വിഐ ഫോർ വിക്‌ടറി; ഇതൊക്കെയാണ് റീചാർജ് പ്ലാൻ, ഡാറ്റയും എസ്എംഎസും 56 ദിവസത്തേക്ക്, വില എത്ര?
രാജ്യത്ത് അടുത്തകാലത്തായി ഏറ്റവും മത്സരാധിഷ്‌ഠിതമായി മാറിയ വിപണികളിൽ ഒന്നായിരുന്നു ടെലികോം മേഖല. ഓരോ കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കാനും അവരെ ഒപ്പം നിർത്താനും പഠിച്ച പണി പതിനെട്ടും പയറ്റുന്ന കാഴ്‌ചയാണ് കാണാനുള്ളത്. ഇക്കാര്യത്തിൽ വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ല. നല്ല ഓഫറുകൾ അല്ലെങ്കിൽ സേവനം നൽകുന്നവർക്ക് ഒപ്പമേ ഉപഭോക്താക്കൾക്ക് നിൽക്കൂ എന്ന തിരിച്ചറിവാണ് പ്രധാന കാരണം.
സാധാരണയായി നമ്മുടെ നാട്ടിൽ സ്വകാര്യ കമ്പനികളിൽ ഏറെ പ്രാധാന്യത്തോടെ സംസാരിക്കാറുള്ളത് ജിയോയെ കുറിച്ചും എയർടെലിനെ കുറിച്ചുമൊക്കെയാണ്. അവ തന്നെയാണ് സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതും. എന്നാൽ ഇക്കൂട്ടത്തിൽ ഒരുകാലത്ത് വലിയ പ്രതാപം ഉണ്ടായിരുന്ന രണ്ട് കമ്പനികൾ ആയിരുന്നു വോഡഫോണും ഐഡിയയും.

എന്നാൽ ഇവ ഒരുമിച്ച് ചേർന്ന് വോഡഫോൺ ഐഡിയ അഥവാ വിഐ എന്ന തലത്തിലേക്ക് നീങ്ങിയപ്പോൾ വിചാരിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യമാണ്. പിന്നീട് ജിയോക്കും എയർടെലിനും പിന്നിലേക്ക് അവർ പോവുന്ന കാഴ്‌ചയാണ് ലോകം കണ്ടത്. മെച്ചപ്പെട്ട സേവനങ്ങൾ നൽകിയിട്ടും അവർ പിന്നിലേക്ക് പോയി. എന്നാൽ ഇപ്പോൾ അവർ തിരിച്ചുവരവിന്റെ പാതയിലാണ്.
ടെലികോം വിപണിയിലെ തങ്ങളുടെ അപ്രമാദിത്വം വീണ്ടെടുക്കാനായി അവർ വരികയാണ്. മികച്ച ഒട്ടേറെ റീചാർജ് പ്ലാനുകളുടെ സഹായത്തോടെയാണ് കമ്പനിയുടെ വരവ്. പലപ്പോഴും മറ്റ് കമ്പനികൾ തരാൻ മടിക്കുന്ന ഓഫറുകൾ നൽകിയിട്ടുള്ള വിഐയുടെ ഏറ്റവും പുതിയ ചില പ്ലാനുകൾ നാം പരിചയപ്പെടേണ്ടത് തന്നെയാണ്. ഏതൊക്കെയാണ് ആ പ്ലാനുകൾ എന്ന് നോക്കാം.
വിഐ 369 രൂപ പ്ലാൻ
വിഐയുടെ 369 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 4 ജിബി ഡാറ്റ, 600 എസ്എംഎസ് എന്നിവയുണ്ട്. ഇതൊരു ഡാറ്റാ കേന്ദ്രീകൃത പ്ലാൻ അല്ല. ഉപയോക്താക്കൾക്ക് ഇതിൽ 56 ദിവസത്തെ സേവന സാധുത ലഭിക്കും. എന്ന് വച്ചാൽ രണ്ട് മാസത്തെ കാലാവധിയുണ്ടാവും എന്നർത്ഥം. സാധാരണ കമ്പനികളുടെ പ്ലാനുകളിൽ നിന്ന് വ്യത്യസ്‌തമാക്കുന്ന കാര്യമാണത്. ഡാറ്റ പരിധി തീർന്നതിന് ശേഷം കൂടുതൽ ഡാറ്റ ആവശ്യമുള്ളപ്പോഴെല്ലാം അവർക്ക് ഡാറ്റ വൗച്ചറുകൾ വഴി റീചാർജ് ചെയ്യാം.
വിഐ 579 രൂപ പ്ലാൻ
ഈ പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വീണ്ടും 1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 SMS/ദിവസം എന്നിവ ലഭിക്കുന്നു. പ്ലാനിനൊപ്പം വാഗ്‌ദാനം ചെയ്യുന്ന സേവന വാലിഡിറ്റി 56 ദിവസമാണ്. വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിങ്ങനെയുള്ള വിഐ അൺലിമിറ്റഡ് ആനുകൂല്യങ്ങളാണ് ഇതിൽ ലഭിക്കുക.
വിഐ 649 രൂപ പ്ലാൻ
വോഡഫോൺ ഐഡിയയിൽ നിന്നുള്ള 649 രൂപ പ്ലാനിൽ നമുക്ക് 2 ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്നു, ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും രാവിലെ 12 മണി മുതൽ വൈകീട്ട് 12 വരെ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. കൂടാതെ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഒപ്പമുണ്ടാകും. വീക്കെൻഡ് ഡാറ്റ റോൾലോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ ആനുകൂല്യങ്ങൾ ഇതിലുമുണ്ട്.












Click it and Unblock the Notifications