വിഐ വക ഒന്നൊന്നര ഐറ്റം; ഈ പ്ലാൻ വേറെ ലെവൽ, 56 ജിബി ഡാറ്റയും ഫ്രീ കോളും കിട്ടും, വില എത്രയാണ്?
ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ വോഡഫോൺ ഐഡിയ എന്ന കമ്പനി ഉണ്ടാക്കിയ ഓളം ഇന്നും പലർക്കും സ്വപ്‌നം മാത്രമായിരിക്കും. മുക്കിലും മൂലയിലും വരെ ടവറുകളും എവിടെ നിന്നും സർവീസും കിട്ടുന്ന വിഐ കൊമ്പൻമാരായതിൽ ഒട്ടും അതിശയിക്കാനുണ്ടായിരുന്നില്ല. അന്നൊക്കെ 2ജി ഫോണുകൾ ആയിരുന്നു കൂടുതലെങ്കിലും പിന്നീട് 3ജി വന്നപ്പോൾ സമാനമായി വോഡഫോൺ തങ്ങളുടെ സാമ്രാജ്യം അതേപടി നിലനിർത്തിയിരുന്നു.
എന്നാൽ പിന്നീട് എപ്പോഴോ പതുക്കെ അവർക്ക് തങ്ങളുടെ ഉപഭോക്താക്കളെ നഷ്‍ടമാവാൻ തുടങ്ങി. 4ജിയുടെ സ്‍മാർട്ട്ഫോൺ യുഗത്തിൽ അവർ പിന്നിലേക്ക് പോവുകയായിരുന്നു. ഏതാണ്ട് ഇതേ കഥ തന്നെയായിരുന്നു ഐഡിയയുടേത്. അവരാണെങ്കിൽ അൽപ്പം കൂടി വേഗത്തിൽ ചിത്രത്തിൽ നിന്ന് സമ്പൂർണമായി ഇല്ലാതാവുകയായിരുന്നു.

ആദിത്യ ബിർളയുടെ ഐഡിയ തങ്ങളുടെ കൊമേഴ്‌സ്യൽ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ നേടിയെടുത്ത കമ്പനികളിൽ ഒന്നായിരുന്നു. ഭേദപ്പെട്ട സേവനവും നൽകിയെങ്കിലും കമ്പനികളുടെ കുത്തൊഴുക്കിൽപെട്ട് അവരും താഴെ വീഴുകയായിരുന്നു. എന്നാൽ ഇവ രണ്ടും ഒന്നായി വിഐ ആയെങ്കിലും ശരിക്കുള്ള നിലവാരത്തിലേക്ക് ഉയരാൻ അവർക്കും കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.
എങ്കിലും വിഐ വിപണിയിൽ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട് മുൻപന്തിയിൽ തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. അവർ ഇപ്പോഴും ഉപഭോക്താക്കളെ ആകർഷിക്കുന്നത് മികച്ച ഓഫറുകളിലൂടെ ആണെന്നതാണ് വലിയ കാര്യം. അവരുടെ പ്ലാനുകൾ എല്ലാം തന്നെ ഉപഭോക്താക്കളെ പൂർണമായും പരിഗണിച്ചുകൊണ്ടുള്ളത് ആണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല.
അങ്ങനെയുള്ള വിഐ നിലവിൽ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുട നീണ്ട നിര തന്നെ നമുക്കായി വിപണിയിൽ കൊണ്ട് വന്നിട്ടുണ്ട്. ഡാറ്റയും, ഫ്രീ കോളും ഒപ്പം സൗജന്യ എസ്എംഎസും ഒക്കെ അടങ്ങുന്നതാണ് ഇത്തരം പ്ലാനുകൾ എന്ന കാര്യം മറക്കരുത്. അത്തരത്തിൽ അവർ കൊണ്ടുവന്ന ഒരു മികച്ച പ്ലാൻ ഇന്ന് പരിചയപ്പെടാം. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങളാണ് ഈ പ്ലാനിന്റെ സവിശേഷത.
വോഡഫോൺ ഐഡിയ 340 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയുടെ 340 രൂപ പ്രീപെയ്‌ഡ് പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. 28 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഈ പ്ലാൻ നിങ്ങൾക്ക് നൽകുന്നത്. എന്നാൽ ഈ മികച്ച പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ഇത്രമാത്രമല്ല. എല്ലാ രാത്രിയിലും പുലർച്ചെ 12 മുതൽ രാവിലെ 6 വരെ പരിധിയില്ലാത്ത ഡാറ്റയ്‌ക്കൊപ്പം 1 ജിബി അധിക ഡാറ്റയും നിങ്ങൾക്ക് കിട്ടും.
കൂടാതെ ഈ പ്ലാനിനൊപ്പം വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും വിഐ നൽകി വരുന്നുണ്ട്. ഡാറ്റ ഡിലൈറ്റ്സ് ഓഫറിനൊപ്പം, ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി എമർജൻസി ഡാറ്റ കൂടി ലഭിക്കും. നിങ്ങളൊരു ഡാറ്റ പ്രേമി ആണെങ്കിൽ, അല്ലെങ്കിൽ കൂടുതൽ ഡാറ്റ ഉപഭോഗം നടത്തുന്ന ആളാണെങ്കിൽ മികച്ച ഓഫർ ഓപ്‌ഷൻ തന്നെയാവും ഈ പ്ലാൻ എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്‌നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications