴുപത് ദിവസമാണ്. അണ്‍ലിമിറ്റഡ് കോളുകളാണ് ഈ പ്ലാനില്‍ നമ്മളെ കാത്തിരിക്കുന്നത്. ടോക് ടൈം തീര്‍ന്നുപോകുമെന്ന പേടിയൊന്നും ഇനി ആവശ്യമില്ല. 3 ജിബി ഡാറ്റ നിത്യേന ലഭിക്കുകയും ചെയ്യും. നൂറ് എസ്എംഎസ്സുകള്‍ നിത്യേന നമുക്ക് അയക്കാനാവും. 48 ജിബി ഡാറ്റ അധികമായി ഈ പ്ലാനില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
വിഐയുടെ മറ്റ് രണ്ട് പ്ലാനുകളും ഇതിനേക്കാള്‍ ചെലവേറിയതാണ്. 1066 രൂപയുടെ പ്ലാനില്‍ നിത്യേന രണ്ട് ജിബിയാണ് ലിക്കുക. നൂറ് എസ്എംഎസ്സുകളും ലഭിക്കും. അതേസമയം കോളുകളുടെ കാര്യത്തില്‍ പേടി വേണ്ട. അണ്‍ലിമിറ്റഡ് കോള്‍ ഏത് കണക്ഷനിലേക്കും പോകും. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഇതില്‍ പക്ഷേ അധിക ഡാറ്റ ലഭ്യമല്ല.
3099 രൂപയുടെ മറ്റൊരു പ്ലാനും വിഐ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ജിബി ഡാറ്റ നിത്യേന ലഭിക്കും. 365 ദിവസമാണ് കാലാവധി. കോളുകള്‍ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡാണ്. നൂറ് എസ്എംഎസ്സുകള്‍ നിത്യേന ലഭിക്കും. അതേസമയം ബോണസ് ഡാറ്റ ഈ പ്ലാനിലും വോഡഫോണ്‍ ഐഡിയ നല്‍കുന്നില്ല.












Click it and Unblock the Notifications