വിഐ വീണെന്ന് കരുതിയോ? വിപണി പിടിക്കാൻ പുതിയ നീക്കം, 75 നഗരങ്ങളിൽ 5ജി വരുന്നു, ജിയോ വിയർക്കുമോ?
ഇന്ത്യൻ ടെലികോം വിപണി കടുത്ത മത്സരം നേരിടുന്ന കാലഘട്ടമാണ് ഇത്. സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും ഒരുപോലെ വിപണിയിൽ ഏറ്റുമുട്ടുകയാണ്. ആരാണ് പോരാട്ടത്തിൽ മുന്നിലുള്ളതെന്ന് കൃത്യമായ പറയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. കാരണം മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയ്‌ക്കൊപ്പം വോഡാഫോൺ ഐഡിയയും മുൻനിരയിൽ തന്നെ പോരാട്ടം നയിക്കുന്നുണ്ട്.
എന്നാൽ ജിയോയും എയർടെലും 5ജി മേഖല ഒന്നാകെ പിടിച്ചടക്കി തങ്ങളുടേതായ മേധാവിത്തം നേടിയെടുത്ത കമ്പനികളാണ്. ഇവ രണ്ടും പലപ്പോഴും ഇക്കാര്യത്തിൽ പരസ്യമായ മത്സരം തന്നെ നയിക്കുന്നുമുണ്ട്. 5ജിയിലേക്ക് ഇതുവരെ കാലെടുത്ത് വയ്ക്കാത്ത ബിഎസ്എൻഎൽ ഈ പോരാട്ടത്തിൽ കാഴ്‌ചക്കാരൻ മാത്രമാണ്. എന്നാൽ ഇനിയും തൽസ്ഥിതി തുടർന്നാൽ ശരിയാവില്ലെന്ന് അറിയാവുന്ന ബിഎസ്എൻഎൽ ഈ വർഷം പകുതിയോടെ 5ജി അവതരിപ്പിക്കും.

പിന്നെ ബാക്കിയുള്ള വോഡാഫോൺ ഐഡിയ അഥവാ വിഐ ആണ്. അങ്ങനെ മറ്റ് കമ്പനികളുടെ വളർച്ച നോക്കി നിൽക്കാൻ തങ്ങൾ ഒരുക്കമല്ലെന്ന് പറയാതെ പറയുകയാണ് കമ്പനി ഇപ്പോൾ. ഇനി 5ജി വിപണിയിൽ ശക്തമായ സാന്നിധ്യമായി തങ്ങളും ഒപ്പമുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് വിഐ. ഇതിന്റെ ഭാഗമായി പുതിയ ചില പദ്ധതികൾ അവർ അണിയറയിൽ ഒരുക്കുന്നുണ്ട്.
അതിൽ പ്രധാനപ്പെട്ടതാണ് കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുക എന്നത്. അവരുടെ 5ജി മേഖലയിലേക്കുള്ള കടന്നുവരവ് മാർക്കറ്റിനെ പിടിച്ചുകുലുക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം നിലവിൽ ജിയോയും എയർടെലും ഈ സെഗ്‌മെന്റിൽ കിരീടമില്ലാത്ത രാജാക്കന്മാരെ പോലെ വിലസുകയാണ്. അതിന് തടയിടാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുമാണ് വിഐ ഒരുങ്ങുന്നത്.
വിഐ 5ജി മേഖലയിലേക്ക് കടക്കുമ്പോൾ
ഉയർന്ന ഡാറ്റ ഉപഭോഗത്തിന് പേരുകേട്ട തിരഞ്ഞെടുത്ത ചില നഗര, വ്യാവസായിക മേഖലകളെ ലക്ഷ്യം വച്ചുകൊണ്ട് 17 മുൻഗണനാ സർക്കിളുകളിലുടനീളമുള്ള 75 പ്രധാന നഗരങ്ങളിൽ ആദ്യഘട്ടത്തിക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിഐ ഒരുങ്ങുന്നത്. ഇതിലൂടെ 5ജി മാർക്കറ്റിൽ തങ്ങളുടെ വരവ് അറിയിക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
അങ്ങനെ വരുമ്പോൾ തുടക്കത്തിൽ തന്നെ തങ്ങളുടെ 5ജി സേവനങ്ങൾ രാജ്യമൊട്ടാകെ വ്യാപിക്കുക എന്നതല്ല വിഐയുടെ നയമെന്ന കാര്യം വ്യക്തമാണ്. തുടക്കത്തിൽ തിരഞ്ഞെടുത്ത മേഖലകൾ മാത്രം പ്രവർത്തനം ആരംഭിക്കുക വഴി കൂടുതൽ മെച്ചപ്പെട്ട നേട്ടം തങ്ങൾക്ക് ഉണ്ടാക്കാമെന്നും വരിക്കാരെ ആകർഷിക്കാമെന്നും അവർ കണക്കുകൂട്ടുന്നു.
കുറഞ്ഞ വിലയിൽ മെച്ചപ്പെട്ട പ്ലാനുകൾ ലക്ഷ്യം
മാത്രമല്ല വിഐ 5ജി വിപണിയിലേക്ക് ഇറങ്ങുന്നത് എയർടെൽ, ജിയോ എന്നിവയ്ക്ക് മുട്ടൻ പണിയയുമായാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഈ കമ്പനികളേക്കാൾ കുറഞ്ഞ നിരക്കിൽ ഡാറ്റ പ്ലാനുകൾ അവതരിപ്പിക്കുക എന്ന തന്ത്രമാണ് വിഐ പയറ്റുന്നത്. ഇതിലൂടെ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്ന നിരക്ക് വർധനയുടെ അനന്തരഫലങ്ങൾ മറയ്ക്കാൻ കഴിയുമെന്നും അവർ കരുതുന്നു.
ആദ്യഘട്ടത്തിൽ വിഐയുടെ എൻട്രി ലെവൽ 5ജി പ്ലാനുകൾക്ക് ജിയോ, എയർടെൽ എന്നിവയേക്കാൾ 15 ശതമാനം വരെ വില കുറയുമെന്നാണ് കരുതപ്പെടുന്നത്. 4ജി, 5ജി നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകൾക്കായി നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയുമായി 30,000 കോടി രൂപയുടെ ഇടപാടുകൾ വി അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഇതോടെ ജിയോയും എയർടെലും വിയർക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മികച്ച പ്ലാനുകളിലൂടെ വിഐ പഴയ പ്രതാപത്തിലേക്ക് മടങ്ങി വരുമോ എന്നതും കാത്തിരുന്ന് കാണണം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications