Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവോയുടെ കിടിലൻ സമ്മർ സർപ്രൈസ്; ഈ മിഡ് ബജറ്റ് ഫോൺ ഞെട്ടിക്കും, ഡിസ്പ്ലേ ഒക്കെ അത്രയ്ക്ക് വലുത്

ഇന്ത്യൻ വിപണിയിൽ സാമാന്യം നല്ല വിൽപ്പനയും അത്യാവശ്യം ജനപ്രീതിയും ഒക്കെ ആയി കഴിഞ്ഞാൽ പൊതുവെ ഏതൊരു ബ്രാൻഡും തങ്ങളുടെ വിലയും നിലവാരവും ഒക്കെ ഉയർത്താറാണ് പതിവ്. എന്നാൽ വളർച്ചയുടെ പാതയിലും ഉപഭോക്താക്കളെ കൈവിടാതെ നിൽക്കുന്ന ബ്രാൻഡുകളും ധരാളമാണ്. അത്തരത്തിൽ ഒരു കമ്പനിയാണ് വിവോ.

രാജ്യത്തെ പ്രധാന സ്‍മാർട്ട്ഫോൺ നിർമ്മാണ കമ്പനി എന്ന നിലയിൽ വിവോ കൂടുതൽ സെഗ്‌മെന്റുകളിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മിഡ്ബജറ്റിൽ അവർ ഒരുക്കിയ ഏറ്റവും പുതിയ ഇടിവെട്ട് മോഡലുകളിൽ ഒന്നായ വിവോ വി30ഇ എന്ന ഫോൺ.

vivov30elaunch

സമീപകാലത്ത് ഇന്ത്യയിൽ അവതരിപ്പിച്ച വിവോയുടെ മികച്ച മോഡലുകളിൽ ഒന്നാണിത് എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. നിരവധി ഞെട്ടിക്കുന്ന ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ ഫോൺ വിപണിയിലേക്ക് എത്തുന്നത്. മെച്ചപ്പെട്ട പ്രൊസസറും അതിനൊപ്പം ഭേദപ്പെട്ട ക്യാമറയുമൊക്കെ ഈ ഫോണിനെ വേറിട്ട് നിർത്തുന്നു.

പുതിയ വിവോ വി30 സീരീസ് ഫോൺ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 എസ്ഒസിയിൽ പ്രവർത്തിക്കുന്നു,ഐപി64-റേറ്റഡ് സുരക്ഷയും ഫോണിനുണ്ട്, ഇത് വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഒരു പരിധിവരെ ഫോണിനെ സംരക്ഷിക്കുന്നു. വിവോ വി30ഇ 5 ജി മുൻഗാമിയായ വിവോ വി29ഇയേക്കാൾ കൂടുതൽ മാറ്റങ്ങളുമായാണ് എത്തുന്നത്.

ഫീച്ചറുകൾ

മെച്ചപ്പെട്ട ഡിസ്പ്ലേ തന്നെയാണ് ഫോണിന്റെ പ്രധാന സവിശേഷത. 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ 3ഡി കർവ്ഡ് ഡിസ്‌പ്ലേ ഇതിന്റെ മുഖ്യ സവിശേഷതയാണ്. ഫോണിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഒരുക്കിയത്. ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ പിന്തുണയുള്ള 50 മെഗാപിക്‌സൽ സോണി IMX882 സെൻസറും 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും ഉൾപ്പെടുന്നു.

പിന്നിൽ ഓറ എൽഇഡി ഫ്ലാഷ് യൂണിറ്റും ഉണ്ട്. മുൻവശത്ത് 50 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ് ഫോണിനുള്ളത്. മുൻ ക്യാമറകൾക്കും പിൻ ക്യാമറകൾക്കും 4K വീഡിയോ റെക്കോർഡിംഗ് ശേഷിയുണ്ട് എന്ന കാര്യവും പ്രത്യേകം ഓർമ്മയിൽ വച്ചോളൂ. ഇതിൽ 256ജിബി വരെ ഇൻബിൽറ്റ് സ്‌റ്റോറേജ്‌ സൗകര്യമാണ് ഉള്ളത്.

വില

ഈ ഫോണിന്റെ വില 8 ജിബി റാം + 128 ജിബി വേരിയന്റിന് 27,999 രൂപയും, 8ജിബി റാം + 256ജിബി ഓപ്ഷന് 29,999 രൂപയുമാണ് വില. സിൽക്ക് ബ്ലൂ, വെൽവെറ്റ് റെഡ് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. വിവോയുടെ ഇന്ത്യ ഇ-സ്‌റ്റോർ, ഫ്ലിപ്‌കാർട്ട് എന്നിവയിലും മറ്റ് ഇ-സ്‌റ്റോറുകളിൽ എന്നിവയിൽ ഫോൺ ലഭ്യമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+