വിഐയാണ് മക്കളേ മുട്ടാൻ നിൽക്കണ്ട; ഈ ജനപ്രിയ പ്ലാനുകളിൽ കൂടുതൽ നേട്ടം, വിലയും മറ്റ് വിവരങ്ങളും അറിയാം
രാജ്യത്തെ ടെലികോം വിപണിയിൽ ഒരുകാലത്ത് രാജാക്കൻമാരെ പോലെ തിളങ്ങി നിന്നിരുന്ന കമ്പനികളായിരുന്നു വോഡാഫോണും ഐഡിയയും. അന്ന് വിപണിയിൽ അവ നേരിട്ട് ഏറ്റുമുട്ടിയിരുന്ന കാലമായിരുന്നുവെന്ന് പറയാം. പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ കമ്പനികൾ ഒന്ന് ചേർന്നാണ് ഇന്നത്തെ വിഐ എന്ന രൂപത്തിലേക്ക് മാറിയത്. മുൻപ് വോഡാഫോണും ഐഡിയയും ആയിരുന്ന കാലത്തെ അത്ര ജനപ്രീതി ഇല്ലെങ്കിലും വിഐയ്ക്ക് ഇപ്പോഴും ഉപഭോക്താക്കളുണ്ട്.
ഇന്നത്തെ കാലത്ത് സാഹചര്യം അപ്പാടെ മാറിയിരിക്കുകയാണ്. സ്വകാര്യ ടെലികോം കമ്പനികളിൽ മുൻപന്തിയിൽ നിൽക്കുന്ന റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നവയ്‌ക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ എന്നിവ വലിയ വെല്ലുവിളിയുമായി വിപണിയിൽ ശക്തമായ സാന്നിധ്യം അറിയിക്കുന്നു. അതുകൊണ്ട് തന്നെ പഴയത് പോലെയുള്ള ജനപ്രീതി പ്രതീക്ഷിക്കുന്നതിൽ വലിയ കാര്യമില്ലെന്ന് പറയാം.

എന്നിട്ടും തികച്ചും മത്സരാധിഷ്‌ഠിതമായ വിപണിയിൽ ഇന്നും പിടിച്ചു നിൽക്കാൻ വിഐക്ക് കഴിയുന്നത് വലിയ കാര്യമാണ്. ഒരുപരിധിവരെ അവർ ജനങ്ങളെ മനസിലാക്കുകയും അവർക്ക് ആവശ്യമായ രീതിയിൽ പ്ലാനുകൾ നടപ്പാക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാണ് അതെന്ന് നമുക്ക് പറയാം. ഇക്കാര്യത്തിൽ അവർ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ലെന്നതാണ് യാഥാർഥ്യം.
ആ പഴയ പ്രതാപകാലം വിഐക്ക് ഒരുപാട് അകലെയല്ല. അതിലേക്കുള്ള ആദ്യപടിയായി അവർ ഒട്ടേറെ റീചാർജ് പ്ലാനുകൾ വിപണിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഡാറ്റയും ഫ്രീ കോളും ഒക്കെ ഉറപ്പാക്കുന്ന ഒന്നിലധികം അടിപൊളി പ്ലാനുകൾ നിലവിൽ അവരുടെ കൈവശമുണ്ട്. എന്നാൽ ജിയോ, എയർടെൽ എന്നിവയുടെ മുട്ടിടിക്കുന്ന പ്ലാനുകൾ അവതരിപ്പിച്ചു കൊണ്ട് അവരുടെ കൂടി ഉപഭോക്താക്കളെ ആകർഷിക്കാനാണ് വിഐയുടെ ശ്രമം.
നിലവിൽ ജിയോയും എയർടെലും തന്നെയാണ് നാട്ടിലെ താരങ്ങൾ എന്നത് വാസ്‌തവമാണ്. വിഐ മോശമെന്നതല്ല പറഞ്ഞത്. ഉപഭോക്താക്കൾക്ക് സാധ്യമായ വേഗതയിൽ ഇന്റർനെറ്റ് സേവനം നൽകാൻ വിഐ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കൂടാതെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമായി വിഐയുടെ ചില പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്കായി നൽകി വരുന്നുണ്ട്.
ഇപ്പോഴിതാ കൂടുതൽ നല്ല അധിക ആനുകൂല്യങ്ങൾ കൂടി ചേർത്ത് കൊണ്ട് നിലവിലെ പ്ലാനുകൾ മിനുക്കി എടുക്കുകയാണ് വിഐ. അവരുടെ ഏറ്റവും മികച്ച ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ ചിലതാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിൽ 179 രൂപ, 199 രൂപ പ്ലാനുകളാണ് മുൻ പന്തിയിൽ നിൽക്കുന്നത്. ഏതൊക്കെയാണ് ഈ പ്ലാനുകൾ എന്ന് നോക്കാം. അവയുടെ മാറ്റങ്ങളും അറിയാം.
എന്തൊക്കെയാണ് മാറ്റങ്ങൾ
കൂട്ടത്തിലെ ആദ്യ പ്ലാൻ 199 രൂപയ്ക്ക് ലഭ്യമാണ്. ഇത് 2 ജിബി ഡാറ്റ, 300 എസ്എംഎസ്, 28 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് എന്നിവ വാഗ്‌ദാനം ചെയ്‌തിരുന്ന ഓഫറുകളാണ്. ഇപ്പോൾ അധിക ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, വോഡഫോൺ ഐഡിയ പ്രതിദിനം 1 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു, ഇത് ഉപയോക്താക്കൾക്ക് മൊത്തം ഡാറ്റ ആനുകൂല്യങ്ങളുടെ തുക 2 ജിബിയിൽ നിന്ന് 30 ജിബിയായി മാറ്റുന്നു.
അതുപോലെ, 179 രൂപയുടെ പ്ലാനിൽ 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ് എന്നിവ 24 ദിവസത്തേക്ക് വാഗ്‌ദാനം ചെയ്‌തു വന്നിരുന്നവയാണ്. അതിലാണ് ഇപ്പോൾ കാര്യമായ മാറ്റങ്ങൾ കമ്പനി കൊണ്ട് വന്നിരിക്കുന്നത്. ഇതിനായി വോഡഫോൺ ഐഡിയ 24 ദിവസത്തിൽ നിന്ന് 28 ദിവസമായി വാലിഡിറ്റി വർധിപ്പിച്ചു. ഈ രണ്ട് പ്ലാനുകളിലും വരുത്തിയ മാറ്റങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്.












Click it and Unblock the Notifications