വിഐ അടിച്ചാൽ താങ്ങില്ല മക്കളേ; അമ്മാതിരി പ്ലാൻ അല്ലേ, 270 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, വില എത്ര?
ഇന്ത്യൻ വിപണിയിൽ ഒരുകാലത്ത് വമ്പൻ ശക്തികളായിരുന്ന കമ്പനികൾ ആയിരുന്നു വോഡാഫോണും ഐഡിയയും. അവർ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ ആയിരുന്നു. അത്രയധികം പ്ലാനുകളും ഓഫറുകളും സവിശേഷതകളും ഒക്കെയായി അവർ വിപണി നിറഞ്ഞിരുന്നു. വമ്പൻ നീക്കങ്ങളിലൂടെ അവർ എന്നും ഉപഭോക്താക്കളെ കൈപ്പിടിയിൽ നിർത്തുകയും ചെയ്‌തിരുന്നു. എന്നാൽ വിപണിയിൽ മത്സരം കടുത്തതോടെ അവർക്ക് എവിടെയൊക്കെയോ വച്ച് കാലിടറി.
ഒടുവിൽ ഈ രണ്ട് കമ്പനികളും ഒരുമിച്ച് ചേർന്നെങ്കിലും അവിടെയും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിപണിയിൽ ജിയോ, എയർടെൽ എന്നിവരുടെ അപ്രമാദിത്വം ശക്തമായതോടെ വിസ്‌മൃതിയിൽ ആണ്ടുപോയ വിഐ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ ഉള്ളത്. അതിനാൽ തന്നെ ഏത് വിധേനയും ഉപഭോക്താക്കളെ ആകർഷിക്കുകയാണ് അവർ ചെയ്‌തു കൊണ്ടിരിക്കുന്നത്.

വിഐയുടെ വലിയ ഒരു കാര്യം എന്തെന്നാൽ മുക്കിലും മൂലയിലും വരെ ടവറുകളും എവിടെ നിന്നും സർവീസും കിട്ടുന്ന വിഐ കൊമ്പൻമാരായതിൽ ഒട്ടും അതിശയിക്കാനുണ്ടായിരുന്നില്ല. അന്നൊക്കെ 2ജി ഫോണുകൾ ആയിരുന്നു കൂടുതലെങ്കിലും പിന്നീട് 3ജി വന്നപ്പോൾ സമാനമായി വോഡഫോൺ തങ്ങളുടെ സാമ്രാജ്യം അതേപടി നിലനിർത്തിയിരുന്നു, ഇപ്പോൾ ഇത്തിരി ക്ഷീണത്തിൽ ആണെങ്കിലും അവരുടെ സർവീസ് പക്കായാണ്.
എല്ലാ വെല്ലുവിളികൾക്ക് ഇടയിലും വിപണിയിൽ ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട് മുൻപന്തിയിൽ തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. അവർ ഇപ്പോഴും ഉപഭോക്താക്കളെ ആകർഷിക്കുന്നത് മികച്ച ഓഫറുകളിലൂടെ ആണെന്നതാണ് വലിയ കാര്യം. അവരുടെ പ്ലാനുകൾ എല്ലാം തന്നെ ഉപഭോക്താക്കളെ പൂർണമായും പരിഗണിച്ചു കൊണ്ടുള്ളത് ആണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. അത് തന്നെയാണ് അവരുടെ വിജയവും.
ജിയോ അടക്കമുള്ളവയുടെ ചുവടുപിടിച്ച് വിഐ നിലവിൽ ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളുട നീണ്ട നിര തന്നെ നമുക്കായി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡാറ്റയും, ഫ്രീ കോളും ഒപ്പം സൗജന്യ എസ്എംഎസും ഒക്കെ അടങ്ങുന്നതാണ് ഇത്തരം പ്ലാനുകൾ എന്ന കാര്യമാണ് ശ്രദ്ധേയം. അത്തരത്തിൽ അവർ കൊണ്ടുവന്ന ഒരു മികച്ച പ്ലാനുകളിൽ ഒന്നിനെ പരിചയപ്പെടാം. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്നത്.
വിഐ 2399 രൂപ പ്ലാൻ
രാജ്യത്തെ എല്ലാ സർക്കിളുകളിലുമുള്ള പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കായി വോഡഫോൺ ഐഡിയ വീണ്ടും ഒരു പുതിയ പ്ലാൻ അവതരിപ്പിച്ചത് അടുത്തിടെയാണ്. വിഐയുടെ 2399 രൂപയുടെ പായ്ക്കിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പരിധിയില്ലാത്ത ഡാറ്റ അല്ലെങ്കിൽ പ്രതിദിനം 1.5 ജിബി (അതാത് സർക്കിളിനെ ആശ്രയിച്ച്), പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടെ വാഗ്‌ദാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത.
എല്ലാം 180 ദിവസത്തെ വാലിഡിറ്റിയിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. കൂടാതെ പ്ലാനിൽ മൊബൈലിലും ടിവിയിലും 180 ദിവസത്തേക്ക് വി മൂവീസ്, ടിവി സൂപ്പർ എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു എന്ന ആനുകൂല്യം കൂടിയുണ്ട്. ഇതൊക്കെ മറ്റ് പല സ്വകാര്യ കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്.
സമാനമായ ദീർഘകാല വാലിഡിറ്റി നൽകുന്ന വേറെയും പ്ലാനുകൾ അവർ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് വോയ്‌സ്, 100 എസ്എംഎസ്/ദിവസം, 1.5GB/ദിവസം ഡാറ്റ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളോടെ എത്തുന്ന പ്ലാനിന് 3499 രൂപയാണ് വില. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന സവിശേഷത. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ വേഗത 64 കെബിപിഎസ് വരെ ആയിരിക്കും. വിവിധ ഒടിടി ആനുകൂല്യങ്ങളും ഇതിനോടൊപ്പം ലഭ്യമാണ്.












Click it and Unblock the Notifications