വിഐ എന്നാ സുമ്മാവ; ഇതൊക്കെയാണ് മക്കളെ ഓഫർ, ഡാറ്റയും ഫ്രീ കോളും 6 മാസത്തേക്ക്, വില എത്ര?
ഇന്ത്യയിൽ അടുത്തകാലത്തായി ഏറ്റവും മത്സരാധിഷ്‌ഠിതമായി മാറിയ വിപണികളിൽ ഒന്നാണ് ടെലികോം മേഖല. ഓരോ കമ്പനികളും ഉപഭോക്താക്കളെ ആകർഷിക്കാനും അവരെ ഒപ്പം നിർത്താനും പഠിച്ച പണി പതിനെട്ടും പയറ്റുന്ന കാഴ്‌ചയാണ് ഇവിടെ കാണാൻ കഴിയുക. പല കമ്പനികൾക്കും അതിനായി പലവിധത്തിലുള്ള വഴികൾ മുന്നിൽ ഉണ്ടെങ്കിലും റീചാർജ് പ്ലാനുകളിൽ ഊന്നിയാണ് കൂടുതൽ പേരും മുന്നോട്ട് പോവുന്നത്.
നിലവിൽ രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈൽ സേവനദാതാവായി നിലനിൽക്കുന്നവരാണ് വോഡാഫോൺ ഐഡിയ എന്ന വിഐ. രണ്ട് വ്യത്യസ്‌ത കമ്പനികളായി രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന ഇവർ ഒത്തുചേർന്നിട്ട് വർഷം ഏഴ് കഴിഞ്ഞു. എന്നാൽ ഈ ലയനം കൊണ്ട് കാര്യമായ നേട്ടമൊന്നും കമ്പനിക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്. കാരണം ഇപ്പോഴും ജിയോ, എയർടെൽ എന്നിവയ്ക്ക് പിന്നിലാണ് ഇവർ.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയെ സംബന്ധിച്ച് ഭാവിയുടെ കാര്യത്തിൽ ഒട്ടേറെ ആശങ്കകളുണ്ട്. വലിയ കടബാധ്യതയും വരിക്കാരുടെ കുറവുമാണ് അവർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. അതിൽ തന്നെ വരിക്കാരുടെ എണ്ണത്തിനായി അവർ അടുത്തകാലത്തായി റീചാർജ് പ്ലാനുകൾ വളരെയധികം ജനകീയമാക്കിയിരുന്നു. എങ്കിലും വിചാരിച്ച അത്രയും നേട്ടമുണ്ടാക്കാൻ കമ്പനിക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
അതിനർത്ഥം വിഐക്ക് അവകാശപ്പെടാനായി ഒരുപാട് നേട്ടങ്ങളൊന്നും അടുത്ത കാലത്ത് വിപണി നൽകിയിട്ടില്ല എന്നാണ്. എന്നാൽ അവരെ സംബന്ധിച്ച് ഉപഭോക്താക്കൾ തന്നെയാണ് പ്രധാനപ്പെട്ട ആളുകൾ എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. അക്കാര്യം അവരുടെ നിലപാടുകളിൽ നിന്ന് വ്യക്തമാണ് താനും. അത് തെളിയിക്കുന്നതാണ് അവരുടെ ഓരോ പ്ലാനുകളും.
അടുത്ത കാലത്തായി മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരിൽ സാധാരണമല്ലാത്ത, 180 ദിവസത്തെ വാലിഡിറ്റിയുള്ള പ്രീപെയ്‌ഡ് പ്ലാനുകൾ വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. ഈ വാലിഡിറ്റി പായ്ക്കുകൾ ഉപഭോക്താക്കൾക്ക് കാര്യമായ നേട്ടങ്ങൾ നൽകുന്നു. ഏതൊക്കെയാണ് ആ പ്ലാനുകൾ എന്നും അവയുടെ പ്രത്യേകതകൾ എന്തെന്നും അറിയാം.
വിഐ 1049 രൂപ പ്ലാൻ: ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 12 ജിബി ഡാറ്റ, 1800 എസ്എംഎസ് എന്നിവ 180 ദിവസത്തെ അഥവാ ആറ് മാസത്തെ വാലിഡിറ്റിയിൽ ലഭ്യമാണ്. ഡാറ്റ ക്വാട്ട തീർന്നതിന് ശേഷം, ഡാറ്റ താരിഫ് ഒരു എംബിക്ക് 50 പൈസ എന്ന നിരക്കിൽ ഈടാക്കും. ഇതിൽ അധിക ആനുകൂല്യങ്ങളൊന്നുമില്ല. വീട്ടിൽ വൈഫൈ പോലെയുള്ളവ ഉള്ളവർക്കും വിഐ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും നല്ലതാണ് ഈ ഓഫർ.
വിഐ 1749 രൂപ പ്ലാൻ: വോഡഫോൺ ഐഡിയയുടെ 1749 രൂപയുടെ ഹീറോ പ്രീപെയ്‌ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു, എല്ലാം 180 ദിവസത്തെ വാലിഡിറ്റിയിൽ. പ്രതിദിന ക്വാട്ട കടന്നാൽ ഡാറ്റ വേഗത 64 കെബിപിഎസായി കുറയും.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications