ആരും കൊതിക്കുന്ന പ്ലാനുമായി വിഐ; ഏറ്റവും 'ചീപ്പ്' 5ജി പ്ലാൻ, ഡാറ്റയും ഫ്രീ കോളും ഒരു മാസത്തേക്ക്, വില എത്ര?
ഇന്ത്യൻ വിപണിയിൽ ഒരുകാലത്ത് താരരാജാവിനെക്കൻമാരെ പോലെ തിളങ്ങി നിന്നിരുന്ന ടെലികോം കമ്പനികളായിരുന്നു വോഡാഫോണും ഐഡിയയും. അന്ന് വിപണിയിൽ അവ നേരിട്ട് ഏറ്റുമുട്ടിയിരുന്ന കാലമായിരുന്നു. പിന്നീട് ഈ കമ്പനികൾ ഒന്ന് ചേർന്നാണ് ഇന്നത്തെ വിഐ എന്ന രൂപത്തിലേക്ക് മാറിയത്. മുൻപ് വോഡാഫോണും ഐഡിയയും ആയിരുന്ന കാലത്തെ അത്ര ജനപ്രീതി ഇല്ലെങ്കിലും വിഐ ആരുടെ മുന്നിലും മുട്ടുമടക്കാറില്ല.
എന്നാൽ ഇന്ന് അവർക്ക് മുന്നിൽ വിപണിയെ നയിക്കുന്ന ഒട്ടേറെ കമ്പനികളുണ്ട്. സ്വകാര്യ ടെലികോം കമ്പനികളിൽ മുൻപന്തിയിൽ നിൽക്കുന്ന റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നവയ്‌ക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ എന്നിവ വലിയ വെല്ലുവിളിയുമായി വിപണിയിൽ പ്രവർത്തിക്കുന്നുണ്ട്.

അത്രയേറെ മത്സരാധിഷ്‌ഠിതമായി കാര്യങ്ങൾ മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരത്തിൽ പ്രവർത്തിക്കുന്ന വിപണിയിൽ ഇന്നും പിടിച്ചു നിൽക്കാൻ വിഐക്ക് കഴിയുന്നത് അവർ ജനങ്ങളെ മനസിലാക്കുകയും അവർക്ക് ആവശ്യമായ രീതിയിൽ പ്ലാനുകൾ നടപ്പാക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാണ്. ഇക്കാര്യത്തിൽ അവർ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ലെന്നതാണ് യാഥാർഥ്യം.
കുറഞ്ഞ ചിലവിൽ ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുക മാത്രമല്ല വിഐ ചെയ്യുന്നത്, അവരുടെ അധിക ഡാറ്റ പിന്നീടുള്ള ദിവസങ്ങളിലേക്ക് മാറ്റി കൊടുക്കുന്നത് പോലെയുള്ള നൂതനമായ സംവിധാനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും കുറഞ്ഞ വിലയിലെ 5ജി പ്ലാൻ അവതരിപ്പിക്കുകയാണ് കമ്പനി.
നിലവിൽ വിപണിയിലെ മറ്റ് എതിരാളികളെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ മെച്ചപ്പെട്ട ഒരു റീചാർജ് പ്ലാൻ തന്നെയാണിതെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കാരണം കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് അതിവേഗ ഡാറ്റ, അൺലിമിറ്റഡ് കോൾ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക. ഈ മികച്ച റീചാർജ് പ്ലാനിനെ കുറിച്ച് കൂടുതലറിയാം.
വോഡാഫോൺ ഐഡിയ 299 രൂപ പ്ലാൻ
വിഐയുടെ പുതിയ 299 രൂപ പ്രീപെയ്‌ഡ് പ്ലാൻ 5ജി നെറ്റ്‌വർക്കുകളിൽ മികച്ച ഓഫറുകളാണ് നൽകിയിരിക്കുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ പരിധിയാണ് ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയത്. ഇത് ഈ വില നിലവാരത്തിൽ വളരെ കുറഞ്ഞത് തന്നെയാണെന്ന കാര്യത്തിൽ സംശയമേ വേണ്ട. പ്രതിദിന ഡാറ്റ പരിധിക്ക് ശേഷം കുറഞ്ഞ വേഗതയിൽ ബ്രൗസ് ചെയ്യാനും കഴിയും.
ഇതിന് പുറമേ പരിധിയില്ലാത്ത വോയ്‌സ് കോളിംഗും, പ്രതിദിനം 100 എസ്എംഎസും ഈ ഓഫറിലൂടെ വിഐ വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്, ഇത് ഭേദപ്പെട്ട കാലാവധി തന്നെയാണ്. നിലവിൽ വിപണിയിലുള്ള ഏറ്റവും ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.












Click it and Unblock the Notifications