ഐപിഎൽ ആരവം വിഐയിലൂടെ; അഡാർ പ്ലാനുകൾ വന്നു, ഇനി ഫ്രീയായി കളി കാണാം. എത്ര മുടക്കണം?
ഇന്ത്യൻ ടെലികോം വിപണിയിൽ ശക്തമായ സാന്നിധ്യമാണ് വോഡാഫോൺ ഐഡിയ. മുൻപ് രണ്ട് കമ്പനികളായി മാറി നിന്ന സമയത്താണ് അവരൊക്കെ ഒട്ടേറെ നേട്ടം ഉണ്ടാക്കിയതെന്ന് നമുക്ക് തോന്നിയാലും നിലവിൽ ഒട്ടും മോശമല്ല ഈ കമ്പനിയുടെ സ്ഥാനം. അത് മുൻപ് അവർ നേടിയെടുത്ത പേരിന്റെ കൂടി ഫലമാണെന്ന് പറഞ്ഞാൽ തെറ്റില്ല. അത്രയധികം പ്രത്യേകതകൾ ഈ കമ്പനികൾക്ക് ഉണ്ടെന്നതാണ് പ്രധാന കാര്യം.
വിഐക്ക് അവകാശപ്പെടാനായി ഒരുപാട് നേട്ടങ്ങളൊന്നും അടുത്ത കാലത്ത് വിപണി നൽകിയിട്ടില്ല. എന്നാൽ അവരെ സംബന്ധിച്ച് ഉപഭോക്താക്കൾ തന്നെയാണ് പ്രധാനപ്പെട്ട ആളുകൾ എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അതൊക്കെയും അവരുടെ നിലപാടുകളിൽ നിന്ന് വ്യക്തമാണ് താനും. അത്രയേറെ ഓഫറുകളാണ് അവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി നൽകി വരാറുള്ളത്. ഇപ്പോഴും അതിൽ ഒരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല.

അടുത്തകാലത്തായി 5ജി സേവനത്തിലേക്കും കമ്പനി കാലെടുത്ത് വച്ചിരുന്നു. രാജ്യത്ത് മറ്റ് മുൻനിര സ്വകാര്യ ടെലികോം കമ്പനികളോട് കിടപിടിക്കുന്ന രീതിയിലാണ് അവരും അതിനായി തയ്യാറെടുക്കുന്നത്. നിലവിൽ 4ജി സേവനങ്ങളാണ് കമ്പനി നൽകി വരുന്നത്. 5ജി സേവനങ്ങൾ കൂടി വരുമ്പോൾ അവർ മികച്ച രീതിയിൽ മുന്നേറുമെന്നാണ് കരുതുന്നത്.
ഇപ്പോഴിതാ ഐപിഎൽ പ്രേമികൾക്ക് ആശ്വാസമേകുന്ന, ആവേശമാവുന്ന വാർത്തയുമായാണ് വിഐ രംഗത്ത് വരുന്നത്. താങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി ഐപിഎൽ കാണാനുള്ള അവസരമാണ് കമ്പനികൾ നൽകുന്നത്. തങ്ങളുടെ റീചാർജ് പ്ലാനുകളിൽ ജിയോ ഹോട്ട്സ്‌റ്റാർ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് കമ്പനിയുടെ പരീക്ഷണം.
വിഐ ജിയോ ഹോട്ട്സ്‌റ്റാർ പ്ലാനുകൾ
239 രൂപ, 399 രൂപ, 101 രൂപ എന്നിങ്ങനെ മൂന്ന് റീചാർജ് പ്ലാനുകളാണ് വിഐ അതിനായി അവതരിപ്പിച്ചിരിക്കുന്നത്, ഓരോന്നിനും സൗജന്യ ജിയോ ഹോട്ട്സ്‌റ്റാർ സബ്സ്ക്രിപ്ഷൻ കൂടി അവർ വാഗ്‌ദാനം ചെയ്യുന്നു. ഈ ഓഫറുകളിലൂടെ നിങ്ങൾക്ക് ഇത്തവണത്തെ ക്രിക്കറ്റ് മാമാങ്കം കാണാനും ആസ്വദിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
വിഐ 239 രൂപ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ കമ്പനി നൽകുന്നത്. ഇത് പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. മാത്രമല്ല എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ലഭിക്കും. ഉപഭോക്താക്കൾക്ക് 300 എസ്എംഎസ് ലഭിക്കും. ഒടിടി ആനുകൂല്യത്തിൽ ഐപിഎൽ സ്ട്രീമിംഗിനായി സൗജന്യ ജിയോ ഹോട്ട്സ്‌റ്റാർ സബ്സ്ക്രിപ്ഷൻ കൂടി ഉൾപ്പെടുന്നു.
വിഐ 399 രൂപ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റി. ഇതിൽ പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ്. ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് ലഭിക്കും. ഐപിഎൽ സ്ട്രീമിംഗിനായി സൗജന്യ ജിയോ ഹോട്ട്സ്‌റ്റാർ സബ്സ്ക്രിപ്ഷൻ കൂടി ഉൾപ്പെടുന്നു. വാരാന്ത്യ ഡാറ്റ റോൾഓവർ ഉൾപ്പെടെയുള്ള ബോണസുകളും ലഭിക്കുന്നു.
വിഐ 101 രൂപ പ്ലാൻ: ഈ പ്ലാൻ 30 ദിവസത്തേക്ക് വാലിഡിറ്റിയോടെയാണ് വരുന്നത്. ഇതിലും ഒടിടി ആനുകൂല്യം ലഭിക്കും: സൗജന്യ ജിയോ ഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ലഭിക്കുക. എന്നാൽ ഈ പ്ലാനിൽ വോയ്‌സ് കോളിംഗ് അല്ലെങ്കിൽ ഡാറ്റ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല. അധിക ടെലികോം സേവനങ്ങളില്ലാതെ ജിയോ ഹോട്ട്സ്‌റ്റാർ മാത്രം വേണ്ടവർക്ക് അനുയോജ്യമാണ് ഈ പ്ലാൻ.












Click it and Unblock the Notifications